നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി മൂന്നാറില്‍ തെളിവെടുപ്പ് നടത്തും

നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി മൂന്നാറില്‍ തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 17 ന് രാവിലെ 11 മണിക്ക് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നാക്ക പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. ഹര്‍ജികളും നിവേദനങ്ങളും നല്‍കാന്‍ ഇവ ഒപ്പിട്ട് സമിതി ചെയര്‍മാനെ അഭിസംബോധന ചെയ്ത സമര്‍പ്പിക്കണം.

Comments

comments

Categories: More