ഒടുവില്‍ വിന്‍ഡോസ് വീണു

ഒടുവില്‍ വിന്‍ഡോസ് വീണു

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ ios തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റത്തിന്റെ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മൈക്രോസോഫ്റ്റ് പിന്‍വാങ്ങുകയാണ്. വിപണിയില്‍ 17 വര്‍ഷം നിലനിന്നതിനു ശേഷമാണു കമ്പനി പിന്മാറ്റം അറിയിച്ചത്.

ടെക്‌നോളജി രംഗത്തെ മുടിചൂടാ മന്നന്മാരാണു ഗൂഗിളും, ആപ്പിളും,മൈക്രോസോഫ്റ്റും. ആന്‍ഡ്രോയ്ഡ് എന്ന ഓപറേറ്റിങ് സിസ്റ്റം ഗൂഗിളിന്റേതാണ്. വിന്‍ഡോസ് എന്ന ഓപറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റിന്റേതും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താവട്ടെ ആപ്പിളും അപ്രമാദിത്വം പുലര്‍ത്തുന്നു. ഇത്തരത്തില്‍ ഓരോ രംഗത്തും ഈ മൂന്ന് കമ്പനികളും അവരവരുടേതായ വിധത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അത് വേറൊന്നുമല്ല, വിന്‍ഡോസ് 10 മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം ഇനി പുതുക്കില്ലെന്നു മൈക്രോസോഫ്റ്റ് അറിയിച്ചതാണ് ഏവരിലും ഞെട്ടലുളവാക്കിയത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കിടമല്‍സരത്തെ കുറിച്ചു വിശകലനം ചെയ്യുന്നവര്‍ക്ക് ഇതൊരു പുതുമ സമ്മാനിച്ച പ്രഖ്യാപനമൊന്നുമായിരുന്നില്ല. കാരണം ഒരു വര്‍ഷം മുന്‍പ് തന്നെ ടെക്‌നോളജി രംഗത്തെ വിദഗ്ധര്‍ മൈക്രോസോഫ്റ്റിനു അടിപതറുന്ന കാര്യം മുന്‍കൂട്ടി കണ്ടിരുന്നതാണ്.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ ios തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റത്തിന്റെ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാനാവാതെയാണു മൈക്രോസോഫ്റ്റ് പിന്‍വാങ്ങുന്നത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 17 വര്‍ഷം നിലനിന്നതിനു ശേഷമാണു കമ്പനി പിന്മാറ്റം അറിയിച്ചത്. ഇതോടെ കമ്പ്യൂട്ടര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ് അവരുടെ ഒരു അധ്യായത്തിനു വിരാമമിടുകയാണ്.നൂറ്റാണ്ടിന്റെ ആദ്യത്തില്‍ 2000-ത്തിലാണു മൈക്രോസോഫ്റ്റിന്റെ ആദ്യ മൊബൈല്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറങ്ങിയത്. Pocket PC 2000 എന്ന പേരിലായിരുന്നു. ഇതിന്റെ പേര് പിന്നീട് 2003-ല്‍ വിന്‍ഡോസ് മൊബൈല്‍ എന്നു പുനര്‍നാമകരണം ചെയ്തു.

2010-ല്‍ വിന്‍ഡോസ് ഫോണ്‍ എന്നു പേരിട്ടു. 2015-ല്‍ വിന്‍ഡോസ് 10 മൊബൈല്‍ എന്നു വീണ്ടും പേരു മാറ്റി. നോക്കിയ എന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരുന്നു പ്രധാനമായും വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരുന്നത്. അത്രയും കാലം നോക്കിയ ഉപയോഗിച്ചിരുന്ന ഒഎസ് സിംബിയാന്‍ ആയിരുന്നു.
2010-ല്‍ വിന്‍ഡോസ് ഫോണ്‍ എന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്തു വരുമ്പോള്‍, വിപണിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2007 ജൂണിലാണ് ആപ്പിള്‍ കമ്പനി ആദ്യമായി ഐ ഫോണ്‍ വിപണിയിലെത്തിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിപ്ലവത്തിന് ആപ്പിള്‍ തുടക്കമിടുകയും ചെയ്തു. എന്നാല്‍ 2010-ല്‍ വിന്‍ഡോസ് ഫോണ്‍ എന്ന ഒഎസ് വിപണിയിലെത്തിയപ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റേതു പോലുള്ള പ്രാധാന്യം വിന്‍ഡോസ് ഫോണ്‍ എന്ന ഒഎസിനും ലഭിച്ചിരുന്നു.

എന്നാല്‍ വിവിധ സേവനങ്ങളും വിനോദങ്ങളുമായി നിരവധി ആപ്പുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളായ ആന്‍ഡ്രോയ്ഡും, ios -ും എത്തിയപ്പോള്‍, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പുകള്‍ക്കു ക്ഷാമം അനുഭവപ്പെട്ടു. യൂട്യൂബ് പോലും വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കാതെയായി. ഇത്തരത്തില്‍ ഏറ്റവും വലിയ നഷ്ടം വിന്‍ഡോസിനു നേരിടേണ്ടി വന്നതു വലിയ തിരിച്ചടി തന്നെയായിരുന്നു. ഗൂഗിളിനും മൈക്രോസോഫ്റ്റിനുമിടയില്‍ വര്‍ഷങ്ങള്‍ നീണ്ട ശത്രുത നിലനില്‍ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിനു തക്ക എതിരാളിയായി വിന്‍ഡോസ് മാറരുതെന്ന വാശിയും ഗൂഗിളിനു സ്വാഭാവികമായി ഉണ്ടായിക്കാണും. ഇതു മൈക്രോസോഫ്റ്റിനു വിനയായി മാറിയെന്നു വേണം അനുമാനിക്കാന്‍. ഇന്നു ഭൂരിഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണിലാണ്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഏറിയ പങ്കും വീഡിയോ കാണാനും സമയം ചെലവഴിക്കുന്നു. ഈ സാഹചര്യത്തില്‍ സ്മാര്‍ട്ട്‌ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം യൂട്യൂബ് പോലുള്ള വീഡിയോ ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ പകരം സംവിധാനം തേടാന്‍ ഉപഭോക്താവ് ബാദ്ധ്യസ്ഥനാവും. വിന്‍ഡോസ് ഫോണിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. യൂട്യൂബ് പോലുള്ള വീഡിയോ ആപ്പുകള്‍ ഈ ഫോണുകളില്‍ ലഭ്യമാകാതിരുന്നത് അവര്‍ക്കു തിരിച്ചടി തന്നെയായിരുന്നു.

2010-ല്‍ വിന്‍ഡോസ് ഫോണ്‍ എന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്തു വരുമ്പോള്‍, വിപണിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്മാര്‍ട്ട്‌ഫോണിന്റേതു പോലുള്ള പ്രാധാന്യം വിന്‍ഡോസ് ഫോണ്‍ എന്ന ഒഎസിനും ലഭിച്ചിരുന്നു.

നോക്കിയ എന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളോടു മൈക്രോസോഫ്റ്റ് കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ചതിലൂടെ, എച്ച്ടിസി, സാംസങ് തുടങ്ങിയ കമ്പനികള്‍ മൈക്രോസോഫ്റ്റില്‍നിന്നും അകലം പാലിക്കുകയുണ്ടായി. ഇത് ഒരു പരിധി വരെ മൈക്രോസോഫ്റ്റിനു തിരിച്ചടിയായിരുന്നു. ഇതിനിടെ 2013-ല്‍ നോക്കിയ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വിഭാഗത്തെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ മൈക്രോസോഫ്റ്റിന്റെ ലോഗോ പതിപ്പിച്ചു കൊണ്ട് റീ ബ്രാന്‍ഡിംഗ്, റീ പൊസിഷനിംഗ് ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് തുടര്‍ന്നെങ്കിലും ആപ്പുകളുടെ അഭാവം വിന്‍ഡോസ് ഫോണ്‍ എന്ന ഓപറേറ്റിങ് സിസ്റ്റത്തെ മോശമായി തന്നെ ബാധിച്ചു കൊണ്ടിരുന്നു. നോക്കിയയ്ക്കു വിപണിയിലുണ്ടായിരുന്ന സ്വാധീനം കൊണ്ടു പോലും മൈക്രോസോഫ്റ്റിന് ഈ ദൗര്‍ബല്യം മറികടക്കാനായില്ല. വിന്‍ഡോസിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ കുറവിനെ കുറിച്ചു സാംസങ് പോലുള്ള കമ്പനികള്‍ മനസിലാക്കുകയും ഈ കുറവിനെ മുതലെടുക്കാന്‍ ആന്‍ഡ്രോയ്ഡുമായി സഹകരിച്ചു കരുക്കള്‍ നീക്കുകയും ചെയ്തു. ഇതോടെ നോക്കിയ വിപണിയില്‍നിന്നും പുറത്താവുകയും ചെയ്തു.

