രജത ജൂബിലി നിറവില്‍ കെന്‍സ

രജത ജൂബിലി നിറവില്‍ കെന്‍സ

ടിഎംടി സ്റ്റില്‍ നിര്‍മാണ വ്യവസായത്തില്‍ കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കെന്‍സ ഗ്രൂപ്പ് തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ടിഎംടി സ്റ്റീല്‍ കമ്പികള്‍ക്കു പുറമെ സ്‌ക്വയര്‍ ബാര്‍, ഫ്‌ലാറ്റ് ബാര്‍, റൗണ്ട് ബാര്‍ തുടങ്ങിയവയും കമ്പനിയുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നുണ്ട്. കെന്‍സ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ ബജറ്റ് ഹോം നിര്‍മാണ രംഗത്തും സാന്നിധ്യമറിയിക്കാന്‍ തയാറെടുക്കുന്ന കെന്‍സ അടുത്തവര്‍ഷം 1000 കോടി രൂപയുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കെന്‍സ ഗ്രൂപ്പ് ചെയര്‍മാനും സ്റ്റീല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ പികെ മൊയ്തീന്‍ കോയ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

1991ല്‍ ഒരു ചെറുകിട വ്യവസായമായി തുടക്കം കുറിച്ച കെന്‍സ ടിഎംടി ഇന്ന് കേരളത്തില്‍ സ്റ്റീല്‍ വ്യവസായ മേഖലയിലെ കരുത്തുറ്റ ബിസിനസായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങളുടെ കഠിനാധ്വാനവും സൗഹൃദവുമാണ് കെന്‍സയുടെ വളര്‍ച്ചയ്ക്കു പിന്നിലുള്ളത്. വ്യവസായങ്ങളുടെ കൃത്യതയും ആശയങ്ങളുടെ കരുത്തും മാത്രം കൈമുതലാക്കി സുഹൃത്തുക്കളായ പി കെ മൊയ്തീന്‍ കോയ എന്ന ബാബുവും ചാരുപടിക്കല്‍ മുജീബ് റഹ്മാനും തുടങ്ങിവെച്ച ഈ പ്രസ്ഥാനം 25 വര്‍ഷക്കാലത്തെ പരിചയസമ്പത്തുമായി മുന്നേറുകയാണ്. പെട്ടന്നുള്ള വളര്‍ച്ചയ്ക്കു പകരം കെന്‍സ ലക്ഷ്യമിടുന്നത് നിലനില്‍പ്പിലൂടെയുള്ള വളര്‍ച്ചയാണ്. വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള പരിശ്രമങ്ങളിലാണ് പി കെ മൊയ്തീന്‍ കോയയും മാനേജിംഗ് പാര്‍ട്‌നറും ഡയറക്റ്ററുമായ മുജീബ് റഹ്മാനും മറ്റ് പാര്‍ട്‌നര്‍മാരായ ഹഫീസുള്ളയും അഫ്‌സലും ഒപ്പം യുവത്വത്തിന്റെ കരുത്തുമായി ഷഹാദ് മൊയ്തീനും. സത്യസന്ധമായി ബിസിനസ് കാണിച്ചു തന്ന പിതാവ് മൊയ്തീന്‍ കോയയുടെ പാത പിന്തുടരുകയാണ് ഷഹാദ് മൊയ്തീന്‍. കേരളത്തില്‍ തന്നെ ആറ് ഉല്‍പാദന യൂണിറ്റുകളുള്ള ബ്രാന്‍ഡ് സ്റ്റീല്‍ സ്ട്രക്ച്ചര്‍ നിര്‍മിക്കുന്ന ഏക ഗ്രൂപ്പാണ് കെന്‍സ. ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രഗല്‍ഭരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്.

കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ പികെ മൊയ്തീന്‍ കോയ, മാനേജിംഗ് പാര്‍ട്‌നര്‍ & ഡയറക്റ്റര്‍ മുജീബ് റഹ്മാന്‍

ഇന്ന് കേരളത്തിലെ പ്രമുഖരായ ബില്‍ഡര്‍മാരെല്ലാംതന്നെ കെന്‍സയുടെ ടിഎംടി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞും ഒപ്പം ഉയര്‍ന്ന ഗുണനിലവാരത്തിലുമാണ് കെന്‍സ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകള്‍ക്കൊന്നും കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നില്ല എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി

പി കെ മൊയ്തീന്‍ കോയ

ചെയര്‍മാന്‍

കെന്‍സ ഗ്രൂപ്പ്

കെന്‍സ ടിഎംടി എന്ന ബ്രാന്‍ഡ് എങ്ങനെയാണ് വിപണിയിലേക്കെത്തെിയത് ?

