പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഫിസാറ്റിന്റെ മുന്നേറ്റങ്ങള്‍

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഫിസാറ്റിന്റെ മുന്നേറ്റങ്ങള്‍

ഫിസാറ്റ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും സുപരിചിതമായ പേരാണ്. കോളെജ് എന്നതിലുപരി സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഒരു ഐക്കണ്‍ ബ്രാന്‍ഡ് എന്നു കൂടി ഫിസാറ്റിനെ വിശേഷിപ്പിക്കാം. ഇന്ന് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍വരമ്പുകള്‍ കടന്ന് ഫിസാറ്റിന്റെ പ്രശസ്തി വിദേശ രാജ്യങ്ങളിലും വ്യാപിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം കോളെജിന്റെ പ്രവര്‍ത്തന മികവും പ്രൊഫഷണല്‍ നിലവാരമുള്ള മാനേജ്‌മെന്റുമാണ്

ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നതിന്റെ ചുരുക്കപ്പേരാണ് ഫിസാറ്റ്. ഫെഡറല്‍ബാങ്ക് ഓഫീസര്‍മാരുടെ സംഘടനയായ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള എജുക്കേഷണല്‍ സൊസൈറ്റിയാണ് ഫിസാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കുറഞ്ഞ ചിലവില്‍ ഏവര്‍ക്കും മികച്ച വിദ്യാഭ്യാസം എന്ന ആശയവുമായിട്ടാണ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന കോളെജ് ആരംഭിക്കണമെന്ന തീരുമാനത്തില്‍ എത്തുന്നത്. 2002-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫിസാറ്റ് തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ മികച്ച സ്ഥാനം നേടിയെടുക്കാന്‍ ഫിസാറ്റിന് സാധിച്ചു.

2002-ല്‍ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി പി വി മാത്യുവാണ് കോളെജ് എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും, കാര്യപ്രാപ്തിയും കോളെജിന്റെ ശോഭനമായ ഭാവിക്ക് മുതല്‍കൂട്ടായി മാറുകയും ചെയ്തിട്ടുണ്ട്. 40-ഓളം ഏക്കര്‍ ഭൂമിയിലാണ് ഫിസാറ്റ് കാംപസ് സ്ഥിതി ചെയ്യുന്നത്. നിര്‍മ്മാണത്തിലും ആന്തരഘടനയിലുമെല്ലാം ഒരു മാതൃകാ എന്‍ജിനീയറിംഗ് കോളെജിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് സ്ട്രീമുകളിലായി പത്ത് ബാച്ചുകളില്‍ 600 ഓളം കുട്ടികളെ പ്രവേശിപ്പിക്കാനാവുന്ന കേരളത്തിലെ ഏക കോളേജ് ഫിസാറ്റ് ആണെന്ന് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തനമേഖലയില്‍ എല്ലായ്‌പ്പോഴും മികച്ച സ്ഥാനം നിലനിര്‍ത്തണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ പിന്‍വാതില്‍ വഴിയുള്ള നടപടികളില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മെറിറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് ഫലം, പ്ലസ്ടുമാര്‍ക്ക് എന്നിവയുടെ കൂടി മാര്‍ക്ക് പരിഗണിച്ചു മാത്രമാണ് ഫിസാറ്റില്‍ അഡ്മിഷന്‍ നല്‍കുന്നത്

