Archive

Back to homepage
Slider Top Stories

സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച് താലറിന്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് താലര്‍ അര്‍ഹനായി. സാമ്പത്തിക വിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രം, യുക്തിപരമായി വിപണികളില്‍ മാനുഷിക സവിശേഷതകള്‍ ചെലുത്തുന്ന സ്വാധീനം എന്നിവയെ കുറിച്ച് നടത്തിയ പഠനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന്

More

‘സൂര്യ’നെ തഴഞ്ഞാല്‍ ഇടപെടും; തമിഴ്‌നാടിനോട് കേന്ദ്രം

ബെംഗളൂരു: സൗരോര്‍ജ്ജോല്‍പ്പാദനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജമന്ത്രാലയം കത്തയച്ചു. സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്ന് ഉല്‍പ്പാദനം കുറയരുതെന്നും ഒരു കാരണവശാലും പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കരുതെന്നും തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍

Auto

ഇലക്ട്രിക് സെഡാനുവേണ്ടി മഹീന്ദ്ര ഫോഡിന്റെ പ്ലാറ്റ്‌ഫോം ചോദിക്കും

ന്യൂ ഡെല്‍ഹി : പുതിയ ഇലക്ട്രിക് സെഡാന്‍ നിര്‍മ്മിക്കുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പങ്കാളിയായ ഫോഡ് മോട്ടോര്‍ കമ്പനിയുടെ പ്ലാറ്റ്‌ഫോം വാങ്ങും. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളിലാണ് കമ്പനികള്‍. പകരമായി ചെലവുകുറഞ്ഞ രീതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നത് സംബന്ധിച്ച സാങ്കേതികവിദ്യകള്‍ മുംബൈ

Auto

സുസുകി വര്‍ഷംതോറും രണ്ട് ബൈക്കുകളും സ്‌കൂട്ടറുകളും അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുകി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ വര്‍ഷംതോറും രണ്ട് ബൈക്കുകളും സ്‌കൂട്ടറുകളും അവതരിപ്പിക്കും. 2020 ഓടെ പത്ത് ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ലക്ഷ്യം. അതുവഴി വിപണി വിഹിതം ഇരട്ടിയാക്കി പത്ത് ശതമാനത്തിലെത്തിക്കാമെന്നും സുസുകി മോട്ടോര്‍സൈക്കിള്‍സ്

Slider Top Stories

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 40-45% ഇടിഞ്ഞേക്കും: അസോചം

ന്യൂഡെല്‍ഹി: ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന വില്‍പ്പനയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 40 മുതല്‍ 45 ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന് അസോചം സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ (എഎസ്ഡിഎഫ്) കണ്ടെത്തല്‍. ചൈനയില്‍ നിന്നുള്ള അലങ്കാര വസ്തുക്കളുടെയും സമ്മാനങ്ങളുടെയും വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്

Slider Top Stories

എയര്‍ ഇന്ത്യ വാങ്ങുന്ന കാര്യം ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നു: എന്‍ ചന്ദ്രശേഖരന്‍

ന്യൂഡെല്‍ഹി: ഭീമമായ കടവും വരുമാന നഷ്ടവുംമൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വിറ്റൊഴിയാനുള്ള സര്‍ക്കാര്‍ നീക്കം ടാറ്റ ഗ്രൂപ്പ് നിരീക്ഷിക്കുകയാണെന്നും, കമ്പനി വാങ്ങുന്ന കാര്യം ഗ്രൂപ്പ് പരിഗണിക്കുമെന്നും ടാറ്റ സണ്‍സ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നീക്കം

Slider Top Stories

സര്‍വകലാശാലകളുടെ പേരുകളില്‍ മതം വേണ്ടെന്ന് യുജിസി പാനല്‍ 

ന്യൂഡെല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന

Slider Top Stories

ഡിമാന്റില്‍ ഇന്ത്യ നേരിടുന്നത് വന്‍ വെല്ലുവിളികളെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള ഉപഭോക്താക്കളുള്ള രാഷ്ട്രമെന്ന നിലയില്‍ നിന്നും ഇന്ത്യ നീങ്ങുന്നത് ആവശ്യകതയില്‍ വന്‍ ഇടിവ് നേരിടുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്കാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള എണ്ണ വില ഉയരുന്നതും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും 2016 തുടക്കം മുതല്‍

Business & Economy

സിഎസ്ആര്‍ ലംഘനം: 160 കമ്പനികള്‍ക്കെതിരെ കേന്ദ്രത്തിന്റെ നടപടി

ന്യൂഡെല്‍ഹി: സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ പടവാളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സിഎസ്ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വ്യക്തമാക്കി. 160 കമ്പനികള്‍ക്കെതിരെയാണ് സിഎസ്ആര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടികള്‍

Business & Economy

സാമ്പത്തിക വളര്‍ച്ചയിലേക്ക് ഇന്ത്യ തിരിച്ചെത്തുന്നു, വളര്‍ച്ച 7 ശതമാനം കടക്കും: ഉര്‍ജിത് പട്ടേല്‍

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വളരെ വേഗത്തിലുള്ള പുരോഗതി ദര്‍ശിക്കാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ പാദത്തില്‍ ജിഡിപി

More

തമിഴ്‌നാട്ടില്‍ 5 ലക്ഷം ട്രക്കുകള്‍ നിരത്തിലിറങ്ങിയില്ല

ചെന്നൈ: രണ്ട് ദിവസത്തെ രാജ്യവ്യാപക വാഹന പണിമുടക്കിന് തമിഴ്‌നാട്ടിലെ 5 ലക്ഷം ട്രക്കുകളുെട പിന്തുണ. ജിഎസ്ടി നിരക്കുകളുടെ പുനരവലോകനം ദൈനംദിന ഇന്ധന വില പരിഷ്‌കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം. ട്രക്കുകള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും 28 ശതമാനമെന്ന നികുതി വളരെ ഉയര്‍ന്നതാണെന്ന്

Business & Economy

കെ രഹേജ കോര്‍പ്പുമായി മാര്‍ട്ടിന്‍ കെംപ് കൈകോര്‍ക്കും

മുംബൈ : യുകെ ആസ്ഥാനമായ പ്രശസ്ത ഡിസൈനര്‍ മാര്‍ട്ടിന്‍ കെംപ് ഇന്ത്യയിലെ കെ രഹേജ കോര്‍പ്പുമായി സഹകരിക്കും. മുംബൈ വര്‍ളിയിലെ കെ രഹേജ കോര്‍പ്പിന്റെ സൂപ്പര്‍ പ്രീമിയം പ്രോജക്റ്റായ ആര്‍ട്ടേഷ്യയ്ക്കുവേണ്ടിയാണ് മാര്‍ട്ടിന്‍ കെംപ് ഇന്ത്യന്‍ ആഡംബര വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലണ്ടനിലെ

Auto

പള്‍സ്, സ്‌കാല, ഫഌവന്‍സ്, കോലിയോസ് മോഡലുകള്‍ റെനോ പിന്‍വലിച്ചു

ന്യൂ ഡെല്‍ഹി : പള്‍സ്, സ്‌കാല, ഫഌവന്‍സ്, കോലിയോസ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചതായി റെനോ ഇന്ത്യാ അറിയിച്ചു. മോശം വില്‍പ്പനയാണ് ഈ കാറുകള്‍ക്ക് വിനയായത്. ഇതോടെ റെനോയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി എന്നീ മൂന്ന് വാഹനങ്ങള്‍

Auto

ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച

ന്യൂ ഡെല്‍ഹി : നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും ആഘാതം മറികടക്കാന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, വോള്‍വോ തുടങ്ങിയ കമ്പനികള്‍ 2017 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതേ വളര്‍ച്ചാ

More

ഡെല്‍ഹിയില്‍ ദീപാവലിക്ക് പടക്കമില്ല

ഡെല്‍ഹിയിലും രാജ്യതലസ്ഥാന മേഖലയിലും ഈ ദീപാവലിക്ക് പടക്കങ്ങളോ വെടിമരുന്ന് ഉല്‍പ്പന്നങ്ങളോ സൂക്ഷിക്കുന്നത് സുപ്രീംകോടതി വിലക്കി. ഉയര്‍ന്ന മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ 2016 നവംബറില്‍ പുറപ്പെടുവിച്ച വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ വിലക്ക് നീക്കിയ സെപ്റ്റംബറിലെ വിധി ദീപാവലിക്കു ശേഷം നവംബറില്‍ പുനഃസ്ഥാപിക്കും.