സൗദിയിലെ ആദ്യ ആണവ റിയാക്റ്ററിന്റെ നിര്‍മാണ കരാര്‍ 2018 ല്‍ നല്‍കും

സൗദിയിലെ ആദ്യ ആണവ റിയാക്റ്ററിന്റെ നിര്‍മാണ കരാര്‍ 2018 ല്‍ നല്‍കും

2032 ആവുമ്പോഴേക്കും ആണവ വൈദ്യുതി ഉല്‍പ്പാദന ശേഷി 17.6 ഗിഗാവാട്ടാക്കി ഉയര്‍ത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആണവ റിയാക്റ്ററിന്റെ നിര്‍മാണ കരാര്‍ 2018 ന്റെ അവസാനത്തില്‍ നല്‍കുമെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍. അടുത്ത വര്‍ഷം അവസാനത്തോടെ കരാറില്‍ ഒപ്പുവെക്കുമെന്ന് കിംഗ് അബ്ദുള്ള സിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയിലെ ചീഫ് അറ്റോമിക് എനര്‍ജി ഓഫീസര്‍ മഹെര്‍ അല്‍ ഒഡാന്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ആണവ പവര്‍ സ്റ്റേഷന്‍ എവിടെ, എങ്ങനെ നിര്‍മിക്കണം എന്ന് തീരുമാനം എടുക്കുന്നതിനായി സാധ്യത പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം രാജ്യം പറഞ്ഞിരുന്നു. 2.8 ഗിഗാവാട്ട് വൈദ്യുത ഉല്‍പ്പാദന ശേഷിയുള്ള രണ്ട് ആണവ വൈദ്യുത പദ്ധതികളുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകര്‍ താല്‍പ്പര്യപ്പെടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ആണവ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതി പുറത്തുവന്നതിന് പിന്നാലെയാണ് സൗദി പ്ലാന്റ് നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.

രാജ്യത്തിന്റെ ഊര്‍ജ്ജ വിതരണത്തില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ന്യൂക്ലിയര്‍ പ്ലാന്റ്.

രാജ്യത്തിന്റെ ഊര്‍ജ്ജ വിതരണത്തില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ന്യൂക്ലിയര്‍ പ്ലാന്റ്. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 ലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2032 ആവുമ്പോഴേക്കും ആണവ വൈദ്യുതി ഉല്‍പ്പാദന ശേഷി 17.6 ഗിഗാവാട്ടാക്കി ഉയര്‍ത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് കിംഗ് അബ്ദുള്ള സിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി വെബ്‌സൈറ്റിലൂടെ പറഞ്ഞു.

Comments

comments

Categories: Arabia