2019ന്റെ അവസാനത്തില്‍ ദുബായില്‍ 80,000 യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

2019ന്റെ അവസാനത്തില്‍ ദുബായില്‍ 80,000 യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

പുതിയ പദ്ധതികളുടെ ഡെലിവറി ഓവര്‍സപ്ലേയ്ക്ക് കാരണമാകുമെന്ന് ജെഎല്‍എല്ലിന്റെ റിപ്പോര്‍ട്ട്

ദുബായ്: ദുബായിലെ റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ സപ്ലേയില്‍ മൂന്നാം പാദത്തിലും വര്‍ധനവ് തുടരുന്നതായി ജെഎല്‍എല്ലിന്റെ പുതിയ റിപ്പോര്‍ട്ട്. റസിഡന്‍ഷ്യല്‍ മേഖലയില്‍ 4,87,000 യൂണിറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ന്റെ അവസാനമാവുമ്പോഴേക്കും 80,000 യൂണിറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ക്യു3 2017 ദുബായ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് ഓവര്‍വ്യൂ റിപ്പോര്‍ട്ടില്‍ ജെഎല്‍എല്‍ വ്യക്തമാക്കി. ഇത് നഗരത്തെ ഓവര്‍സപ്ലേയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിരവധി നിര്‍മാതാക്കളാണ് ദുബായില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിസ്‌കേപ് ഗ്ലോബലില്‍ നഖീലും ഡെയാറും യഥാക്രമം 3.2 ബില്യണ്‍ ദിര്‍ഹത്തിന്റേയും ഒരു ബില്യണ്‍ ദിര്‍ഹത്തിന്റേയും പദ്ധതികളുമായി രംഗത്തെത്തിയത് സെപ്റ്റംബറിലാണ്. പുതിയ പദ്ധതികള്‍ കൂടുതലായി മാര്‍ക്കറ്റില്‍ എത്തുന്നത് ഓവര്‍ സപ്ലേയ്ക്ക് കാരണമാകുമെന്നും അതിനെ നേരിടാന്‍ ആകര്‍ഷകമായ പേയ്‌മെന്റ് സൗകര്യങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്ന് ജെഎല്‍എല്ലിന്റെ മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ഹെഡ് ക്രെയ്ഗ് പ്ലംബ് പറഞ്ഞു.

മൂന്നാം പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ ഭൂരിഭാഗവും അപ്പാര്‍ട്ട്‌മെന്റുകളാണ്. 3,300 അപ്പാര്‍ട്ട്‌മെന്റുകളും 660 വില്ലകളും 75 ടൗണ്‍ ഹൗസുകളുമാണ് ഈ കാലയളവില്‍ ഡെലിവറി ചെയ്തത്.

മൂന്നാം പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ ഭൂരിഭാഗവും അപ്പാര്‍ട്ട്‌മെന്റുകളാണ്. 3,300 അപ്പാര്‍ട്ട്‌മെന്റുകളും 660 വില്ലകളും 75 ടൗണ്‍ ഹൗസുകളുമാണ് ഈ കാലയളവില്‍ ഡെലിവറി ചെയ്തത്. ഡുജ ടവര്‍ ഇന്‍ ട്രേഡ് സെന്റര്‍ ഫസ്റ്റ് (679 യൂണിറ്റുകള്‍), പോളൊ റസിഡന്‍സ് ഇന്‍ മെയ്ഡന്‍ (595 യൂണിറ്റുകള്‍), ഡിസിട്ര്ക്റ്റ് 1 (267 യൂണിറ്റുകള്‍), ലില ഇന്‍ അറേബ്യന്‍ റാന്‍ജസ് (219 യൂണിറ്റുകള്‍) എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍.

വില്ലയുടേയും അപ്പാര്‍ട്ട്‌മെന്റുകളുടേയും വില്‍പ്പന വിലയില്‍ മൂന്നാം പാദത്തില്‍ സ്ഥിരത നിലനിര്‍ത്തിയെങ്കിലും വാടക നിരക്കില്‍ വീണ്ടും ഇടിവുണ്ടായി. വാടക നിരക്കില്‍ കാര്യമായ ഇടിവുണ്ടായതിനാല്‍ ഡിമാന്‍ഡ് കൂടിയ മേഖലകളായ ഡൗണ്‍ടൗണ്‍, ദുബായ് മറീന ഉള്‍പ്പടെയുള്ള റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളിലെ ഒഴിഞ്ഞു കിടക്കുന്ന യൂണിറ്റുകളില്‍ വലിയ വര്‍ധനവാണുള്ളത്.

2019ല്‍ 80,000 യൂണിറ്റുകളുടെ ഡെലിവറി നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതില്‍ കുറവുവരാനും സാധ്യതയുണ്ട്. ചില പദ്ധതികളുടെ നിര്‍മാണത്തില്‍ ഭാവിയില്‍ പ്രതിസന്ധിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അസ്ഥിരമായ ആഗോള മാര്‍ക്കറ്റും മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളുമാണ് മേഖലയ്ക്ക് തിരിച്ചടിയാവുക.

Comments

comments

Categories: Arabia