1991ല്‍ ബിഎം സ്റ്റീല്‍സ് എന്ന സംരഭമാണ് ആദ്യം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്റ്റീല്‍ കൊണ്ടുവന്ന് ചെറുകിട മൊത്തവ്യാപാരമായിരുന്നു. പിന്നീട് കെന്‍സ എന്ന പേരിലേക്ക് മാറി. കെന്‍സ എന്ന വാക്കിനര്‍ഥം നിധി എന്നാണ്. ഒരു നിധിയായാണ് ഞങ്ങള്‍ ഈ ബിസിനസിനെ കാണുന്നത്. കമ്പനി തുടങ്ങി ഏകദേശം 12 വര്‍ഷത്തിനു ശേഷം 2003ലാണ് കെന്‍സ ഉല്‍പാദന രംഗത്ത് എത്തുന്നത്. പാലക്കാട് പ്രവര്‍ത്തന രഹിതമായി കിടന്ന സ്റ്റീല്‍ മാനുഫാക്ച്ചറിംഗ് കമ്പനി ലീസിനെടുത്താണ് തുടക്കം. ബീപാത്ത് കാസ്റ്റിംഗ്‌സ് എന്ന പേരിലാണ് ഉല്‍പ്പാദന രംഗത്ത് സാന്നിധ്യമറിയിച്ചത്. ഇന്ന് കേരളത്തില്‍ കെന്‍സയ്ക്കാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകളുള്ളത്. 2010ല്‍ കമ്പനി വ്യാപകമായി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു. 2012ല്‍ കെന്‍സ എന്ന ബ്രാന്‍ഡിന് തുടക്കം കുറിച്ചു. നീണ്ടകാലത്തെ അനുഭവ സമ്പത്തും പരിചയവുമാണ് ഈ മേഖലയില്‍ വിജയം വരിക്കാനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സഹായിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല. ഗുണമേന്മ ഉറപ്പാക്കാന്‍ ദുബായ്, ഹോംങ്കോംഗ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നാണ് അംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്. ഗുണനിലവാരത്തിനുള്ള ഐഎസ്ഒ 9001: 2008 അംഗീകാരവും കെന്‍സ ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. 2012-ല്‍ മികച്ച ഗുണ നിലവാരം പുലര്‍ത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നത്തിനുള്ള കെഎസ്‌ഐഡിസി അവാര്‍ഡും കെന്‍സ കരസ്ഥമാക്കി. ലഘു ഉദ്യോഗ് ഭാരതിയുടെ യുവ സംരഭക അവാര്‍ഡ് കെന്‍സ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഷഹാദ് മൊയ്തീന്‍ അടുത്തിടെ കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.

ഷഹാദ് മൊയ്തീന്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, കെന്‍സ ഗ്രൂപ്പ്

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവയോടുള്ള നിലപാട് എന്താണ്? ഇത് ബിസിനസിനെ ദോഷകരമായി ബാധിച്ചോ?

നോട്ട് അസാധുവാക്കലിനെ പോസിറ്റിവ് ആയാണ് കാണുന്നത്. സാധാരണ ബിസിനസുകാരെപ്പോലെ ഇത് ഞങ്ങളെ ബാധിച്ചിട്ടില്ല. അതേസയമം ജിഎസ്ടി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജിഎസ്ടി പ്രാബല്യത്തിലായശേഷം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്കു ധൈര്യക്കുറവുണ്ട്. ജിഎസ്ടിയെക്കുറിച്ചുള്ള വ്യക്തതക്കുറവാണ് ഇതിനു കാരണം. ഒരു മാസത്തോളം ഞങ്ങള്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വില്‍പ്പനയില്‍ 0.5 ന്റെ വ്യത്യാസം മാത്രമാണ് വന്നിട്ടുള്ളത്. അതേസമയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇതു സംബന്ധിച്ച് മാറ്റമുണ്ടായിട്ടില്ല.

