സൗദിയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ പദ്ധതിയിടുന്നതായി പഠനം

സൗദിയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ പദ്ധതിയിടുന്നതായി പഠനം

വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം നീക്കിയതിനെ 61 ശതമാനം പേരും കണക്കാക്കുന്നത് സമൂഹത്തിന് വേണ്ടിയുള്ള ഗുണപരമായ നീക്കമായാണ്

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിവുണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനിച്ചതോടെ സൗദി അറേബ്യയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ തീരുമാനിച്ചതായി പുതിയ സര്‍വേ ഫലം. സൗദിയില്‍ താമസിക്കുന്ന 217 സ്ത്രീകളേയും 299 പുരുഷന്‍മാരെയും സര്‍വേ നടത്തിക്കൊണ്ട് റിസര്‍ച്ച് ഏജന്‍സിയായ കന്‍തര്‍ ടിഎന്‍എസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം സ്ത്രീകളും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമെന്ന് വ്യക്തമാക്കി. വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം നീക്കിയതിനെ 61 ശതമാനം പേരും കണക്കാക്കുന്നത് സമൂഹത്തിന് വേണ്ടിയുള്ള ഗുണപരമായ നീക്കമായാണ്. തീരുമാനത്തിലൂടെ സ്ത്രീകള്‍ കൂടുതല്‍ ശക്തരായി തോന്നിയതായി 55 ശതമാനം വ്യക്തമാക്കിയപ്പോള്‍ ഇതിലൂടെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് 46 ശതമാനം പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ തീരുമാനം വന്നതോടെ 92 ശതമാനം പേരും ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കുറക്കുമെന്നും കണ്ടെത്തി. നിലവില്‍ സൗദിയില്‍ യൂബറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 80 ശതമാനവും സ്ത്രീകളാണ്.

പുതിയ തീരുമാനം വന്നതോടെ 92 ശതമാനം പേരും ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കുറക്കുമെന്നും കണ്ടെത്തി. നിലവില്‍ സൗദിയില്‍ യൂബറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 80 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നത് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കും വീടുകളിലെ ഡ്രൈവര്‍മാര്‍ക്കും തീരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീകളെ ഡ്രൈവര്‍മാരായി ജോലിക്കെടുത്ത് തീരുമാനത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് യൂബര്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 60 ശതമാനം പേരാണ് പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 38 ശതമാനം പേര്‍ അടുത്ത വര്‍ഷം തന്നെ കാര്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 57 ശതമാനം പേരും സ്ത്രീകള്‍ക്കായി പുതിയ കാര്‍ വാങ്ങാനാണ് പദ്ധതിയിടുന്നത്. ടൊയോട്ട, ഹ്യൂണ്ടായ്, ഫോഡ്, നിസ്സാന്‍ എന്നീ ബ്രാന്‍ഡുകളോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. നിരോധനം നീക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വരിക.

Comments

comments

Categories: Arabia