ഇനി e-sim ന്റെ കാലം

ഇനി e-sim ന്റെ കാലം

സിമ്മുകളുടെ ഉപയോഗം സമീപഭാവിയില്‍ തന്നെ അപ്രസക്തമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇനി മുതല്‍ മൊബൈല്‍, സ്മാര്‍ട്ട്‌ഫോണില്‍ ടെലകോം സേവനം ലഭ്യമാകാന്‍ സിം കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യേണ്ടി വരില്ല. പകരം വെര്‍ച്വല്‍ സ്‌പേസിലായിരിക്കും സിം കാര്‍ഡ് ഓരോരുത്തരും സജ്ജീകരിക്കുന്നത്. ഗൂഗിളും സാംസങുമൊക്കെ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചു കഴിഞ്ഞു.

e-sim അഥവാ എംബഡഡ് സിമ്മിലേക്കു ടെക് ലോകം ചുവടുവച്ചിരിക്കുകയാണ്. ഇത്രയും കാലം, സെല്ലുലാര്‍ കണക്റ്റിവിറ്റി ഫോണിലേക്കു ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കിയിരുന്നതു സിം (സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍) എന്നു വിളിക്കുന്ന ഒരു ചെറിയ ചിപ്പിലൂടെയായിരുന്നു. എന്നാല്‍ ഈ ചിപ്പുകളുടെ ഉപയോഗം സമീപഭാവിയില്‍ തന്നെ അപ്രസക്തമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇനി മുതല്‍ മൊബൈല്‍, സ്മാര്‍ട്ട്‌ഫോണില്‍ ടെലകോം സേവനം ലഭ്യമാകാന്‍ സിം കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യേണ്ടി വരില്ല. പകരം വെര്‍ച്വല്‍ സ്‌പേസിലായിരിക്കും സിം കാര്‍ഡ് ഓരോരുത്തരും സജ്ജീകരിക്കുന്നത്.

നിലവില്‍ മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണില്‍ മിനി, മൈക്രോ, നാനോ സിമ്മുകള്‍ ഇന്‍സേര്‍ട്ട് ചെയ്താണു ടെലകോം സേവനം ലഭ്യമാക്കുന്നത്. ഇ-സിം കാര്‍ഡാണെങ്കില്‍ ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ ഹാന്‍ഡ്‌സെറ്റില്‍ ഇന്‍സേര്‍ട്ട് ചെയ്യേണ്ടതില്ല. ഇ-സിം കാര്‍ഡ് സ്മാര്‍ട്ട് ഫോണിന്റെ മദര്‍ ബോര്‍ഡില്‍ അറ്റാച്ച് ചെയ്തിരിക്കും. ഇങ്ങനെ ഇ-സിം കാര്‍ഡ് അറ്റാച്ച് ചെയ്ത ഡിവൈസുകളില്‍ (സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ഐ പാഡ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ) സേവനങ്ങള്‍ ലഭ്യമാകാന്‍ വിവിധ ടെലകോം ഓപ്പറേറ്റര്‍മാരുമായി ഡിജിറ്റല്‍ രീതിയില്‍ ബന്ധപ്പെടാം. ഡിജിറ്റല്‍ സ്‌പേസില്‍ ഇതിനുള്ള സംവിധാനമുണ്ട്. കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തിറക്കിയ പുതിയ പിക്‌സല്‍ 2, പിക്‌സല്‍ 2 xl തുടങ്ങിയ ഫോണുകളില്‍ ഈ സവിശേഷതകളുണ്ട്. 2016-ല്‍ സാംസങ് ലോഞ്ച് ചെയ്ത ഗിയര്‍ എസ്2 ക്ലാസിക് 3ജി എന്ന സ്മാര്‍ട്ട് വാച്ചില്‍ ഇ-സിം സവിശേഷതകളുണ്ടായിരുന്നു.

ഇ-സിമ്മിനെ മുഖ്യധാരയിലേക്കു വ്യാപിപ്പിക്കുന്നതു ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും, കസ്റ്റമേഴ്‌സിനും ഗുണകരമാണെന്നു വിലയിരുത്തുന്നുണ്ട്. നിരവധി സിം കാര്‍ഡുകള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നതാണ് ഒരു ഗുണം.