പോള്‍ മുണ്ടാടന്‍

ചെയര്‍മാന്‍

ഫിസാറ്റ്

അക്കദമിക് നിലവാരത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ വാസനകള്‍ തിരിച്ചറിഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുന്നതിലും ഫിസാറ്റ് മികവ് പുലര്‍ത്തുന്നു. ഇതിന് ഉദാഹരണമാണ് വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ചെടുത്ത സൂപ്പര്‍ കംപ്യൂട്ടറുകളും മറ്റും. ഇന്ന് ഇന്ത്യയില്‍ തന്നെ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ലഭ്യമായിട്ടുള്ള ചുരുക്കം ചില കോളെജുകളില്‍ ഒന്നാണ് ഫിസാറ്റ്. ഇതിനു പുറമേ വരും നാളുകളില്‍ സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ പോകുന്ന ഇന്‍ക്യുബേഷന്‍, ഇന്നോവേഷന്‍, എന്‍ട്രപ്രണര്‍ഷിപ്പ് എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കോളെജ് തയ്യാറെടുക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്‍ക്യുബേഷന്‍ ലാബ്, ഇന്ററാക്റ്റീവ് റൂം, 3 ഡി പ്രിന്റിംഗ് സംവിധാനമടങ്ങിയ ഫാബ്രിക്കേഷന്‍ ലാബ് എന്നിവ ഇതിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. കോളെജ് കാംപസിനുള്ളില്‍ തയ്യാറാക്കിയിട്ടുള്ള ഈ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകും. ഇന്‍ക്യുബേഷന്‍ ലാബിന്റെ സഹായത്തോടെ ആശയങ്ങളെ ബിസിനസ് ആക്കി മാറ്റിയെടുക്കാനും അതുപോലെ ഇന്ററാക്ടീവ് റൂമിന്റെ സഹായത്തോടെ ലോകത്തെവിടെയുമുള്ള ശാസ്ത്രജ്ഞന്‍മാരുമായും, ടെക്‌നോക്രാറ്റ്‌സുമായും ആശയവിനിമയം നടത്താനും സാധിക്കുന്നു.

അവസരങ്ങളുടെ വിശാലമായ ലോകമാണ് ഫിസാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് തുറക്കുന്നത്. എന്‍ജിനീയറിംഗ് മേഖല മാത്രമല്ല കാര്‍ഷിക, സാമൂഹിക മേഖലകളില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള തലമുറയെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തി കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികളുടെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് ഫിസാറ്റ് നേതൃത്വം വഹിച്ചു വരുന്നു

കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ സഹായത്തോടെ കോളെജില്‍ ആരംഭിച്ചിരിക്കുന്ന പുതു സംവിധാനമാണ് ഫാബ്രിക്കേഷന്‍ ലാബ് അഥവാ ഫാബ് ലാബ്. കേരളത്തില്‍ ഏറ്റവും ആദ്യം ഫാബ് ലാബ് ആരംഭിച്ച കോളെജ് എന്ന ബഹുമതിക്ക് അര്‍ഹരാണ് ഫിസാറ്റ്. ഐഡിയ ടു പ്രോഡക്റ്റ് എന്നതാണ് ഈ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഡിസൈന്‍ അല്ലെങ്കില്‍ ചിത്രം ഉപയോഗിച്ച് ആ വസ്തു നിര്‍മ്മിച്ചെടുക്കുന്ന അത്യാധുനിക സംവിധാനമാണ് ഫാബ് ലാബിലുള്ളത്. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി 3ഡി പ്രിന്റര്‍ നിര്‍മ്മിക്കുന്നതും ഫിസാറ്റാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികളുടേയും, അധ്യാപകരുടേയും അശ്രാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് തങ്ങളെ അര്‍ഹരാക്കിയത് എന്ന് അഭിമാനത്തോടെയാണ് കോളെജിന്റെ ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പറയുന്നത്. വൈകാതെ ഇതില്‍ പേറ്റന്റ് നേടുവാനും, വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ആലോചിക്കുന്നതായും ഇദ്ദേഹം കൂട്ടിചേര്‍ത്തു. മാത്രമല്ല ഇന്ന് ഫിസാറ്റ് സ്വന്തമായി നിര്‍മ്മിച്ചെടുത്തിരിക്കുന്ന ഈ മിനി ഫാബ് ലാബ് കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ മോഡല്‍ ഫാബ് ലാബായി തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള മറ്റു എന്‍ജിനീയറിംഗ് വിദ്യാലയങ്ങളിലുള്ള അധ്യാപകര്‍ക്ക് ഈ മേഖലയിലുള്ള പരിശീലനവും ഫിസാറ്റ് നല്‍കി വരുന്നുണ്ടെന്ന് പോള്‍ മുണ്ടാടന്‍ ചൂണ്ടിക്കാണിച്ചു. 2020 എത്തുമ്പോള്‍ ഫിസാറ്റിന്റെ നേതൃത്വത്തില്‍ 100 കമ്പനികളെങ്കിലും വികസിപ്പിച്ചെടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്.

