‘ലോകകപ്പിന് വേദിയാകാന്‍ ഖത്തര്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം’

‘ലോകകപ്പിന് വേദിയാകാന്‍ ഖത്തര്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം’

തീവ്രവാദത്തേയും ഭീകരവാദത്തേയും പിന്തുണക്കുന്ന നയം ഉപേക്ഷിക്കുന്നതിന് അനുസരിച്ചായിരിക്കും ഖത്തറിനെ ലോകകപ്പിന്റെ വേദിയാക്കുകയെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്

അബുദാബി: 2022 ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകണമെങ്കില്‍ ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. തീവ്രവാദത്തേയും ഭീകരവാദത്തേയും പിന്തുണക്കുന്ന നയം ഉപേക്ഷിക്കുന്നതിന് അനുസരിച്ചായിരിക്കും ഖത്തറിനെ ലോകകപ്പിന്റെ വേദിയാക്കുകയെന്ന് ട്വിറ്ററിലൂടെ ഗര്‍ഗാഷ് പറഞ്ഞു.

തീവ്രവാദത്തിന് പിന്തുണനല്‍കുന്നവരെന്ന് ദുഷ്‌പേരുള്ളവരെ ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദിയാക്കരുത്. ഖത്തറിന്റെ നയങ്ങളെ നിര്‍ബന്ധമായും വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി സൗഹൃദം സ്ഥാപിക്കുന്നെന്നും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണനല്‍കുന്നെന്നും ആരോപിച്ച് ജൂണിലാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കാന്‍ അറബ് രാജ്യങ്ങള്‍ കടുത്ത നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഖത്തര്‍ തയാറായില്ല.

ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് നാഷണല്‍ കപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങളിലാണ് അറബ് രാജ്യങ്ങള്‍. ടൂര്‍ണമെന്റിന് വേണ്ടി കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും പങ്കെടുക്കാതിരുന്നത് ഇതിന്റെ ഭാഗമായാണ്.

ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് നാഷണല്‍ കപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങളിലാണ് അറബ് രാജ്യങ്ങള്‍. ടൂര്‍ണമെന്റിന് വേണ്ടി കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും പങ്കെടുക്കാതിരുന്നത് ഇതിന്റെ ഭാഗമായാണ്. ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതിനായി ഖത്തര്‍ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌സൈറ്റിന് തുടക്കമിട്ടിരിക്കുകയാണെന്നും ട്വിറ്ററിലൂടെ ഗര്‍ഗാഷ് ആരോപിച്ചു.

ഖത്തറില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പ് വേദി മാറ്റിയാല്‍ ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുമെന്ന് മുന്‍ ദുബായ് പോലീസ് മേധാവിയുടെ ട്വിറ്റര്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാകുന്നത് തടയാനാണ് ഉപരോധവുമായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുവന്നതെന്നാണ് ഇതിന് ഖത്തര്‍ മറുപടി നല്‍കിയത്. ഖത്തറിനോട് ആസൂയയുള്ളതുകൊണ്ടാണ് അനാവശ്യ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രാജ്യത്തിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങള്‍ മേഖലയിലെ പ്രധാന ഫുട്‌ബോള്‍ ശക്തികളാണ്. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ഫുട്‌ബോള്‍ ടീമാണ് ഈജിപ്റ്റ്. ഏഷ്യയിലെ ആദ്യ എട്ടില്‍ ഉള്‍പ്പെട്ട രാജ്യങ്ങളാണ് സൗദിയും യുഎഇയും. രാജ്യത്തിന് മേല്‍ നിലനില്‍ക്കുന്ന ഉപരോധം ലോകകപ്പിന്റെ തയാറെടുപ്പിനെ ബാധിക്കില്ലെന്ന് നേരത്തെ ഖത്തര്‍ അറിയിച്ചിരുന്നു. പ്രതിസന്ധി രൂപപ്പെട്ടതിന് ശേഷം ഫിഫ തുടര്‍ച്ചയായി ഖത്തറുമായി ബന്ധപ്പെടുന്നുണ്ട്.

Comments

comments

Categories: Arabia