2030 ഓടെ ദഹന എന്‍ജിന്‍ കാറുകള്‍ക്ക് പാരിസ് നിരോധനമേര്‍ത്തും

2030 ഓടെ ദഹന എന്‍ജിന്‍ കാറുകള്‍ക്ക് പാരിസ് നിരോധനമേര്‍ത്തും

പകരം ഇലക്ട്രിക് കാറുകള്‍ പോത്സാഹിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം

പാരിസ് : 2030 ഓടെ ഡീസല്‍, പെട്രോള്‍ ഉള്‍പ്പെടെ എല്ലാ ദഹന എന്‍ജിന്‍ കാറുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാര്യം പാരിസ് ആലോചിക്കുന്നു. നഗരസഭാ മന്ദിരമായ പാരിസ് സിറ്റി ഹാളിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്.

2024 ലെ വേനല്‍ക്കാല ഒളിമ്പിക്‌സിന് ആതിഥേയരാകുന്നത് ഫ്രാന്‍സ് തലസ്ഥാനമാണ്. ആഗോള താപനം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ആഗോള ഉച്ചകോടിക്കും ഉടമ്പടിക്കും വേദിയായതും പാരിസ് ആയിരുന്നു. ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങുമ്പോഴേയ്ക്കും ഡീസല്‍ കാറുകളെ നഗരത്തിലെ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിന് പ്രാദേശിക ഭരണകൂടം ആലോചിക്കുന്നുണ്ട്.

ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നാണ് പാരിസ്

ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയെന്ന നിലയിലാണ് ദഹന എന്‍ജിന്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് പാരിസ് മേയര്‍ ആന്‍ ഇഡാല്‍ഗോയുടെ ഓഫീസിലെ ഗതാഗത നയത്തിന്റെ ചുമതലയുള്ള ക്രിസ്‌റ്റോഫ് നജ്‌ഡോവ്‌സ്‌കി പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതുകൊണ്ടുതന്നെ 2030 ഓടെ ദഹന എന്‍ജിന്‍ വാഹനങ്ങളില്‍നിന്ന് വിടുതല്‍ നേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഫ്രാന്‍സ് ഇന്‍ഫോ റേഡിയോയെ ക്രിസ്‌റ്റോഫ് നജ്‌ഡോവ്‌സ്‌കി അറിയിച്ചു. ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നാണ് പാരിസ്. പകരം ഇലക്ട്രിക് കാറുകള്‍ പോത്സാഹിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

Comments

comments

Categories: Auto