അഫ്‌സല്‍ പികെ കെന്‍സ ഗ്രൂപ്പ് പാര്‍ട്‌നര്‍

എന്‍ജിനീയറിംഗ് പഠിച്ചിറങ്ങുന്ന എത്രത്തോളം ആളുകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുന്നു? കെന്‍സയുടെ വളര്‍ച്ചയില്‍ തൊഴിലാളികളുടെ പങ്ക് ?

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പഠിച്ചിറങ്ങുന്ന ഒരു കോഴ്‌സാണ് ബി ടെക്. ഈ പഠനം കഴിഞ്ഞിറങ്ങുന്ന നിരവധിപ്പേര്‍ക്ക് കെന്‍സ തൊഴില്‍ നല്‍കുന്നുമുണ്ട്. ഞങ്ങള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത് ഫ്രെഷേഴ്‌സിനെയാണ്. അവരില്‍ നിന്നും ഒട്ടനവധി പുതിയ ആശയങ്ങളും കണ്ടെത്തലുകളും സ്ഥാപനത്തിന് ലഭിക്കും. തുടക്കക്കാരാവുന്നതു കൊണ്ടുതന്നെ അവര്‍ക്ക് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും കെന്‍സ നല്‍കി വരുന്നുണ്ട്. പ്രധാനമായും തൊഴിലാളികളാണ് എക്കാലത്തും സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്. കഴിഞ്ഞ 25 വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് കെന്‍സയിലെ തൊഴിലാളികള്‍.

ഹഫീസുള്ള കെന്‍സ ഗ്രൂപ്പ് പാര്‍ട്‌നര്‍

ടിഎംടി സ്റ്റീല്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍?

ഇന്ന് കേരളത്തിലെ പ്രമുഖരായ ബില്‍ഡര്‍മാരെല്ലാംതന്നെ കെന്‍സയുടെ ടിഎംടി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞും ഒപ്പം ഉയര്‍ന്ന ഗുണനിലവാരത്തിലുമാണ് കെന്‍സ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകള്‍ക്കൊന്നും കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നില്ല എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റീലുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖല നേരിടുന്ന വരുന്ന മറ്റൊരു പ്രശ്‌നം പുതിയ ഉല്‍പ്പാദനം തുടങ്ങുന്നവര്‍ പ്രാരംഭ ഘട്ടത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ഏകജാലക സംവിധാനം ഇല്ലാത്തതിനാല്‍ വളരെ വൈകിയാണ് പലര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നത്.

ബ്രാന്‍ഡിംഗിന്റെ ഭാഗമായി കെന്‍സയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ബ്രാന്‍ഡിംഗ് എന്നത് തുടക്കം മുതലേ ഉണ്ടായിരുന്ന കാര്യമാണ്. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ബ്രാന്‍ഡിംഗ് അത്യാവശ്യമായതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രശസ്ത സിനിമാതാരം സിദ്ധിഖിനെ ബ്രാന്‍ഡിംഗിനായി തെരഞ്ഞെടുത്തത്. മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളെ വളരെ വിശ്വസ്തമായി ഏല്‍പിക്കാന്‍ കഴിയുന്ന കൈകളിലാണ് ഞങ്ങള്‍ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയും ഏല്‍പിച്ച് നല്‍കിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ബ്രാന്‍ഡിംഗ് സംബന്ധമായ വിഷയങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും ആലോചനയുണ്ട്.

സ്റ്റീല്‍ വ്യവസായത്തിനു പുറമേ കെന്‍സ സാന്നിധ്യമറിയിക്കുന്ന മറ്റു മേഖലകള്‍ ?

ഒരു ബിസിനസ് സ്ഥാപനം എന്നതിനുപരിയായി പല മേഖലകളിലും കടന്നു ചെല്ലാന്‍ കെന്‍സ എക്കാലവും ശ്രമിക്കാറുണ്ട്. വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കെന്‍സ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാലക്കാട് കെന്‍സ ക്രിയേറ്റീവ് പബ്ലിക് സ്‌കൂള്‍, വാദിറ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അഗതി മന്ദിരം, മെഡിക്കല്‍ ക്യാംപുകള്‍, വിധവകള്‍ക്കുള്ള പെന്‍ഷന്‍ സൗകര്യം, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിവിധ മേഖലകളില്‍ കെന്‍സയുടെ കരസ്പര്‍ശമുണ്ട്.

