ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസുമായി ദുബായ്

ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസുമായി ദുബായ്

പദ്ധതിയുടെ പരീക്ഷണ ഓട്ടം ഈ മാസം അവസാനം നടത്തുമെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ്: സ്മാര്‍ട്ട് ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് കൊണ്ടുവരാന്‍ ഒരുങ്ങി ദുബായുടെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് സര്‍വീസ് നടത്തുന്ന എംവിഎംഎന്‍ടി ആപ്പാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയത്. പുതിയ ആപ്പിലൂടെ ഉപഭോക്താക്കള്‍ ബസ് ബുക് ചെയ്യുകയാണെങ്കില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തുവന്ന് അവരെ പിക് ചെയ്ത്, ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

ദുബായില്‍ നടക്കുന്ന ഗിടെക്‌സ് 2017ല്‍ വെച്ചാണ് ആര്‍ടിഎ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പദ്ധതിയുടെ പരീക്ഷണ ഓട്ടം ഈ മാസം അവസാനം ഉണ്ടാവുമെന്നും അതോറിറ്റി വ്യക്തമാക്കി. ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിരിക്കുന്ന ദുബായ് ഫ്യൂച്ചര്‍ ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാം, സ്മാര്‍ട്ട് സിറ്റി എന്നിവയുടെ ഭാഗമായാണ് ഈ ഇന്നോവേറ്റീവ് പ്രോജക്റ്റ് കൊണ്ടുവന്നതെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ അബ്ദുള്ള യൂസെഫ് അല്‍ അലി പറഞ്ഞു. ഉപഭോക്താക്കളുടെ അടുത്തേക്ക് എളുപ്പത്തില്‍ എത്തുന്നതിനായി ബസ് ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ യാത്രക്കാരുമായി ആശയവിനിമയം നടത്താന്‍ സാധിക്കും.

ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിരിക്കുന്ന ദുബായ് ഫ്യൂച്ചര്‍ ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാം, സ്മാര്‍ട്ട് സിറ്റി എന്നിവയുടെ ഭാഗമായാണ് ഈ ഇന്നോവേറ്റീവ് പ്രോജക്റ്റ് കൊണ്ടുവന്നതെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ അബ്ദുള്ള യൂസെഫ് അല്‍ അലി പറഞ്ഞു.

പരീക്ഷണ ഘട്ടത്തില്‍ അല്‍ ബര്‍ഷ, അല്‍ വര്‍ഖ എന്നിവിടങ്ങളിലായി ആറ് ബസുകളാണ് ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വീസില്‍ ഉള്‍പ്പെടുത്തുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് ദുബായിലെ താമസക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും സര്‍വീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും വിലയിരുത്തുന്നതിനുമായി മെട്രോ സ്‌റ്റേഷനുകളില്‍ സര്‍വേ നടത്തും. പരമാവധി ആളുകളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കുന്നതിനായി ബസ് സമയവും മികച്ച റൂട്ടുകളും തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അലി പറഞ്ഞു.

Comments

comments

Categories: Arabia

Related Articles