ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ സംഹി

ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ സംഹി

നടപ്പ് സാമ്പത്തിക വര്‍ഷം 600 റൂമുകള്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡെല്‍ഹി: ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പിന്തുണയുള്ള സംഹി ഹോട്ടല്‍സ് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ബ്രിട്ടീഷ് ഹോട്ടല്‍ ശൃംഖലയായ പ്രീമിയര്‍ ഇന്നിനെയും ബാര്‍ക്യൂ ഹോട്ടല്‍സിലെ അക്കോറിന്റെ 40 ശതമാനം ഓഹരികളും സംഹി വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി വിപുലീകരണ തീരുമാനം പുറത്തുവിട്ടത്.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 600 റൂമുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സംഹി ഹോട്ടല്‍സ് അറിയിച്ചു. പുതിയവ ആരംഭിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യാതെ നിലവിലുള്ള ഹോട്ടലുകളില്‍ നിന്ന് 25 ശതമാനം വളര്‍ച്ച ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഹോട്ടല്‍ റൂമുകള്‍ക്ക് അതിവേഗം ആവശ്യക്കാരേറുന്നു. സേവന സ്ഥിരതയുള്ള ഹോട്ടലുകളിലെ 70 ശതമാനത്തോളം റൂമുകളിളിലും അതിഥികളെത്തുന്നു- മാരിയോട്ട്, ഹയാത് എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഹിയുടെ സിഇഒ ആഷിഷ് ജഗന്‍വാല പറഞ്ഞു.

പ്രീമിയര്‍ ഇന്നിന് കീഴിലെ ഹോട്ടലുകളെ 200 കോടി രൂപയ്ക്കായിരുന്നു സംഹി ഏെറ്റടുത്തത്. ഇവയെ ഫെയര്‍ഫീല്‍ഡ് മാരിയോട്ട് എന്ന് റീ ബ്രാന്‍ഡ് ചെയ്യും

പ്രീമിയര്‍ ഇന്നിന് കീഴിലെ ഹോട്ടലുകളെ 200 കോടി രൂപയ്ക്കായിരുന്നു സംഹി ഏെറ്റടുത്തത്. ഇവയെ ഫെയര്‍ഫീല്‍ഡ് മാരിയോട്ട് എന്ന് റീ ബ്രാന്‍ഡ് ചെയ്യും. ഫോര്‍മുല വണ്‍ ബ്രാന്‍ഡ് ഹോട്ടല്‍സിന്റെ ഇന്ത്യയിലെ ഉടമസ്ഥാവകാശം കൈയാളുന്ന ബാര്‍ക്യൂ ഹോട്ടല്‍സില്‍ സംഹിക്ക് 60 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. അതിനു പുറമെയാണ് അക്കോറിന്റെ നാല്‍പ്പത് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. കരാറനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ ഫോര്‍മുലവണ്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അക്കോര്‍ അവസാനിപ്പിക്കും.

2011ല്‍ ആഷിഷ് ജഗന്‍വാലയും എച്ച്‌വിഎസ് ഏഷ്യ പസഫിക് ചെയര്‍മാന്‍ മാനവ് തഡാനിയും ചേര്‍ന്നു തുടങ്ങിയ സംഹി ഹോട്ടല്‍സിന് കീഴില്‍ വ്യത്യസ്ത ബ്രാന്‍ഡുകളിലെ 24 ഹോട്ടലുകളുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് 441 കോടി രൂപയ്ക്ക് സംഹിയുടെ ന്യൂനപക്ഷ ഓഹരി പങ്കാളികളായിമാറിയിരുന്നു. ഇക്വിറ്റി ഇന്റര്‍നാഷണല്‍, ജിടിഐ കാപ്പിറ്റല്‍ ഗ്രൂപ്പ്, ഐഎഫ്‌സി എന്നിവയും സംഹിയിലെ നിക്ഷേപകരാണ്.

Comments

comments

Categories: Business & Economy