അവസരങ്ങളുടെ വിശാലമായ ലോകമാണ് ഫിസാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് തുറക്കുന്നത്. എന്‍ജിനീയറിംഗ് മേഖല മാത്രമല്ല കാര്‍ഷിക, സാമൂഹിക മേഖലകളില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള തലമുറയെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തി കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികളുടെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് ഫിസാറ്റ് നേതൃത്വം വഹിച്ചു വരുന്നു. പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കൃത ലൈബ്രറി ഫിസാറ്റിന് അവകാശപ്പെടുവാന്‍ സാധിക്കുന്ന മറ്റൊരു നേട്ടമാണ്. എല്ലാതരത്തിലുള്ള ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഡിജിറ്റല്‍ ലൈബ്രറിയുടെ സാന്നിധ്യം വിദ്യാര്‍ത്ഥികളിലേക്ക് അറിവിന്റെ വെളിച്ചം വീശുന്നവയുമാണ്.

കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ കടന്നുവരവ് എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്തിന് പുത്തന്‍ ഉണര്‍വാണ് നല്‍കിയിരിക്കുന്നത് എന്ന അഭിപ്രായമാണ് പോള്‍ മുണ്ടാടന്റേത്. സാങ്കേതിക വിദ്യാഭ്യാസമേഖലയുടെ ഗുണമേന്‍മയും നിലവാരവും ഉയര്‍ത്താന്‍ കെടിയുവിന്റെ ഇടപെടല്‍ വളരെ അധികം ഗുണം ചെയ്യുന്നുണ്ട്. ”പ്രവര്‍ത്തനമേഖലയില്‍ എല്ലായ്‌പ്പോഴും മികച്ച സ്ഥാനം നിലനിര്‍ത്തണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ പിന്‍വാതില്‍ വഴിയുള്ള നടപടികളില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മെറിറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് ഫലം, പ്ലസ്ടുമാര്‍ക്ക് എന്നിവയുടെ കൂടി മാര്‍ക്ക് പരിഗണിച്ചു മാത്രമാണ് ഫിസാറ്റില്‍ അഡ്മിഷന്‍ നല്‍കുന്നത്,” പോള്‍ മുണ്ടാടന്‍ വ്യക്തമാക്കുന്നു.

കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ സഹായത്തോടെ കോളെജില്‍ ആരംഭിച്ചിരിക്കുന്ന പുതു സംവിധാനമാണ് ഫാബ്രിക്കേഷന്‍ ലാബ് അഥവാ ഫാബ് ലാബ്. കേരളത്തില്‍ ഏറ്റവും ആദ്യം ഫാബ് ലാബ് ആരംഭിച്ച കോളെജ് എന്ന ബഹുമതിക്ക് അര്‍ഹരാണ് ഫിസാറ്റ്. ഐഡിയ ടു പ്രോഡക്റ്റ് എന്നതാണ് ഈ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഡിസൈന്‍ അല്ലെങ്കില്‍ ചിത്രം ഉപയോഗിച്ച് ആ വസ്തു നിര്‍മ്മിച്ചെടുക്കുന്ന അത്യാധുനിക സംവിധാനമാണ് ഫാബ് ലാബിലുള്ളത്.

