ആമകള്‍ക്കു മാത്രമായി അലഹബാദില്‍ സംരക്ഷണകേന്ദ്രം

ആമകള്‍ക്കു മാത്രമായി അലഹബാദില്‍ സംരക്ഷണകേന്ദ്രം

അലഹബാദില്‍ ആമകള്‍ക്കു മാത്രമായി വന്യജീവി സങ്കേതമൊരുങ്ങുന്നു. 1.34 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയില്‍ വന്യജീവി സങ്കേതത്തിനു പുറമേ ഒരു നദി- ജൈവ വൈവിധ്യ പാര്‍ക്ക് കൂടി ആരംഭിക്കാനാണ് ജലസേചന മന്ത്രാലയം പദ്ധതി തയാറാക്കുന്നത്. നമാമി ഗംഗ പ്രൊജക്ടിന്റെ ഭാഗമായി അംഗീകാരം നല്‍കിയിരിക്കുന്ന ഈ പദ്ധതിയുടെ 100 ശതമാനം ചെലവും കേന്ദ്രം വഹിക്കും. അലബബാദിലെ ഗംഗ, യമുനാ നദീ തീരങ്ങളില്‍ വംശനാശ ഭീഷണി നേരിടുന്ന നിരവധി ആമകളെ സംരക്ഷിക്കുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ആമകളെ കൂടാതെ ഗാംഗെറ്റിക് ഡോള്‍ഫിന്‍, വ്യത്യസ്ത തരത്തിലുള്ള മുതലകള്‍, ദേശാടന പക്ഷികള്‍ എന്നിവയുടേയും കേന്ദ്രമാണിവിടം.

സന്ദര്‍ശകര്‍ക്ക് പരിസ്ഥിയോടുള്ള മനോഭാവവും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടേ ഉത്തരവാദിത്ത ബോധവും മനസിലാക്കാന്‍ ഇതുപോലുള്ള സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രാലയം പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special