മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായുള്ള വിസ നടപടികള്‍ ലഘൂകരിക്കാനുള്ള കരാറുമായി ദുബായ്

മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായുള്ള വിസ നടപടികള്‍ ലഘൂകരിക്കാനുള്ള കരാറുമായി ദുബായ്

ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ദി ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്‌ ദുബായും കരാറില്‍ ഒപ്പുവെച്ചു

ദുബായ്: ചികിത്സക്കായി ദുബായിലേക്ക് വരുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വിസ നടപടികള്‍ ലഘൂകരിക്കാന്‍ ഒരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ദി ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്‌ ദുബായും കരാറില്‍ ഒപ്പുവെച്ചു. 2020 ആവുമ്പോഴേക്കും ദുബായിലേക്ക് 5,00,000 മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

2016ല്‍ മെഡിക്കല്‍ ടൂറിസത്തില്‍ നിന്ന് ഏകദേശം 1.42 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് നേടിയത്. മുന്‍ വര്‍ഷത്തില്‍ ഇത് 1.40 ബില്യണ്‍ ദിര്‍ഹമായിരുന്നു.

മെഡിക്കല്‍ ടൂറിസത്തിന്റെ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ എന്ന ദുബായുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു. 2016ല്‍ മെഡിക്കല്‍ ടൂറിസത്തില്‍ നിന്ന് ഏകദേശം 1.42 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് നേടിയത്. മുന്‍ വര്‍ഷത്തില്‍ ഇത് 1.40 ബില്യണ്‍ ദിര്‍ഹമായിരുന്നു.

കഴിഞ്ഞ വര്‍ഷം 326640 മെഡിക്കല്‍ ടൂറിസ്റ്റുകളാണ് എത്തിയെന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. വിദേശത്തുനിന്ന് ചികിത്സക്കായി ഏത്തുന്ന വിദേശികള്‍ക്ക് മെഡിക്കല്‍ ടൂറിസം വിസ നല്‍കുന്നതിനായി ഇരു വിഭാഗത്തിന്റേയും സഹകരണത്തോടെ പദ്ധതി രൂപീകരിക്കാനാണ് ഒരുങ്ങുന്നത്.

Comments

comments

Categories: Arabia

Related Articles