ദൃശ്യ വൈകല്യമുള്ളവരെ ശാക്തീകരിക്കാന്‍ ‘ഐ-ഡി ‘

ദൃശ്യ വൈകല്യമുള്ളവരെ ശാക്തീകരിക്കാന്‍ ‘ഐ-ഡി ‘

കാഴ്ചയില്‍ വൈകല്യമുളളവരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ജിഞ്ചര്‍മൈന്‍ഡ് ടെക്‌നോളജിയുടെ ഐ-ഡി എന്ന പുതിയ ആപ്ലിക്കേഷന്‍. എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായ ഈ ആപ്ലിക്കേഷന് ഇതിനോടകം 8000ല്‍പ്പരം ഉപഭോക്താക്കളുള്ളതായി കമ്പനി അവകാശപ്പെടുന്നു

ഒരു ആശയം മികച്ചതാകുന്നത് അത് നടപ്പിലാക്കുന്നതിനേയും അതിന്റെ കാര്യക്ഷമമായ ഉപയോഗത്തെയും ആശ്രയിച്ചാണ്. ഇത്തരത്തിലുള്ള ആശയം ഒരു വിഭാഗം ജനതയുടെ ദൈനംദിന ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായാലോ? അതെ, കാഴ്ചയില്‍ വൈകല്യമുള്ളവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ബെംഗളൂരു ആസ്ഥാനമായി ജിഞ്ചര്‍മൈന്‍ഡ് ടെക്‌നോളജീസ് ഐ-ഡി ( Eye-D) എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കാവുന്ന ഒരു കീപാഡിന്റെ സഹായത്താലാണ് ഐ-ഡി ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. നിലവില്‍ പണം നല്‍കിയും അല്ലാതെയും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൂടുതല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഈ ആപ്പിലൂടെ സാധ്യമാകുന്നു.

ഐ-ഡിയുടെ തുടക്കം

ഐഐടി ബിഎച്ച്‌യുവില്‍ നിന്നും ബിരുദം നേടിയ ഗൗരവ് മിത്തല്‍ ബെംഗളൂരുവിലെ സിട്രിക്‌സ് കമ്പനിയില്‍ ജോലിയിലിരിക്കെ 2012ല്‍ കാഴ്ച വൈകല്യമുള്ളവരുടെ ഒരു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനിടയായി. ഇത്തരക്കാരുമായി കൂടുതല്‍ അടുത്തിടപെട്ടതോടെ നിലവിലെ സാങ്കേതിക വിദ്യയിലൂടെ ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കാനുള്ള പരിശ്രമമായിരുന്നു പിന്നീട്. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരും അതുണ്ടായിട്ടും എല്ലാ അര്‍ത്ഥത്തിലും ഉപയോഗിക്കാന്‍ കഴിയാത്തവരേയും ഗൗരവ് കാണാനിടയായി. സ്മാര്‍ട്ട് ഫോണ്‍ കാഴ്ചയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാക്കാനും അതുവഴി അവരുടെ ദിവസേനയുള്ള ജോലികള്‍ ലളിതമാക്കുകയുമായിരുന്നു പ്രധാന ഉദ്ദേശ്യം.

തുടക്കത്തില്‍ 1.50 ഡോളറില്‍ പുറത്തിറങ്ങിയ ആപ്ലിക്കേഷന് ഇപ്പോള്‍ 3.50 ഡോളറാണ് വില. ലോഞ്ച് ചെയ്ത് അഞ്ചോ ആറോ മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കാഴ്ച വൈകല്യമുള്ളവര്‍ക്കിടയിലെ പുതിയ ട്രെന്‍ഡായി മാറാനും ഈ ആപ്ലിക്കേഷന് കഴിഞ്ഞു. ഇന്ന് 160 രാജ്യങ്ങളിലായി 8000ല്‍പ്പരം ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

