അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ പ്രോപ്പര്‍ട്ടീസ്

അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ പ്രോപ്പര്‍ട്ടീസ്

മൂന്ന് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് അല്‍ ദഫ്‌റ ബീച്ച് നിര്‍മിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ നാസര്‍ ബുട്ടി അമൈര്‍ ബിന്‍ യൂസെഫ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ പ്രോപ്പര്‍ട്ടിസ് അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ പദ്ധതിയേക്കുറിച്ച് അല്‍ ദഫ്‌റ റീജ്യണിന്റെ ചുമതലയുളള ഷേയ്ഖ് ഹമദാന്‍ ബിന്‍ സയേദ് അല്‍ നഹ്യാനുമായുള്ള മീറ്റിംഗില്‍ പ്രഖ്യാപനം നടത്തിയതായി യുഎഇയുടെ വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടും വില്ലകളും റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചുകിടക്കുന്ന മള്‍ട്ടി യൂസ് റസിഡന്‍ഷ്യല്‍ പദ്ധതിയാണ് അല്‍ ദഫ്‌റ ബീച്ചെന്ന് യൂണിയന്‍ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാനായ നാസര്‍ ബുട്ടി അമൈര്‍ ബിന്‍ യൂസെഫ് പറഞ്ഞു. ആഡംബര പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടും വില്ലകളും റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കുള്ള സൗകര്യങ്ങളും അറേബ്യന്‍ ഗള്‍ഫില്‍ നിന്ന് പ്രത്യേക കനാലും ഇവിടെ ഒരുക്കുന്നുണ്ട്.

രാജ്യത്തേയും മേഖലയിലേയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തമായ റസിഡന്‍ഷ്യല്‍ ടൂറിസം കേന്ദ്രം അബുദാബിയില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ പ്രോപ്പര്‍ട്ടീസ് പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തുമെന്നും സെപ്റ്റംബറില്‍ യൂണിയന്‍ പ്രോപ്പര്‍ട്ടീസ് പറഞ്ഞിരുന്നു.

Comments

comments

Categories: Arabia