ആഗോള ഇന്‍ഷുറന്‍സ് വിപണിയില്‍ വന്‍ കുതിപ്പിനൊരുങ്ങി ജി ഐ സി

ആഗോള ഇന്‍ഷുറന്‍സ് വിപണിയില്‍ വന്‍ കുതിപ്പിനൊരുങ്ങി ജി ഐ സി

ജി ഐ സിയെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നയിക്കുന്നത് മലയാളി വനിത

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ പി ഒയിലൂടെ സമാഹരിക്കുന്നത് 1,568 കോടി

ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും വലിയൊരു കുതിപ്പിനുള്ള ഊര്‍ജം ആവാഹിക്കുക എന്ന ലക്ഷ്യത്തോടെ റീ ഇന്‍ഷുറന്‍സ് മേഖലയിലെ വന്‍ശക്തിയായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ജി ഐ സി റീ) അടുത്ത ആഴ്ച ഓഹരി വില്‍പനയിലേക്ക് കടക്കുകയാണ്. 11,500 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് ഒക്ടോബര്‍ 11 മുതല്‍ 13 വരെ വില്‍പനക്ക് വെക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് ആണ് ഇത്. കോള്‍ ഇന്ത്യയും റിലയന്‍സ് പവറും മാത്രമാണ് ഇത്രവലിയ പ്രഥമ ഓഹരി വില്‍പന നടത്തിയിട്ടുള്ളത്. 1.72 കോടി ഇക്വിറ്റി ഷെയറുകളും 10.75 കോടി ഓഫര്‍ ഫോര്‍ സെയില്‍ ഇക്വിറ്റി ഷെയറുകളുമാണ് അഞ്ച് രൂപ മുഖവിലയ്ക്ക് വില്‍പനക്ക് വെക്കുന്നത്. മിനിമം 16 ഇക്വിറ്റി ഷെയറുകള്‍ക്ക് 855-912 രൂപയാണ് വില. ഇതില്‍ റീടെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും യോഗ്യരായ ജീവനക്കാര്‍ക്കും 45 രൂപ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ബി.എസ്.ഇ ലിമിറ്റഡിലും ജി ഐ സിയുടെ ഓഹരികള്‍ വില്‍പനക്കുണ്ടാകും. സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആക്‌സിസ് കാപിറ്റല്‍ ലിമിറ്റഡ്, ഡ്യൂഷേ എന്‍ക്വയറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്.എസ്.ബി.സി സെക്യൂരിറ്റീസ് ആന്‍ഡ് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പനയുടെ ലീഡ് മാനേജര്‍മാര്‍. കാര്‍വി കംപ്യൂട്ടര്‍ ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

ഐ പി ഒ മുഖേന 1,568.64 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നതെന്ന് ജി ഐ സി റീ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആലീസ് വൈദ്യന്‍ പറഞ്ഞു. മൂലധനശേഷി വികസിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയെ ശക്തിപ്പെടുത്തുകയാണ് കമ്പനി പ്രധാനമായും ഉദ്ദേശിക്കുന്നത്. ആസ്തി ബാധ്യതകള്‍ കുറച്ചുകൊണ്ടുവരാനും ഇത് വലിയ തോതില്‍ സഹായിക്കും. 2.41ല്‍ നിന്ന് ആസ്തിബാധ്യതാ നിരക്ക് രണ്ടിലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയിലെത്തുന്ന ആദ്യത്തെ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ജി ഐ സി. ഓഹരി വിപണിയിലെത്തുന്നതോടെ കമ്പനിയുടെ ശരിയായ മൂല്യം കണക്കാക്കനാകും. കൂടുതല്‍ സുതാര്യതയും പ്രചാരവുമുണ്ടാകും.

