ഫേസ്ബുക്ക് ഇന്ത്യ എംഡി ഉമംഗ് ബേദി രാജി വെച്ചു

ഫേസ്ബുക്ക് ഇന്ത്യ എംഡി ഉമംഗ് ബേദി രാജി വെച്ചു

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ സിഇഒ സ്ഥാനത്ത് നിന്ന് ഉമംഗ് ബേദി പുറത്തേക്ക്. സാംസംഗ് ഐടി ആന്‍ഡ് മൊബീല്‍ ബിസിനസ് മുന്‍ ഡയറക്റ്റര്‍ സന്ദീപ് ഭൂഷണെ ഇടക്കാല മാനേജിംഗ് ഡയറക്റ്ററായി കമ്പനി നിയമിച്ചു. നിലവില്‍ ഫേസ്ബുക്കിന് വേണ്ടി എഫ്എംസിജി പരസ്യദാതാക്കളില്‍ നിന്നുള്ള പുതിയ വരുമാന സ്രോതസുകളെയാണ് ഭൂഷണ്‍ കൈകാര്യം ചെയ്യുന്നത്.

ഈ വര്‍ഷം അവസാനത്തോടെ കമ്പനിയിലെ തന്റെ പദവിയില്‍ നിന്ന് ഉമംഗ് വേദി പടിയിറങ്ങുമെന്ന് ഫേസ്ബുക്ക് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. പദവിയിലിരിക്കെ ബേദി ശക്തമായ ടീമിനെയും ബിസിനസിനെയും നിര്‍മിച്ചുവെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

2016 ജൂണ്‍ മാസത്തിലാണ് ഫേസ്ബുക്ക് ഇന്ത്യ സിഇഒ ആയി ബേദി സ്ഥാനമേറ്റത്. രാജ്യത്തെ മുന്‍നിര ക്ലയന്റുകളുമായും പ്രാദേശിക ഏജന്‍സികളുമായും തന്ത്രപ്രധാനമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് അഡോബ് ദക്ഷിണേഷ്യ മേഖല മുന്‍ എംഡി ഉമംഗ് ബേദിയെ ഫേസ്ബുക്ക് നിയമിച്ചത്.

ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി അടുത്തിടെ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. 241 മില്യണ്‍ സജീവ ഉപയോക്കളുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. അമേരിക്കയില്‍ 240 മില്യണ്‍ സജീവ ഉപയോക്താക്കളാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ മാത്രം ഇന്ത്യയിലെ ഫേസ്ബുക്ക് സജീവ ഉപോക്താക്കളുടെ എണ്ണം 27 ശതമാനമാണ് വര്‍ധിച്ചത്. സമാന കാലയളവില്‍ അമേരിക്കയിലിത് 12 ശതമാനം മാത്രമാണെന്നും ഫേസ്ബുക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

Comments

comments

Categories: Slider, Top Stories