ക്യുവെര്‍ട്ടി കീ പാഡില്ലാത്ത ഫോണുമായി ബ്ലാക്ക്‌ബെറി

ക്യുവെര്‍ട്ടി കീ പാഡില്ലാത്ത ഫോണുമായി ബ്ലാക്ക്‌ബെറി

ക്യുവെര്‍ട്ടി കീ പാഡില്ലാതെ ബ്ലാക്ക്‌ബെറി ഇന്‍ മോഷന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍, ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സ്‌പോയില്‍ ചൈന ആസ്ഥാനമായ ടിസിഎല്‍ കമ്പനി അവതരിപ്പിച്ചു. 460 യുഎസ് ഡോളറാണ്(ഏകദേശം 30,000 രൂപ) വില. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തുമെന്ന് അറിയിച്ചിട്ടില്ല.

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 720, 1280 പിക്‌സല്‍ റെസല്യൂഷന്‍, സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസര്‍, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി,4000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സിം എന്നിവയാണു ഫോണിന്റെ ഫീച്ചേഴ്‌സ്.
കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ ടിസിഎല്‍ ബ്ലാക്ക്‌ബെറിയുമായി ഒരു കരാര്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ബ്ലാക്ക്‌ബെറിയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുമെന്നതായിരുന്നു ആ കരാര്‍. ഇനി മുതല്‍ ബ്ലാക്ക്‌ബെറി ഇന്‍ മോഷന്‍ എന്ന കനേഡിയന്‍ കമ്പനി സോഫ്റ്റ്‌വെയറില്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത് ടിസിഎല്‍ കമ്പനിയായിരിക്കും.

Comments

comments

Categories: FK Special