ഗൗരവ് കമ്പനിക്കുള്ളിലും പുറത്തു നിന്നുമുള്ളവരെ കോര്‍ത്തിണക്കി 2012നും 2014നും ഇടയില്‍ ഏഴോളം ഹാര്‍ഡ്‌വെയര്‍ പ്രോട്ടോടൈപ്പുകള്‍ ഇവര്‍ രൂപകല്‍പ്പന ചെയ്തിരുന്നു. കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ സന്ദേശങ്ങള്‍ വായിക്കാനും യാത്രയ്ക്കിടയില്‍ അവര്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അറിയാനും കഴിയുന്നവയായിരുന്നു ഈ പ്രോട്ടോടൈപ്പുകള്‍. 2014ല്‍ മൈക്രോസോഫ്റ്റ്, സിട്രിക്‌സ്, ഇന്റല്‍ എന്നീ കമ്പനികളില്‍ നിന്നും നിക്ഷേപം സമാഹരിച്ചതോടെ അവര്‍ ജിഞ്ചര്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിനു രൂപം നല്‍കി. ” ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം നിക്ഷേപ സമാഹരണം വലിയ വെല്ലുവിളിയാണ്. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് സാങ്കേതിക പിന്തുണയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഇന്ന് ഉപഭോക്ത്യ സേവനങ്ങള്‍ 15ഓളം ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്, ” ഗൗരവ് പറയുന്നു. ഒരു വ്യക്തി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അറിയാവുന്ന ഏത് ഭാഷയില്‍ വേണമെങ്കിലും ഐ-ഡി കീപ്പാഡിന്റെ സഹായത്താല്‍ ടൈപ്പ് ചെയ്യാവുന്നതാണ്. ഐ-ഡി ആപ്ലിക്കേഷനിലെ അഡ്മിന്‍ ഡാഷ്‌ബോര്‍ഡിലുള്ള ഭാഷാ വിവര്‍ത്തന സംവിധാനം ഈ സന്ദേശത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഉപഭോക്തൃ സേവന സംഘത്തിന് കൈമാറുന്നു. അവരുടെ മറുപടി ഉപഭോക്താവിന് ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിയും വിധമാണിവിടെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഐ-ഡി ആപ്ലിക്കേഷന്‍ വഴി ആവശ്യമില്ലാത്തെ കോളുകള്‍ നിരസിക്കാനും, ലൊക്കേഷന്‍, ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍, ടെക്സ്റ്റ് മെസേജുകള്‍ വായിച്ച് കേള്‍ക്കാനും കഴിയും.

സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കാവുന്ന ഒരു കീപാഡിന്റെ സഹായത്താലാണ് ഐ-ഡി ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. നിലവില്‍ പണം നല്‍കിയും അല്ലാതെയും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഈ ആപ്പിലൂടെ സാധ്യമാകുന്നു

മാര്‍ക്കറ്റിംഗ് രീതികള്‍

ആപ്ലിക്കേഷന്റെ മാര്‍ക്കറ്റിംഗിനായി വലിയ ചെലവൊന്നുമില്ലെന്നും ഗൗരവ് സാക്ഷ്യപ്പെടുത്തുന്നു. ഐ-ഡി ലോഞ്ച് ചെയ്തപ്പോള്‍ തന്നെ ചില എന്‍ജിഒകളും സന്നദ്ധ സംഘടനകളും ഈ ആപ്ലിക്കേഷന്റെ ശരിയായ വശങ്ങള്‍ മനസിലാക്കി ആളുകള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിരുന്നു. മൗത്ത് പബ്ലിസിറ്റിയും മാധ്യമങ്ങള്‍ വഴിയുള്ള ലേഖനങ്ങളിലൂടെയുമാണ് ഞങ്ങളിലേക്ക് ആളുകള്‍ എത്തുന്നത്. മാത്രമല്ല കാഴ്ചയില്‍ വൈകല്യമുള്ളവര്‍ക്ക് ഒരു ഉല്‍പ്പന്നം ഇഷ്ടമായാല്‍, അതിന്റെ സാധ്യതകള്‍ മികച്ചതാണെന്ന് ബോധ്യമായാല്‍ അവര്‍തന്നെ വളരെ വേഗത്തില്‍ മറ്റു നഗരങ്ങളിലേക്ക് ആ വാര്‍ത്ത എത്തിക്കുമെന്നതാണ് ഏറ്റവും രസകരമായി തോന്നിയതെന്നും ഗൗരവ് വ്യക്തമാക്കി.

2017 മാര്‍ച്ചിലാണ് പണം നല്‍കിയുള്ള ആപ്ലിക്കേഷന്‍ ഇവര്‍ പുറത്തിറക്കിയത്. ” കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളു. മാത്രമല്ല ഇതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ ആളുകള്‍ അവര്‍ക്ക് സഹായകമായ ഉല്‍പ്പന്നം പണം നല്‍കി വാങ്ങുന്നതിന് എതിര്‍പ്പും പ്രകടമാക്കിയില്ല. തുടക്കത്തില്‍ 1.50 ഡോളറില്‍ പുറത്തിറങ്ങിയ ആപ്ലിക്കേഷന് ഇപ്പോള്‍ 3.50 ഡോളറാണ് വില. ഇതിനോടകം ആയിരത്തില്‍പ്പരം ആളുകള്‍ പണം പെയ്ഡ് ഉപഭോക്താക്കളും ഐ-ഡിക്കുണ്ട്. ലോഞ്ച് ചെയ്ത് അഞ്ചോ ആറോ മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കാഴ്ച വൈകല്യമുള്ളവര്‍ക്കിടയിലെ പുതിയ ട്രെന്‍ഡായി മാറാനും ഈ ആപ്ലിക്കേഷന് കഴിഞ്ഞു. ഇന്ന് 160 രാജ്യങ്ങളിലായി 8000ല്‍പ്പരം ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ-ഡി ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഐഒഎസ് വേര്‍ഷന്‍ അടുത്തുതന്നെ ലോഞ്ച് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK Special, Slider