മറ്റുള്ളവരെ സഹായിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ സ്വാര്‍ത്ഥത

മറ്റുള്ളവരെ സഹായിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ സ്വാര്‍ത്ഥത

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ കൂടുതല്‍ സ്വാര്‍ത്ഥതാ മനോഭാവം പ്രകടമാകുന്നതായി പഠന റിപ്പോര്‍ട്ട്. പണവും മറ്റും നല്‍കി മറ്റുള്ളവരെ സഹായിക്കുമ്പോവാണ് ഈ മനോഭാവം കൂടുതല്‍ പ്രകടമാകുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു

കൊടുക്കല്‍ വാങ്ങലുകള്‍ എല്ലായ്‌പ്പോഴും സന്തോഷമുളവാക്കുന്ന വിഷയമാണ്. എന്നാല്‍ ഈ സന്തോഷത്തില്‍ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ സ്വാധീനം ചെലുത്തിയാലോ ? അതെ, ഒരു വ്യക്തി മറ്റുള്ളവരെ സഹായിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തലച്ചോറ് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. പണവും മറ്റും നല്‍കി മറ്റുള്ളവരെ സഹായിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സ്ത്രീകളില്‍ ശരിയായ പ്രതികരണങ്ങള്‍ തലച്ചോറില്‍ ഉണ്ടാകുന്നു. അതേസമയം പുരുഷന്‍മാരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ കൂടുതലാണെന്നും സ്വാര്‍ത്ഥ ചിന്തകള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നതായും നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു.

തലച്ചോറിന്റെ കാണാക്കാഴ്ചകള്‍

മറ്റുളളവര്‍ക്ക് ഏതെങ്കിലും വസ്തുക്കള്‍ പങ്കിട്ട് നല്‍കുമ്പോള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പൊതുവെ സ്വാര്‍ത്ഥത പ്രകടമാക്കുന്നില്ലെന്നാണ് പഠനത്തിലെ പ്രധാന വസ്തുത. പഠനത്തിന്റെ സഹ-ലേഖകനും സൂറിക് സര്‍വകലാശാലയിലെ ന്യൂറോ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ ന്യൂറോസയന്‍സ് അസോസിയേറ്റ് പ്രഫസറുമായ ഫിലിപ്പ് ടോബ്ലെറിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ സാമൂഹ്യപരമായ പങ്കുവെയ്ക്കല്‍ സ്വഭാവം കൂടുതല്‍ പ്രകടമാക്കുമ്പോള്‍ പുരുഷന്‍മാരില്‍ സ്വാര്‍ത്ഥതാ മനോഭാവത്തിനാണ് മുന്‍തൂക്കം. മാത്രമല്ല തലച്ചോറിന്റെ തലത്തില്‍ ഇത്തരം വ്യത്യസ്തതകള്‍ വരുന്നത് എങ്ങനെയെന്നുള്ളത് തികച്ചും അജ്ഞാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകളും പുരുഷന്‍മാരും സാമൂഹിക തലങ്ങളിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറിലെ മാറ്റങ്ങള്‍ വ്യത്യസ്ത തരത്തിലാണ്. ഇതിന്റെ കാരണങ്ങളിലേക്ക് ഗവേഷക ലോകം വിരല്‍ ചൂണ്ടുന്നത് ഡോപാമിന്‍ സംവിധാനത്തിലാണ്. ശരീരത്തില്‍ നാഡി സംവേദനങ്ങള്‍ സാധ്യമാക്കുന്ന പദാര്‍ത്ഥങ്ങളാണ് ഡോപാമിന്‍. തലച്ചോറിന്റെ പ്രതികരണ സംവിധാനത്തില്‍ അടിസ്ഥാന പങ്ക് വഹിക്കുന്ന ഒന്നാണിത്. സന്തോഷം, ആഹഌദം തുടങ്ങിയ അവസ്ഥയിലാണ് ഈ പദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ശരിയായ മൂല്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും ഇവ നമ്മെ സഹായിക്കും.