മൂലധനശേഷി വികസിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയെ ശക്തിപ്പെടുത്തുകയാണ് കമ്പനി പ്രധാനമായും ഉദ്ദേശിക്കുന്നത്. ആസ്തി ബാധ്യതകള്‍ കുറച്ചുകൊണ്ടുവരാനും ഇത് വലിയ തോതില്‍ സഹായിക്കും. 2.41ല്‍ നിന്ന് ആസ്തിബാധ്യതാ നിരക്ക് രണ്ടിലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയിലെത്തുന്ന ആദ്യത്തെ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ജി ഐ സി

നടപ്പു സാമ്പത്തിക വര്‍ഷം ജി ഐ സി 82 ശതമാനത്തിന്റെ വളര്‍ച്ച നേടിയിട്ടുണ്ട്. ഇതില്‍ 40 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് വന്നതാണ്. ആഗോള ബിസിനസും ഇതര വിഭാഗങ്ങളുമാണ് ബാക്കി സംഭാവന ചെയ്തത്. കാര്‍ഷിക ഇന്‍ഷുറന്‍സില്‍ 15-20 ശതമാനത്തിന്റെ വളര്‍ച്ച ഇനിയും പ്രതീക്ഷിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളിലും ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളില്‍ മാര്‍ക്കറ്റ് വികസിപ്പിക്കുകയാണ് ലക്ഷ്യം. 82 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇനിയങ്ങോട്ട് കഴിയുമെന്ന് ഉറപ്പു പറയാനാകില്ലെങ്കിലും വിള ഇന്‍ഷുറന്‍സില്‍ ഉണ്ടായതു പോലുള്ള ദ്രുത വളര്‍ച്ച ആരോഗ്യപരിരക്ഷാ മേഖലയില്‍ ഉണ്ടായാല്‍ വലിയ തോതിലുള്ള മുന്നേറ്റത്തിന് സാധ്യതയുണ്ട്.

ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം വിപണി 4.18ലക്ഷം കോടിയും ഇതര ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 1.27 കോടിയുടേതുമാണ്. മൊത്തം 5.45 കോടിയുടെ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. ഇതിനെല്ലാം റീ ഇന്‍ഷുറന്‍സ് നല്‍കുന്ന ജി ഐ സിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ റി ഇന്‍ഷുറന്‍സ് കമ്പനി. 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ 60 ശതമാനം ഇന്‍ഷുറന്‍സും റീ ഇന്‍ഷുര്‍ ചെയ്തത് ജി ഐ സിയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുകയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ചെയ്യുന്നത്. രാജ്യത്ത് നിലവില്‍ 54 ഇന്‍ഷുറന്‍സ് കമ്പനികളാണ് ഉള്ളത്. ലൈഫ്- നോണ്‍ ലൈഫ് മേഖലകളിലാണ് ഇത്. ഇവയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ജി ഐ സി ഒരുക്കുന്നത്. വാഹന ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള പരിരക്ഷയാണ് ഇന്ത്യയില്‍ മുഖ്യമായും നല്‍കുന്നത്. വ്യോമയാനം ഷിപ്പിംഗ്, പെട്രോളിയം, തുടങ്ങിയ മേഖലകളിലും റി ഇന്‍ഷുറന്‍സ് സേവനം നല്‍കുന്നുണ്ട്.

ആഗോള റീ ഇന്‍ഷ്വറിംഗ് കമ്പനിയായ ജി ഐ സിക്ക് 161 രാജ്യങ്ങളില്‍ നിന്ന് ബിസിനസ് ലഭിക്കുന്നുണ്ട്. ലോക റാങ്കിംഗില്‍ 12-ാം സ്ഥാനത്ത് നില്‍ക്കുന്ന ജി ഐ സി ഏഷ്യയിലെ മൂന്നാമത്തെ വലിയ റി ഇന്‍ഷുറിംഗ് കമ്പനിയാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ 44 വര്‍ഷത്തെ പാരമ്പര്യമുള്ള ജി ഐ സി ഇന്ന് ആഗോള തലത്തില്‍ തന്നെ റീ ഇന്‍ഷുറന്‍സ് കസ്റ്റമര്‍മാരുടെ ഏറ്റവും വിശ്വസ്ത സ്ഥാപനങ്ങളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,693.72 കോടിയുടെ അറ്റാദായമായിരുന്നു നേടിയത്. 540 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് ലാഭവഹിതമായി നല്‍കി. എസ് ബി ഐ, എല്‍ ഐ സി തുടങ്ങിയ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് ഇത്ര ഉയര്‍ന്ന തുക നല്‍കിയത്. മൊത്തം പ്രീമിയം വരുമാനം ഏതാണ്ട് 16,000 കോടി രൂപയാണ്. ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം ബിസിനസിന്റെ 45 ശതമാനം ഇന്ത്യക്ക് പുറത്തു നിന്നുള്ളതാണ്. ഇത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആലീസ് വൈദ്യന്‍ പറയുന്നു.