ആഗോളതലത്തില്‍ 800 ഓളം ടെലികോം കമ്പനികളുടെയും നൂറുകണക്കിനു മറ്റ് അനുബന്ധ കമ്പനികളുടെയും താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയാണു ജിഎസ്എംഎ (ഗ്രൂപ്പ് സ്‌പെഷ്യല്‍ മൊബൈല്‍ അസോസിയേഷന്‍). എംബഡഡ് സിമ്മിന്റെ അഥവാ ഇ-സിമ്മിന്റെ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ സംഘടനയാണ്.

മൊബൈല്‍-സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി രംഗം ഇപ്പോള്‍ വലിയൊരു മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. ഇതാകട്ടെ, ടൈനി ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ആയ ചിപ്പുകളുടെ അവസാനത്തിനു കാരണമാവുകയാണെന്നു വിലയിരുത്തലുണ്ട്. ഇ-സിം എന്ന ആശയത്തിന്റെ സാധ്യതകളെ കുറിച്ച് ആദ്യമായി ജിഎസ്എംഎ പഠനം നടത്തിയത് 2010-ലായിരുന്നു. ആദ്യഘട്ടത്തില്‍ ഇ-സിമ്മിന്റെ പരീക്ഷണം സ്മാര്‍ട്ട് വാച്ച്, ടാബ്‌ലെറ്റ്, ഫിറ്റ്‌നെസ് ട്രാക്കേഴ്‌സ് എന്നിവയിലൊതുക്കി. പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഡിവൈസുകളിലേക്കും ഇതിന്റെ പരീക്ഷണം വ്യാപിപ്പിക്കുകയായിരുന്നു.

ഇ-സിമ്മിന് ഗുണങ്ങള്‍ ഏറെ

ഇ-സിമ്മിന്റെ ഒരു ഗുണം നമ്മള്‍ക്ക് ഒരു നമ്പറും, പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാമെന്നതാണ്. ഉദാഹരണമായി, ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് സീരീസ് 3 ഇ-സിം സപ്പോര്‍ട്ട് ചെയ്യുന്ന ഡിവൈസാണ്. ഈ വാച്ചിന്റെ നമ്പര്‍ തന്നെ നമ്മള്‍ക്ക് ഐ ഫോണിനും ഉപയോഗിക്കാം. പക്ഷേ എക്‌സ്ട്രാ ഫീസ് കൊടുക്കേണ്ടി വരുമെന്നു മാത്രം. ഇ-സിമ്മിനെ മുഖ്യധാരയിലേക്കു വ്യാപിപ്പിക്കുന്നതു മാനുഫാക്‌ച്ചേഴ്‌സിനും, കസ്റ്റമേഴ്‌സിനും ഗുണകരമാണെന്നു വിലയിരുത്തുന്നുണ്ട്. നിരവധി സിം കാര്‍ഡുകള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നതാണ് ഒരു ഗുണം. നമ്മളില്‍ ഒട്ടുമിക്കവരും ഡ്യുവല്‍ സിം കാര്‍ഡുള്ള സ്മാര്‍ട്ട്‌ഫോണും, ടാബ്‌ലെറ്റും, ഡോങ്കിളും, നെറ്റ് സെറ്ററും, ഐ പാഡുമൊക്കെ ഉപയോഗിക്കുന്നവരായിരിക്കും. ഈ ഡിവൈസുകളിലൊക്കെ ഒന്നിലേറെ സിം കാര്‍ഡുകളും ആവശ്യമാണ്. എന്നാല്‍ ഇ-സിം കാര്‍ഡാണെങ്കില്‍ അതിന്റെ ആവശ്യം വരില്ല. രണ്ടാമത്തെ ഗുണമെന്നത് നമ്പര്‍ പോര്‍ട്ടബിലിറ്റി മിനിറ്റുകള്‍ക്കുള്ളില്‍ സാധ്യമാക്കുമെന്നതാണ്. മൂന്നാമത്തേത്, ഹാന്‍ഡ്‌സെറ്റ് മാനുഫാക്‌ച്ചേഴ്‌സിന്റെ ഭാഗത്തുനിന്നും നോക്കുമ്പോഴുള്ള ഗുണമാണ്. നിര്‍മാണ ഘട്ടത്തില്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കു സിം കാര്‍ഡ് സ്ലോട്ട് ഡിസൈന്‍ ചെയ്ത് ആയാസപ്പെടേണ്ടി വരികയുമില്ല. സിം കാര്‍ഡ് സ്ലോട്ട് ഡിസൈന്‍ ചെയ്യാനായി നീക്കിവയ്ക്കുന്ന സമയത്ത് വാട്ടര്‍ റെസിസ്റ്റന്റ്, ബാറ്ററിയുടെ ദൈര്‍ഘ്യം കൂട്ടല്‍ പോലുള്ള സവിശേഷതകളെ നടപ്പിലാക്കുന്നതിനെ കുറിച്ച് ഇനി മുതല്‍ മാനുഫാക്ച്ചറര്‍മാര്‍ക്ക് ചിന്തിക്കാവുന്നതാണ്.