മികച്ച പ്രവര്‍ത്തനങ്ങള്‍ കോളെജിനെ നിരവധി പുരസ്‌കാരങ്ങള്‍ക്കും, അംഗീകാരങ്ങള്‍ക്കും അര്‍ഹരാക്കിയിട്ടുണ്ട്. ദുബായിയില്‍ വച്ചു സമ്മാനിക്കപ്പെട്ട ഗ്ലോബല്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, കേരളത്തിലേയും, ഇന്ത്യയിലേയും മികച്ച വിദ്യാഭ്യാസ ബ്രാന്‍ഡ് എന്നീ അവാര്‍ഡുകള്‍ ഇതില്‍ പ്രധാനപ്പെട്ട ചിലത് മാത്രമാണ്. നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍എഎസി), എ ഗ്രേഡാണ് കോളെജിന് നല്‍കിയിട്ടുള്ളത്. ഓരോ അവാര്‍ഡും, അംഗീകാരവും ഫിസാറ്റിനെ സംബന്ധിച്ച് കൂടുതല്‍ മികവിലേക്ക് വളരാനുള്ള പ്രചോദനമാണ് നല്‍കുന്നത്.

2006-മുതലാണ് പോള്‍ മുണ്ടാടന്‍ സംഘടനയുടെ നേതൃത്വത്തിലെത്തുന്നത്. 2013-ല്‍ കോളെജ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുകയും പിന്നീട് ഇദ്ദേഹം അനേകം വികസന പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ചെയര്‍മാന്റെ ചുമതലകള്‍ മികവോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് ഈ സ്ഥാനത്ത് അദ്ദേഹത്തിന് തുടര്‍ച്ചയുണ്ടാകാന്‍ കാരണം. ഫിസാറ്റില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പരിപാടികളില്‍ പോള്‍ മുണ്ടാടന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കോളെജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ക്യുബേഷന്‍ സെന്റര്‍, ഫാബ് ലാബ്, കമ്മ്യൂണിറ്റി സെന്റര്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബി ആര്‍ക്ക് കോളെജിന്റെ തുടക്കവും പോള്‍ മുണ്ടാടനില്‍ നിന്നാണ്. സര്‍ക്കാരിന്റെ അംഗീകാരം ലഭ്യമായാല്‍ വൈകാതെ തന്നെ ഇതില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഇദ്ദേഹം അറിയിച്ചു.

വിദേശരാജ്യങ്ങളിലുള്ള നിരവധി സര്‍വകലാശാലകളുമായി ഫിസാറ്റ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ജപ്പാനിലുള്ള ഹ്യൂഗോ സര്‍വകലാശാല, ദക്ഷിണകൊറിയയിലുള്ള ബെറ്റ്‌സോക്കാ സര്‍വകലാശാല, മലേഷ്യന്‍ ഓപ്പണ്‍ സര്‍വകലാശാല, സ്‌കോട്‌ലന്റിലുള്ള എഡിന്‍ബര്‍ഗ് നേപിയര്‍ സര്‍വകലാശാല എന്നിവയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ പോള്‍ മുണ്ടാടന്‍ വഹിച്ച പങ്ക് ചെറുതല്ല. വിദേശ സര്‍വകലാശാലകളുമായുള്ള ബന്ധം വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് ലഭ്യമാക്കുന്നതിന് ഫിസാറ്റിനെ സഹായിച്ചിട്ടുണ്ട്. ഇന്റേണ്‍ഷിപ്പിന്റെയും, ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെയും ഭാഗമായി വിദ്യാര്‍ത്ഥികളെ സൗജന്യമായിട്ടാണ് ഫിസാറ്റ് വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയുമായി കൈകോര്‍ത്തുകൊണ്ടുള്ള ഇന്റര്‍നാഷണല്‍ എംബിഎ കോഴ്‌സ് അടുത്ത വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കാനും ഫിസാറ്റ് തയ്യാറെടുക്കുകയാണ്.

 

Comments

comments