മിഡില്‍ ഈസ്റ്റിലെ പൊതു-സ്വകാര്യ പങ്കാളിത്തം ഇരട്ടിയില്‍ അധികമായി വര്‍ധിച്ചു

മിഡില്‍ ഈസ്റ്റിലെ പൊതു-സ്വകാര്യ പങ്കാളിത്തം ഇരട്ടിയില്‍ അധികമായി വര്‍ധിച്ചു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവ ഉള്‍പ്പടെ 185 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്ത പദ്ധതികളാണ് മേഖലയിലുള്ളതെന്ന് മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഓയില്‍ സമ്പന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം ഇരട്ടിയില്‍ അധികമായാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവ ഉള്‍പ്പടെ 185 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്ത പദ്ധതികളാണുള്ളതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനമാണ് മികച്ച വര്‍ധനവിന് കാരണമായത്. എണ്ണ വിപണിയിലുണ്ടായ ഇടിവ് എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകളെ കടുത്ത പ്രതിസന്ധിയിലാക്കി. എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നതിനാല്‍ പൊതു അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി മുതല്‍മുടക്കാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കുവാനുമുള്ള ചുമതല കൂടുതലായി സ്വകാര്യ മേഖലകളിലേക്ക് നല്‍കുകയായിരുന്നു.

കുവൈറ്റിലാണ് ഏറ്റവും കൂടുതല്‍ പങ്കാളിത്ത പദ്ധതികളുള്ളത് (44.4 ബില്യണ്‍ ഡോളര്‍). 36 ബില്യണ്‍ ഡോളറിന്റെ പദ്ധതികളുള്ള ലിബിയയും 27.6 ബില്യണ്‍ ഡോളറുള്ള യുഎഇയുമാണ് തൊട്ടുപിന്നില്‍.

1970 ന്റെ ആദ്യം എണ്ണ വ്യവസായത്തെ ദേശീയവല്‍ക്കരിച്ചത് മുതല്‍ മിഡില്‍ ഈസ്റ്റിന്റെ ബിസിനസ് സ്വഭാവത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തിലുണ്ടായ വര്‍ധനവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈറ്റിലാണ് ഏറ്റവും കൂടുതല്‍ പങ്കാളിത്ത പദ്ധതികളുള്ളത്. 44.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പങ്കാളിത്ത പദ്ധതികള്‍ രാജ്യത്തുണ്ട്. 36 ബില്യണ്‍ ഡോളറിന്റെ പദ്ധതികളുള്ള ലിബിയയും 27.6 ബില്യണ്‍ ഡോളറുള്ള യുഎഇയുമാണ് തൊട്ടുപിന്നിലുള്ളത്. സൗദി അറേബ്യയില്‍ 17.5 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പദ്ധതികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന ഊര്‍ജ്ജ മേഖലകളില്‍ നടന്ന നിക്ഷേപങ്ങളെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം പദ്ധതികളില്‍ 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൂന്നില്‍ രണ്ട് പദ്ധതികളും നിലവില്‍ ആസൂത്രണ ഘട്ടത്തിലാണ്. അടുത്ത അഞ്ച്, ആറ് വര്‍ഷങ്ങളില്‍ ഈ പദ്ധതികളുടെ കരാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് മിഡില്‍ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവര്‍ക്കുണ്ടായത്.

Comments

comments

Categories: Arabia

Related Articles