ആഗോള തലത്തില്‍ 12-ാം സ്ഥാനമാണ് ജി ഐ സിക്കുള്ളത്. എട്ടാം സ്ഥാനത്തുള്ള ചൈന റീയെ പിന്തള്ളി മുന്‍ നിരയിലെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യക്ക് പുറത്ത് ലണ്ടന്‍, മലേഷ്യ, മോസ്‌കോ എന്നിവിടങ്ങളില്‍ ജി ഐ സിക്ക് ഓഫീസുണ്ട്. ദക്ഷിണാഫ്രിക്കയിലെ സാക്‌സം റീ എന്ന കമ്പനിയെ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തു. ഇതോടെ ഇത് ജി ഐ സിയുടെ അനുബന്ധ കമ്പനിയായി മാറി. ജി ഐ സി റീ സൗത്ത് ആഫ്രിക്ക എന്നാണ് അതിന്റെ പേര്. കെനിയയിലെ കെന്‍ ഇന്ത്യ, ഈസ്റ്റ് ആഫ്രിക്ക റീ ഇന്‍ഷുറന്‍സ്, തായ്‌ലണ്ടിലെ ഏഷ്യന്‍ റി ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നിവയിലും ഓഹരി പങ്കാളിത്തമുണ്ട്. ജി ഐ സി ഭൂട്ടാന്‍ റീ ലിമിറ്റഡ് എന്ന പേരില്‍ ഭൂട്ടാനില്‍ സംയുക്ത സംരംഭത്തിലാണ്. ദുബായിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു. ബ്രസീല്‍, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാന്‍ പരിപാടിയുണ്ട്.

ആഗോള തലത്തില്‍ 12-ാം സ്ഥാനമാണ് ജി ഐ സിക്കുള്ളത്. എട്ടാം സ്ഥാനത്തുള്ള ചൈന റീയെ പിന്തള്ളി മുന്‍ നിരയിലെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യക്ക് പുറത്ത് ലണ്ടന്‍, മലേഷ്യ, മോസ്‌കോ എന്നിവിടങ്ങളില്‍ ജി ഐ സിക്ക് ഓഫീസുണ്ട്. ദക്ഷിണാഫ്രിക്കയിലെ സാക്‌സം റീ എന്ന കമ്പനിയെ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തു. ഇതോടെ ഇത് ജി ഐ സിയുടെ അനുബന്ധ കമ്പനിയായി മാറി

ജി ഐ സിയെ ലോകോത്തര റി ഇന്‍ഷുറന്‍സ് കമ്പനിയായി വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്നത് ഒരു മലയാളി വനിതയാണെന്നത് ഈ നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ജി.ഐ.സി. റീയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആലീസ് വൈദ്യന്‍ മാവേലിക്കര ഇടവൂര്‍ കുടുംബാഗമാണ്. എം.ഈശോയുടെയും തങ്കമ്മ ഈശോയുടെയും മകളായ ആലീസ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പ്രശസ്തമായ ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലാണ് ഉന്നത പഠനം നടത്തിയത്. ന്യൂ ഇന്ത്യ അഷുറന്‍ ഡയറക്ട് റിക്രൂട്ട്‌മെന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങി. 2008ല്‍ ജി.ഐ.സി.യുടെ ഡപ്യൂട്ടി ജനറല്‍ മാനേജരായി എത്തി. ജനറല്‍ മാനേജരും ചീഫ് ഫിനാന്‍സ് ഓഫീസറുമായി. അവിടെ നിന്നാണ് സി.എം.ഡി.യായി ഉയര്‍ത്തപ്പെട്ടത്. 2016 ജനവരി 25നാണ് ആലിസ് വൈദ്യന്‍ ജി ഐ സിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കുന്നത്. ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആലീസ് വൈദ്യന്റെ പേരിലാണ്. ഭര്‍ത്താവ് ഡോ. എം.ഗീവര്‍ഗീസ് വൈദ്യന്‍ മുംബൈയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമാണ്. ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ആലിസിനെ തേടിയെത്തിയിട്ടുണ്ട്.

 

Comments

comments

Categories: FK Special, Slider