ഒരു ബിസിനസ് സ്ഥാപനം എന്നതിനുപരിയായി പല മേഖലകളിലും കടന്നു ചെല്ലാന്‍ കെന്‍സ എക്കാലവും ശ്രമിക്കാറുണ്ട്. വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കെന്‍സ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാലക്കാട് കെന്‍സ ക്രിയേറ്റീവ് പബ്ലിക് സ്‌കൂള്‍, വാദിറ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അഗതി മന്ദിരം, മെഡിക്കല്‍ ക്യാംപുകള്‍, വിധവകള്‍ക്കുള്ള പെന്‍ഷന്‍ സൗകര്യം, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിവിധ മേഖലകളില്‍ കെന്‍സയുടെ കരസ്പര്‍ശമുണ്ട്

പ്രതിസന്ധി ഘട്ടങ്ങളില്‍ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും കെന്‍സയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്താണ് വിജയ രഹസ്യം?

25 വര്‍ഷങ്ങളുടെ പരിചയസമ്പത്താണ് ഞങ്ങളെ വിജയത്തില്‍ എത്തിച്ചത്. ആഴത്തില്‍ വേരുറച്ചു കൊണ്ടുള്ള മുന്നോട്ടു പോക്കാണ് കെന്‍സയുടെ വിജയ രഹസ്യം. നിര്‍മാണ വിഭാഗം മുതല്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതുവരെയുള്ള ശ്രേണിയുള്ളതിനാല്‍ വിശദമായ മാര്‍ക്കറ്റ് സര്‍വേയ്ക്കു ശേഷം മാത്രമാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. സാവധാനമുള്ള വളര്‍ച്ചയിലൂടെയാണ് കേരളത്തിലെ സ്റ്റീല്‍ വിപണിയില്‍ കെന്‍സ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചത്. എടുത്തുചാടിയുള്ള പ്രവര്‍ത്തനം മൂലം പലരും ഇന്ന് വിപണിയില്‍ നിന്നു പുറത്തായിക്കഴിഞ്ഞു. കാര്യങ്ങള്‍ പഠിച്ചു മനസിലാക്കിയശേഷം മുന്നോട്ടു പോകുന്നതാണ് കെന്‍സയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ കെന്‍സയുടെ വിജയത്തിനു പിന്നിലെ പ്രധാന കാരണം എല്ലാ ഡയറക്റ്റര്‍മാരുടെയും ഐക്യമാണ്.

ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍?

ഭാവിയില്‍ സ്റ്റീല്‍ പൈപ്പ്, ട്യൂബുകള്‍ എന്നിവയും കെന്‍സ ഉല്‍പ്പാദിപ്പിക്കും. നിര്‍മാണ മേഖലയിലാവശ്യമുള്ളവ സ്ട്രക്ച്ചറല്‍ സ്റ്റീലിലേക്ക് കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. നിര്‍മാണ സാമഗ്രികളെല്ലാം ഇതോടെ സ്റ്റീലില്‍ കെന്‍സ ലഭ്യമാക്കും. ഇതോടൊപ്പം കെന്‍സ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യമറിയിക്കാനും പദ്ധതിയുണ്ട്. ബജറ്റ് ഹോംസ് എന്ന പ്രൊജക്ടിന് കുറ്റിക്കാട്ടൂരില്‍ തുടക്കമിട്ടുകഴിഞ്ഞു. ഇത് കേരളത്തില്‍ മുഴുവന്‍ വിപുലീകരിക്കാനും ആലോചനയുണ്ട്. വിദേശങ്ങളിലും മറ്റുമായി കണ്ടുവരുന്ന കോട്ടിംഗ് സ്റ്റീല്‍ കമ്പികള്‍ ഇവിടേക്ക് കൊണ്ടുവരാനും പദ്ധതിയിടുന്നു. ഇപ്പോള്‍ പൊതുവേ കേരളത്തില്‍ ഇത് കണ്ടുവരുന്നുണ്ട്. ഇപ്പോള്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായാണ് കെന്‍സ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തു തന്നെ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കും കെന്‍സ വിപുലമാക്കപ്പെടും. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നത് താരതമ്യേന എളുപ്പമായിരിക്കും.

Comments

comments