ഇ-സിം എന്ന ആശയത്തിന്റെ സാധ്യതകളെ കുറിച്ച് ആദ്യമായി ജിഎസ്എംഎ പഠനം നടത്തിയത് 2010-ലായിരുന്നു. ആദ്യഘട്ടത്തില്‍ ഇ-സിമ്മിന്റെ പരീക്ഷണം സ്മാര്‍ട്ട് വാച്ച്, ടാബ്‌ലെറ്റ്, ഫിറ്റ്‌നെസ് ട്രാക്കേഴ്‌സ് എന്നിവയിലൊതുക്കി. പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഡിവൈസുകളിലേക്കും ഇതിന്റെ പരീക്ഷണം വ്യാപിപ്പിക്കുകയായിരുന്നു.

മറ്റൊരു സവിശേഷത ഇ-സിമ്മിന്റെ ഉപയോഗം വിദേശസഞ്ചാരം നടത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുമെന്നതാണ്. അന്താരാഷ്ട്ര റോമിംഗ് നിരക്കുകള്‍ പൊതുവേ ചെലവേറിയതാണ്. ഇതുകാരണം പലരും വിദേശ യാത്രകള്‍ നടത്തുമ്പോള്‍ ഒന്നുകില്‍ ഫോണ്‍ വൈ ഫൈ സംവിധാനത്തില്‍ മാത്രം പ്രവര്‍ത്തിപ്പിക്കും. അതല്ലെങ്കില്‍ വിദേശരാജ്യത്തെത്തുമ്പോള്‍ അവിടെയുള്ള ടെലകോം കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ നിലവിലുള്ള സിം കാര്‍ഡ് മാറും. അതുമല്ലെങ്കില്‍ മെട്രിക്‌സ് പോലുള്ള സേവനം ഉപയോഗപ്പെടുത്തും. എന്നാല്‍ ഇ-സിം സംവിധാനമുണ്ടെങ്കില്‍ ഈ പറയുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഇ-സിമ്മിനെ കുറിച്ച് പിന്നെ പറയപ്പെടുന്ന ഒരു ഗുണം എന്നത്, നാനോ, മൈക്രോ സിം പോലെ നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാകുമെന്നതാണ്. ഇപ്പോള്‍ പ്രചാരത്തിലുള്ള സിമ്മുകളില്‍ ഭൂരിഭാഗവും നാനോ അല്ലെങ്കില്‍ മൈക്രോ സിമ്മുകളാണ്. ഇവ ഫോണില്‍ ഇന്‍സേര്‍ട്ട് ചെയ്യാത്ത സമയത്ത് നമ്മള്‍ സൂക്ഷ്മതയോടെ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. തീരെ ചെറിയ രൂപത്തിലുള്ളവയായതിനാല്‍ കണ്ടെത്താനും ബുദ്ധിമുട്ടായിരിക്കും എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇ-സിമ്മിനുണ്ടാകില്ലെന്നതും ഇതിന്റെ ഗുണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Comments

comments

Categories: FK Special, Slider