ഹാര്‍ലി ഡേവിഡ്‌സണ്‍ 2018 മോഡല്‍ ബൈക്കുകള്‍ അവതരിപ്പിച്ചു

ഹാര്‍ലി ഡേവിഡ്‌സണ്‍ 2018 മോഡല്‍ ബൈക്കുകള്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 11.99 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി :2018 വര്‍ഷത്തേയ്ക്കായി ക്രൂസര്‍ വാഹനങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പൂര്‍ണ്ണമായും നവീകരിച്ചു. ഓള്‍-ന്യൂ മില്‍വൌക്കീ 8 എന്‍ജിനുകളും പുതിയ ഷാസിയുമായാണ് 2018 സോഫ്‌റ്റെയ്ല്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ടൂറിംഗ് മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി പുതിയ മില്‍വൌക്കീ 8 എന്‍ജിനുകള്‍ നല്‍കിയിരുന്നു.

2018 വര്‍ഷത്തില്‍ സോഫ്‌റ്റെയ്ല്‍ മോട്ടോര്‍സൈക്കിളുകളില്‍ 4 വാല്‍വ് എന്‍ജിനുകള്‍ നല്‍കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ 2018 സോഫ്‌റ്റെയ്ല്‍ നിരയില്‍ മൂന്ന് മോഡലുകള്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫാറ്റ് ബോയ്, ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ്, ഹെറിറ്റേജ് സോഫ്‌റ്റെയ്ല്‍ ക്ലാസ്സിക് എന്നിവയാണിത്.

ഫാറ്റ് ബോബിന് 13.99 ലക്ഷം രൂപയാണെങ്കില്‍ സ്ട്രീറ്റ് ബോബിന് 11.99 ലക്ഷം രൂപ നല്‍കിയാല്‍ മതി. ഹെറിറ്റേജ് സോഫ്‌റ്റെയ്ല്‍ ക്ലാസ്സിക്കിന് 18.99 ലക്ഷം രൂപയാണ് വില. 17.49 ലക്ഷം രൂപ നല്‍കിയാല്‍ ഫാറ്റ് ബോയ് വാങ്ങാം. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

പുതിയ എന്‍ജിന്‍ നല്‍കിയതും ഭാരം കുറച്ചതും പരിഷ്‌കരിച്ച സസ്‌പെന്‍ഷനുമാണ് ശ്രദ്ധേയ മാറ്റങ്ങള്‍

ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ് മോഡലുകള്‍ക്ക് മില്‍വൌക്കീ എയ്റ്റ് 107 എന്‍ജിനാണ് കരുത്ത് പകരുന്നത്. ഹെറിറ്റേജ് സോഫ്‌റ്റെയ്ല്‍ ക്ലാസ്സിക്കിന് നല്‍കിയിരിക്കുന്നത് മില്‍വൌക്കീ എയ്റ്റ് 114 എന്‍ജിനാണ്. 45 ഡിഗ്രി, 4 വാല്‍വ് പെര്‍ സിലിണ്ടര്‍ എന്‍ജിന് ഇപ്പോള്‍ രണ്ട് കൗണ്ടര്‍ബാലന്‍സറുകള്‍ ഉണ്ട്.

ബൈക്കുകളുടെ ഭാരം 15 കിലോഗ്രാം കുറയ്ക്കുന്നതിന് ഓള്‍-ന്യൂ ഷാസി സഹായിച്ചിട്ടുണ്ട്. കൂടുതല്‍ ദൃഢതയും കുറവ് വൈബ്രേഷനും മെച്ചപ്പെട്ട ഹാന്‍ഡ്‌ലിംഗും സ്റ്റബിലിറ്റിയും സമ്മാനിക്കുന്നതിന് ഈ ഷാസിക്ക് കഴിയും. സസ്‌പെന്‍ഷന്‍ പരിഷ്‌കരിക്കാനും ഹാര്‍ലി ഡേവിഡ്‌സണ്‍ തയ്യാറായി. സീറ്റിനടിയിലെ ‘ഹിഡന്‍’ സിംഗിള്‍ ഷോക്ക്, ടൂറിംഗ് മോട്ടോര്‍സൈക്കിളുകളിലെ ഷോവ ഡുവല്‍-ബെന്‍ഡിംഗ് വാല്‍വ് ഫോര്‍ക്കുകള്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്.

2018 സോഫ്‌റ്റെയ്ല്‍ ബൈക്കുകളില്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിട്ടുണ്ട്. ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തി. 2018 ഫാറ്റ് ബോബിലാണ് ഏറ്റവുമധികം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും പുനര്‍ രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലൈറ്റ് ഇവന്റെ മുഖച്ഛായ മാറ്റിമറിച്ചിരിക്കുന്നു.

പുതിയ എന്‍ജിന്‍ നല്‍കിയതും ഭാരം കുറച്ചതും പരിഷ്‌കരിച്ച സസ്‌പെന്‍ഷനുമാണ് 2018 മോഡല്‍ ബൈക്കുകളിലെ ശ്രദ്ധേയ മാറ്റങ്ങള്‍. മികച്ച പെര്‍ഫോമന്‍സും ഹാന്‍ഡ്‌ലിംഗും സമ്മാനിക്കുന്നതിന് ഈ മാറ്റങ്ങള്‍ സഹായിക്കും.

Comments

comments

Categories: Auto