ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്‌സ്

ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്‌സ്

പ്രൊക്യുര്‍മെന്റ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പൂര്‍ണമായ ലയനം സാധ്യമല്ലെന്നും ടിം ക്ലര്‍ക്

ദുബായ്: എമിറേറ്റ്‌സിന്റെ പ്രധാന എതിരാളികളായ ഇത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എമിറേറ്റ്‌സ് മേധാവി ടിം ക്ലര്‍ക്. പ്രൊക്യുര്‍മെന്റ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പൂര്‍ണമായ ലയനം സാധ്യമല്ലെന്നും റോയിറ്റേഴ്‌സിനോട് ക്ലര്‍ക് വ്യക്തമാക്കി.

ഇത്തിഹാദുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ മൂല്യമുണ്ടെന്നാണ് കരുതുന്നത്. നിര്‍വഹണം ഉള്‍പ്പടെയുള്ള നിരവധി മേഖലകളില്‍ ഇരു വിമാനകമ്പനികള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം. എന്നാല്‍ ഇതിന് ആദ്യം ഞങ്ങള്‍ക്ക് ഒരുമിച്ച് എന്ത് ചെയ്യാനാകുമെന്നും മനസിലാക്കേണ്ടതുണ്ട്. എമിറേറ്റ്‌സിന്റെ മാനേജര്‍ മാത്രമാണ് താനെന്നും കമ്പനിയുടെ മേല്‍തട്ടിലുള്ളവരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും ക്ലര്‍ക് കൂട്ടിച്ചേര്‍ത്തു.

സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ടിം ക്ലര്‍ക്കിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടാണ് ഇത്തിഹാദ് സ്വീകരിച്ചത്.

സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ടിം ക്ലര്‍ക്കിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടാണ് ഇത്തിഹാദ് സ്വീകരിച്ചത്. വിമാനകമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ബിസിനസിലായാലും വാണിജ്യരംഗത്തായാലും മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ഇത്തിഹാദിന്റെ വക്താവ് പറഞ്ഞു. ജൂലൈയില്‍ എമിറേറ്റ്‌സും അതിന്റെ സഹസ്ഥാപനമായ ഫ്‌ളൈദുബായിയും സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 29 റൂട്ടുകളിലാണ് വിമാനകമ്പനികള്‍ കോഡ്‌ഷെയര്‍ കൊണ്ടുവരുന്നത്. 

Comments

comments

Categories: Arabia