ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ഫണ്ടുമായി സൗദി

ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ഫണ്ടുമായി സൗദി

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ 1.07 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെ സ്വകാര്യമേഖല വളര്‍ച്ച ശക്തിപ്പെടും

റിയാദ്: ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ 1.07 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കുമെന്ന് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു. പിഐഎഫ് കൊണ്ടുവരുന്ന ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെ സംരംഭങ്ങള്‍ക്ക് മികച്ച മൂലധനം ലഭ്യമാക്കാനാവും. കൂടാതെ പുതിയ ഫണ്ടിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പ്രൈവറ്റ് ഇക്വിറ്റിയേയും വെഞ്ച്വര്‍ കാപ്പിറ്റലിനേയും ശക്തിപ്പെടുത്താനും സഹായിക്കുമെന്നും പിഐഎഫ് പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കകയും ഇന്നോവേഷന്‍ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പിഐഎഫ്

ഫണ്ടിന്റെ രൂപീകരണം സ്വകാര്യ മേഖലയുടെ വളര്‍ച്ചയുടെ വേഗത കൂട്ടും. വെഞ്ച്വര്‍ കാപ്പിറ്റലിന്റേയും പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റുകളുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കും. ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കകയും ഇന്നോവേഷന്‍ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പിഐഎഫ് വ്യക്തമാക്കി.

2020ന്റെ അവസാനമാവുമ്പോഴേക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ദേശിയ ജിഡിപിയിലേക്ക് ഏകദേശം 400 മില്യണ്‍ റിയാല്‍ കൊണ്ടുവരാനാകുമെന്നും 2,600 ല്‍ അധികം തൊഴിലുകള്‍ സൃഷ്ടിക്കാനാകുമെന്നുമാണ് കണക്കാക്കുന്നു. 2027ന്റെ അവസാനം ആകുമ്പോഴേക്കും ജിഡിപിയിലേക്കുള്ള മേഖലയുടെ പങ്ക് 8.6 മില്യണ്‍ റിയാലായി വര്‍ധിക്കുമെന്നും ഏകദേശം 58,000 തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Arabia