മൈക്രോസോഫ്റ്റിന് ഇപ്പോള്‍ സംഭവിച്ചതില്‍നിന്നും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്കു പഠിക്കാനുള്ള പാഠം ബഹുമുഖമാണെന്നു ടെക് വിദഗ്ധര്‍ സൂചന നല്‍കുന്നു. ഗൂഗിള്‍ സമീപകാലത്ത് എച്ച്ടിസിയുടെ മൊബൈല്‍ വിഭാഗത്തെ ഏറ്റെടുത്തിരുന്നു.

മൈക്രോസോഫ്റ്റിനു സംഭവിച്ചത് എന്തെന്നു വച്ചാല്‍ അവര്‍ നോക്കിയയെ ഉറ്റ പങ്കാളിയാക്കുകയും സാംസങ്, എച്ച്ടിസി പോലുള്ള കമ്പനികളെ അകറ്റുകയും ചെയ്തു. അതോടൊപ്പം എച്ചിടിസിയും സാംസങും മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഒഎസ് ഉപയോഗപ്പെടുത്തണമെന്നും ആഗ്രഹിച്ചു. ഈ തന്ത്രം വിജയിച്ചില്ലെന്നു മാത്രമല്ല, അതു പതനത്തിലേക്കു നയിക്കുകയും ചെയ്തു. ഒരുപക്ഷേ, മൈക്രോസോഫ്റ്റ്, നോക്കിയയെ നേരത്തേ ഏറ്റെടുക്കുകയും തന്ത്രങ്ങള്‍ (ആന്‍ഡ്രോയ്ഡിനെയും ആപ്പിളിന്റെ ios നെയും നേരിടല്‍) ഏകോപിപ്പിച്ചു മുന്നേറുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് മൈക്രോസോഫ്റ്റിന് ഈ ഗതി വരില്ലായിരുന്നെന്നു വിദഗ്ധര്‍ പറയുന്നു.

2015-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡും ആപ്പിളും പിടിമുറുക്കി. ടെക്‌നോളജി ഗവേഷക സ്ഥാപനമായ ഗാര്‍ട്ട്‌നെര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതു വിപണിയില്‍ വിറ്റുപോയ 96.8 ശതമാനം ഫോണുകളിലും ഉപയോഗിച്ചിരിക്കുന്ന ഒഎസ് ആന്‍ഡ്രോയ്‌ഡോ ആപ്പിളിന്റെ ios ആണെന്നാണ്. മൈക്രോസോഫ്റ്റിന്റെ വിഹിതം വെറും 2.5 ശതമാനം മാത്രമായിരുന്നു. ഇതു വീണ്ടും ഇടിയുമെന്നും സര്‍വേ ഫലം വെളിപ്പെടുത്തി. ഇപ്പോള്‍ ഇതാ മൈക്രോസോഫ്റ്റ് മൊബൈല്‍ ഒഎസ് വിപണിയില്‍നിന്നും പിന്മാറാനും തീരുമാനിച്ചിരിക്കുന്നു.

Comments

comments

Categories: FK Special, Slider