മറ്റുളളവര്‍ക്ക് ഏതെങ്കിലും വസ്തുക്കള്‍ പങ്കിട്ട് നല്‍കുമ്പോള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പൊതുവെ സ്വാര്‍ത്ഥത പ്രകടമാക്കുന്നില്ലെന്നാണ് പഠനത്തിലെ പ്രധാന വസ്തുത. പഠനത്തിന്റെ സഹ-ലേഖകനും സൂറിക് സര്‍വകലാശാലയിലെ ന്യൂറോ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ ന്യൂറോസയന്‍സ് അസോസിയേറ്റ് പ്രഫസറുമായ ഫിലിപ്പ് ടോബ്ലെറിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ സാമൂഹ്യപരമായ പങ്കുവെയ്ക്കല്‍ സ്വഭാവം കൂടുതല്‍ പ്രകടമാക്കുമ്പോള്‍ പുരുഷന്‍മാരില്‍ സ്വാര്‍ത്ഥതാ മനോഭാവത്തിനാണ് മുന്‍തൂക്കം.

സ്ത്രീകളിലും പുരുഷന്‍മാരിലും ഡോപാമിന്റെ സ്വാധീനം മനസിലാക്കാന്‍ നിരവധി പരീക്ഷണങ്ങളാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഫിലിപ്പ് ടോബ്ലെറും സഹപ്രവര്‍ത്തകരും നടത്തിയത്. 56 ഓളം സ്ത്രീ- പുരുഷന്‍മാരെ പങ്കെടുപ്പിച്ച് അവരില്‍ പണം പങ്കിടുമ്പോള്‍ പ്രകടിപ്പിക്കുന്ന വ്യതിയാനങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി. ഡോപാമിന്‍ സംവിധാനത്തെ മാറ്റിമറിക്കുന്ന അമിസള്‍പ്രൈഡ് എന്ന മരുന്ന് നല്‍കുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാര്‍ത്ഥത പ്രകടിപ്പിച്ചു, ഇതേ രീതി പുരുഷന്‍മാരെ ഉദാരമതികളാക്കിയതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌കീസോഫ്രീനീയ ലക്ഷണങ്ങളുള്ള രോഗികള്‍ക്കു നല്‍കുന്ന ആന്റീസൈക്കോട്ടികാണ് അമിസള്‍പ്രൈഡ്. ഈ ഗവേഷണത്തില്‍ നിന്നും ഡോപാമിന്‍ സംവിധാനമാണ് ഇത്തരം പെരുമാറ്റ രീതികളില്‍ വ്യത്യാസമുണ്ടാക്കുന്നതെന്നും അതിന്റെ അഭാവം നേരെ എതിര്‍ദിശയിലുള്ള പെരുമാറ്റങ്ങള്‍ സ്ത്രീ- പുരുഷന്‍മാരില്‍ പ്രകടമാകാന്‍ കാരണമാകുമെന്നും ടോബ്ലര്‍ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

പഠനത്തിന്റെ ഭാഗമായി നടന്ന ഏംആര്‍ഐ നിരീക്ഷണങ്ങളും പ്രസ്തുത പഠനത്തെ പിന്തുണയ്ക്കുന്നതാണെന്നും ഗവേഷകര്‍ അറിയിച്ചു. ഇതിലെല്ലാം നിന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമാണെന്ന് ഒരുക്കല്‍ കൂടി തെളിയിക്കുകയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും അവര്‍ കടന്നുപോകുന്ന ഓരോ കാലഘട്ടം അനുസരിച്ച് സാമൂഹികപരമായ മൂല്യങ്ങളില്‍ വ്യത്യസ്ത മനോഭാവങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. മനുഷ്യരില്‍ മാത്രമല്ല എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലും ഈ സ്ത്രീ-പുരുഷ തലച്ചോറുകളുടെ പ്രവര്‍ത്തനം സമാന രീതിയിലാണ് പ്രകടമായത്. അതായത് ഇത്തരം മനോഭാവങ്ങള്‍ ചരിത്രപരമായി ഉരുത്തിരുഞ്ഞവയാണെന്നും ടോബ്ലെര്‍ വ്യക്തമാക്കുന്നു.

ചരിത്രപരമായി പലപ്പോഴും മരുന്നുകള്‍ ആദ്യം പരീക്ഷിക്കുന്നത് പുരുഷന്‍മാരിലാണ്. ചില മരുന്നുകള്‍ മാത്രം സ്ത്രീകളില്‍ കൂടുതല്‍ ഫലപ്രദമെന്നും കണ്ടെത്താനായിട്ടുണ്ട്. വേദനകള്‍ ഇല്ലാതാക്കാന്‍ പുരുഷന്‍മാരേക്കാള്‍ ഇരട്ടിയിലധികം മോര്‍ഫിന്റെ അളവ് സ്ത്രീകള്‍ക്ക് വേണ്ടി വരുന്നതായി മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി മറ്റൊരു ഗവേഷകയായ ആനി മര്‍ഫിയും വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Slider