പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നു

പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നു

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ കാലാവസ്ഥാ, ഊര്‍ജ്ജ മേഖലകളിലുള്ള പലരും ഭയപ്പെട്ടിരുന്നു. കാരണം ഹരിതഗൃഹ വാതകങ്ങളെ വെട്ടിക്കുറയ്ക്കുന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് എന്തു സംഭവിക്കുമെന്നതിനെ കുറിച്ചായിരുന്നു അവരുടെ ഭയം. കാലാവസ്ഥാ ഗവേഷണത്തിനായുള്ള ഫണ്ടിംഗിന് എന്ത് സംഭവിക്കും ? ഹരിത ഊര്‍ജ്ജ വിപ്ലവത്തിന് എന്തായിരിക്കും സംഭവിക്കുക ? തുടങ്ങിയ ചോദ്യങ്ങള്‍ അലട്ടിയിരുന്നു.

ഈ കാര്യങ്ങളിലൊക്കെ വിചാരിച്ചതിനേക്കാള്‍ മോശമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് ട്രംപ് എന്നു പൊതുവേയൊരു ധ്വനിയുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും അദ്ദേഹത്തിന് ഒരു കാര്യത്തില്‍ മാത്രം ഒന്നും ചെയ്യാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. അതു മറ്റൊന്നുമല്ല, പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ കോര്‍പറേറ്റുകള്‍ നടത്തുന്ന നിക്ഷേപത്തില്‍നിന്നും അവരെ പിന്തിരിപ്പിക്കാനാകില്ലെന്നതാണ് അത്.
അപെക്‌സ് ക്ലീന്‍ എനര്‍ജി, ഗ്രീന്‍ബിസ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്, പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ നിരവധി കോര്‍പറേറ്റുകള്‍ അടുത്ത അഞ്ച്-പത്ത് വര്‍ഷത്തേയ്ക്കു നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായിട്ടാണ്. 153 പ്രമുഖ കോര്‍പറേഷനുകളിലാണ് ഗ്രൂപ്പ് സര്‍വേ നടത്തിയത്.

Comments

comments

Categories: FK Special