ഭൂമിയിലെ ജീവന്റെ ഉല്‍ഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭൂമിയിലെ ജീവന്റെ ഉല്‍ഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചൊവ്വയില്‍ എറിഡാനിയ എന്ന നദീതടപ്രദേശത്ത്, വന്‍തോതിലുള്ള കടല്‍ത്തട്ട് നിക്ഷേപങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. എറിഡാനിയ നദീതടപ്രദേശത്ത് കടല്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിരിക്കുന്നു. ശാസ്ത്രജ്ഞരുടെ കണക്ക്പ്രകാരം, ഇപ്പോള്‍ നാസയുടെ പര്യവേക്ഷണ വാഹനം ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ക്കു 3.7 ബില്യന്‍ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്. ഇതേ പഴക്കം തന്നെ ഭൂമിയില്‍ കണ്ടെത്തിയ നിക്ഷേപങ്ങള്‍ക്കുമുള്ളതായി ശാസ്ത്രസമൂഹം വിലയിരുത്തുന്നു.

ചൊവ്വ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന ചോദ്യത്തിനു നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ട്. ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഇതിനുള്ള ഉത്തരം തേടിയുള്ള യാത്രയിലുമാണ്. ഭൂമിയില്‍ ജീവന്റെ ഉല്‍ഭവത്തെ കുറിച്ചു വെളിച്ചം വിതറുന്ന സുപ്രധാന തെളിവുകള്‍ നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ എംആര്‍ഒ (Mars Reconnaissance Orbiter) പുറത്തുവിട്ടിരിക്കുകയാണ്.

ചൊവ്വയില്‍ എറിഡാനിയ എന്ന നദീതടപ്രദേശത്ത്, വന്‍തോതിലുള്ള കടല്‍ത്തട്ട് നിക്ഷേപങ്ങള്‍ (seafloor deposits) കണ്ടെത്തിയിരിക്കുകയാണ്. എറിഡാനിയ നദീതടപ്രദേശത്ത് 3.7 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍ ഉണ്ടായിരുന്നതായും എംആര്‍ഒ കണ്ടെത്തിയിരിക്കുന്നു. ചൊവ്വയില്‍ ജീവനുണ്ടെന്നുള്ള തെളിവുകള്‍ നമുക്ക് കിട്ടിയിട്ടില്ലെങ്കിലും ഇപ്പോള്‍ നാസയുടെ പര്യവേക്ഷണ വാഹനം കണ്ടെത്തിയിരിക്കുന്ന കടല്‍ത്തട്ട് നിക്ഷേപങ്ങള്‍ പറയുന്നത് ഭൂമിയില്‍ ജീവന്റെ ആരംഭത്തെക്കുറിച്ചാണെന്നു നാസയിലെ ഉദ്യോഗസ്ഥനായ പോള്‍ നൈല്‍സ് പറയുന്നു. ഭൂമിയിലെ ജീവന്റെ ആദ്യകാല തെളിവുകള്‍ ഇത്തരത്തില്‍ ലഭ്യമായത് കടല്‍ത്തട്ട് നിക്ഷേപങ്ങളില്‍നിന്നായിരുന്നു. ഉപരിതലത്തില്‍ ദ്രവജലമുള്ള ഗ്രഹങ്ങള്‍ക്കു മാത്രമേ ജീവന്‍ വികസിപ്പിക്കുവാനും അത് നിലനിറുത്താനും സാധിക്കൂ എന്നാണു തെളിയിക്കപ്പെട്ടിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ ഇപ്പോള്‍ നാസയുടെ പര്യവേക്ഷണ വാഹനത്തില്‍നിന്നും ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ ഡേറ്റകള്‍ വന്‍ പ്രാധാന്യമര്‍ഹിക്കുന്നുമുണ്ട്.

