ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9ന് നിയമസഭാ തെരഞ്ഞെടുപ്പ്

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9ന് നിയമസഭാ തെരഞ്ഞെടുപ്പ്

ന്യൂഡെല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നവംബര്‍ ഒന്‍പതിന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു. 18ന് വോട്ടെണ്ണല്‍. ഹിമാചലില്‍ കോണ്‍ഗ്രസാണ് നിലവില്‍ ഭരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനെ തന്നെയാണ് ഹിമാചലില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ ഹിമാചലില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി കമ്മിഷന്‍ പിന്നീട് പ്രഖ്യാപിക്കും. 22 വര്‍ഷമായി ബിജെപിയാണ് ഗുജറാത്തില്‍ ഭരിക്കുന്നത്. 182 അംഗ ഗുജറാത്ത് സഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 22നാണ് അവസാനിക്കുക. ഹിമാചല്‍പ്രദേശ് സഭയില്‍ 68 അംഗങ്ങളാണുള്ളത്. സഭയുടെ കാലാവധി ജനുവരി ഏഴിന് അവസാനിക്കും. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ട് വെരിഫിക്കേഷന്‍ എളുപ്പമാക്കുന്നതിനു വേണ്ടി വിവിപാറ്റ് മെഷീനുകളുടെ സ്‌ക്രീന്‍ വലിപ്പം 10 സെന്റീമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories