സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച് താലറിന്

സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച് താലറിന്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് താലര്‍ അര്‍ഹനായി. സാമ്പത്തിക വിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രം, യുക്തിപരമായി വിപണികളില്‍ മാനുഷിക സവിശേഷതകള്‍ ചെലുത്തുന്ന സ്വാധീനം എന്നിവയെ കുറിച്ച് നടത്തിയ പഠനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി അദ്ദേഹത്തിന് ലഭിക്കുക.

ചിക്കാഗോ യുണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രൊഫസറാണ് താലര്‍. ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായാണ് 72 കാരനായ റിച്ചാര്‍ഡ് താലറെ പരിഗണിക്കുന്നത്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories