സെഫോയ്ക്ക് 60 കോടിയുടെ ഫണ്ടിംഗ്

സെഫോയ്ക്ക് 60 കോടിയുടെ ഫണ്ടിംഗ്

ബെംഗളൂരു : സെക്കന്‍ഹാന്‍ഡ് ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ സെഫോയ്ക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. നിലവിലെ നിക്ഷേപകരായ സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യ, ഹെലിയോണ്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് എന്നിവരില്‍ നിന്നാണ് കമ്പനി ഫണ്ടിംഗ് സ്വന്തമാക്കിയത്. വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ്, ഉല്‍പ്പന്ന പുന:സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കായി തുക ഉപയോഗിക്കാനാണ് സെഫോയുടെ പദ്ധതി.

ഡെല്‍ഹി, മുംബൈ, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ സെഫോ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് വെയര്‍ഹൗസുകളും കമ്പനിയ്ക്കുണ്ട്. രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുടെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ കമ്പനി വിശാലമായി സഹകരിക്കുന്നുണ്ട്. ആമസോണ്‍, ഫഌപ്കാര്‍ട്ട്, അര്‍ബണ്‍ ലാഡര്‍, ഹോംടൗണ്‍, ഗോദ്‌റെജ് തുടങ്ങിയവുമായും സെഫോയ്ക്ക് പങ്കാളിത്തമുണ്ട്.

ഫര്‍ണിച്ചര്‍, വലിയ വീട്ടുപകരണങ്ങള്‍, കമ്പനി പുതിയതായി തുടങ്ങിയ മൊബീല്‍ഫോണ്‍ ബിസിനസ് ഉള്‍പ്പെടെ നിലിവല്‍ സാന്നിധ്യമുള്ള എല്ലാ വിഭാഗങ്ങളും വിപുലീക്കരിക്കാനുള്ള ശ്രമത്തിലാണെന്ന് സെഫോയുടെ സഹസ്ഥാപകനായ രോഹിത് രാമസുബ്രമണ്യന്‍ പറഞ്ഞു.

ഡെല്‍ഹി, മുംബൈ, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ സെഫോ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് വെയര്‍ഹൗസുകളും കമ്പനിയ്ക്കുണ്ട്.

പ്രതിമാസം ഏതാണ്ട് 30 ശതമാനം കമ്പനി വളരുന്നുണ്ട്. പുതിയവയിലേക്ക് വികസിക്കുന്നതിന് മുന്‍പ് നിലവിലെ വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് പദ്ധതി. ഓഫ്‌ലൈന്‍ കമ്പനികളിലൂടെ ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ പോലുള്ള ബിസിനിസുകള്‍ക്ക് മികച്ച വില്‍പ്പന സാധ്യമാകുന്നുണ്ട്. അതിനാല്‍ ഓഫ്‌ലൈന്‍ വിഭാഗത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്ന് സുബ്രമണ്യന്‍ വ്യക്തമാക്കി.

പതിവായ ഇടവേളകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ കിട്ടുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ളവ എക്‌സ്‌ചേഞ്ച് സ്‌കീമുകളില്‍ വ്യാപൃതരാകാറുണ്ട്. ഇത്തവണത്തെ ഫെസ്റ്റീവ് സീസണിലും എക്‌സ്‌ചേഞ്ച് ഓഫറുകളില്‍ ഇവ വലിയ ശ്രദ്ധകൊടുന്നുണ്ട്.

സെഫോയുടെ പ്ലാറ്റ്‌ഫോമില്‍ ഏകദേശം 150,000 വില്‍പ്പനക്കാരും 60,000-70,000 സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

Comments

comments

Categories: Business & Economy