ശാസ്ത്രജ്ഞരുടെ കണക്ക്പ്രകാരം, ഇപ്പോള്‍ നാസയുടെ പര്യവേക്ഷണ വാഹനം ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ക്കു 3.7 ബില്യന്‍ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്. ഇതേ പഴക്കം തന്നെ ഭൂമിയില്‍ കണ്ടെത്തിയ നിക്ഷേപങ്ങള്‍ക്കുമുള്ളതായി ശാസ്ത്രസമൂഹം വിലയിരുത്തുന്നു. ഈയൊരു സാമ്യമാണു ഭൂമിയിലെ ജീവന്റെ ഉല്‍ഭവത്തെ കുറിച്ചു ചൊവ്വ പര്യവേക്ഷണത്തില്‍നിന്നും നിര്‍ണായക തെളിവ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ കാരണം. ചൊവ്വയില്‍ എറിഡാനിയ നദീതടപ്രദേശത്ത് ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന കടലില്‍ 50,000 ക്യുബിക് മൈല്‍ (210,000 ക്യുബിക് കിലോമീറ്റര്‍) വെള്ള ഉള്‍ക്കൊണ്ടിരുന്നതായിട്ടാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണു ചൊവ്വ. ഭൂമിയുടെ ഇരട്ട സഹോദരിമാരില്‍ ഒരാള്‍ എന്നും ചൊവ്വ ഗ്രഹം അറിയപ്പെടുന്നു. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ചൊവ്വയുടേതും. ചൊവ്വ ഗ്രഹത്തിലെ മണ്ണില്‍ ധാരാളമായി ഇരുമ്പ് സംയുക്തങ്ങള്‍ ഉള്ളതിനാല്‍ ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ചുവപ്പ് നിറത്തിലാണു ചൊവ്വ കാണപ്പെടുന്നത്. ഈയൊരു സവിശേഷതയുള്ളതിനാല്‍ ചൊവ്വ ഗ്രഹം ചുവന്ന ഗ്രഹം എന്നും അറിയപ്പെടുന്നു.

ചൊവ്വാ പര്യവേക്ഷണം

ചൊവ്വയെ കുറിച്ച് അറിയാന്‍ നൂറ്റാണ്ടുകളായി ശാസ്ത്രസമൂഹം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി പര്യവേക്ഷണ യാനങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമായും സോവിയറ്റ് യൂണിയനും അമേരിക്കയുമാണു സ്‌പേസ് ക്രാഫ്റ്റ് അയച്ചത്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനങ്ങള്‍ സോവിയറ്റ് യൂണിയന്റെ മാര്‍സ് 2, മാര്‍സ് 3 ആയിരുന്നുവെങ്കിലും അത് പരാജയമായിരുന്നു. 1971 മെയ് 28നായിരുന്നു വിക്ഷേപിച്ചത്. ചൊവ്വയുടെ വിശേഷങ്ങള്‍ കണ്ടെത്തി, അവയെ വിജയകരമായി ഭൂമിയിലേക്ക് എത്തിച്ചത് 1971-ല്‍ വിക്ഷേപിച്ച അമേരിക്കയുടെ മാരിനര്‍ 9 ആയിരുന്നു.

മംഗള്‍യാന്‍

2013 നവംബര്‍ അഞ്ചിന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നും ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണു മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ അഥവാ മംഗള്‍യാന്‍. കൊല്‍ക്കത്തയില്‍ വച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണു മംഗള്‍യാനെ കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. 2014 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനാണു മംഗള്‍യാന്‍ വിക്ഷേപിച്ചത്. പിഎസ്എല്‍വി എക്‌സ്എല്‍ ആണു മംഗള്‍യാനു വേണ്ടി ഉപയോഗിച്ച വിക്ഷേപണ വാഹനം. മംഗള്‍യാന്റെ വിക്ഷേപണത്തോടെ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്എ, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയരാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുന്‍പ് ദൗത്യത്തിലേര്‍പ്പെട്ടത്. മംഗള്‍യാന്‍ ദൗത്യത്തിനു നേതൃത്വം കൊടുത്തത് ഐഎസ്ആര്‍ഒയാണ്.

Comments

comments

Categories: FK Special