റിച്ചാര്‍ഡ് തലേരുടെ വിജയവും സാമ്പത്തികശാസ്ത്രവും

റിച്ചാര്‍ഡ് തലേരുടെ വിജയവും സാമ്പത്തികശാസ്ത്രവും

ഇക്കണോമിക്‌സിനെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിച്ചുവെന്നതാണ് നൊബേല്‍ സമ്മാനം നേടിയ റിച്ചാര്‍ തലേര്‍ എന്ന സാമ്പത്തികശാസ്ത്രജ്ഞന്റെ പ്രസക്തി

കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയുടെ വക്താവാണ് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ റിച്ചാര്‍ എച്ച് തലേര്‍. പരമ്പരാഗത സാമ്പത്തിക സിദ്ധാന്തത്തിന് അനിവാര്യമായ തിരുത്തല്‍ നല്‍കിയ വിദഗ്ധനായിരുന്നു അദ്ദേഹം. ലോകം നോട്ട് രഹിതസമ്പദ് വ്യവസ്ഥയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയില്‍ തലേര്‍ ഉറച്ച് വിശ്വസിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം നംവബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ എന്ന ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഈ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്.

ഞാന്‍ ഏറെ നാളായി പിന്തുണയ്ക്കുന്ന നയമാണിത്. കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്കും അഴിമതി കുറയ്ക്കാനുമുള്ള ആദ്യ ഘട്ടം എന്ന നിലയില്‍ ഇതിനെ കാണണം. എന്നാല്‍ മോദി 2,000 രൂപയുടെ ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയപ്പോള്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തു തലേര്‍. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു സമൂഹത്തില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് പ്രസക്തിയില്ല എന്നാണ് തലേറിന്റെ ഉറച്ച വിശ്വാസം. അത് അഴിമതി കൂട്ടാനും കള്ളപ്പണവും വ്യാജനോട്ടുകളും വ്യാപിക്കുവാനും കാരണമാകുമെന്ന വാദങ്ങളിലാണ് അദ്ദേഹവും വിശ്വസിച്ചത്.

സാമ്പത്തിക ശാസ്ത്രത്തെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് തലേറിന്റെ പ്രസക്തി. അതിന് അദ്ദേഹത്തിന് അഭിനന്ദനം അര്‍പ്പിച്ചേ മതിയാകൂ. തീര്‍ത്തും അനുയോജ്യമായ വ്യക്തിക്ക് തന്നെയാണ് ഇത്തവണ സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സാമ്പത്തിക ശാസ്ത്രവും ബിഹേവിയറല്‍ സയന്‍സുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്.

Comments

comments

Categories: Editorial, Slider