സര്‍വകലാശാലകളും മതേതരത്വവും

സര്‍വകലാശാലകളും മതേതരത്വവും

സര്‍വകലാശാലകളുടെ പേരുകളില്‍ മതം വേണ്ടെന്ന നിര്‍ദേശത്തിന് പ്രസക്തിയുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതിന് സങ്കീര്‍ണതകള്‍ നിരവധിയാണ്

സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിച്ചു നിര്‍ത്തുന്നതിന് അവയുടെ പേരുകളില്‍ മതം വേണ്ടെന്ന നിര്‍ദേശം ചര്‍ച്ചയാവുകയാണ്. സര്‍വകലാശാലകളുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) പാനലാണ് മുന്നോട്ടുവെച്ചത്. പത്ത് കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം യുജിസി നിയോഗിച്ച അഞ്ച് കമ്മറ്റികളിലൊന്നാണ് നിര്‍ദേശവുമായി രംഗത്തെത്തിയത്.

എന്നാല്‍ പേര് മാറ്റത്തിലൂടെ മാത്രം ഒരു സര്‍വകലാശാലയുടെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ സാധിക്കുമോയെന്നത് ചിന്തിക്കേണ്ടതുണ്ട്. അതിലുപരിയായ നടപടിക്രമങ്ങളിലേക്കാണ് യുജിസി പോലുള്ള സംവിധാനങ്ങള്‍ കടക്കേണ്ടത്. ഹിന്ദു എന്ന പദം മതമാണോ ജീവിതരീതിയാണോ എന്ന കാര്യത്തില്‍ വിവിധവാദങ്ങള്‍ വന്നേക്കാം. അത് പേരുമാറ്റം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇങ്ങനൊരു നിര്‍ദേശത്തിന്റെ ഉദ്ദേശ്യശുദ്ധി മികച്ചതാണ്. എന്നാല്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന കാര്യത്തില്‍ ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider