എമിറേറ്റ്‌സിന് വേണം കൂടുതല്‍ എ380 വിമാനങ്ങള്‍

എമിറേറ്റ്‌സിന് വേണം കൂടുതല്‍ എ380 വിമാനങ്ങള്‍

ശക്തമായ മാര്‍ക്കറ്റുകളില്‍ വലിയ വിമാനങ്ങളാണ് വേണ്ടതെന്നും ചെറുതും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളെ ഇടത്തരം വലിപ്പമുള്ള നഗരങ്ങളിലാണ് ഉപയോഗിക്കാനാവുകയെന്നും എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക്

ദുബായ്: ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയായ എമിറേറ്റ്‌സിന് ഭാവിയില്‍ കൂടുതല്‍ എയര്‍ബസ് എ380 വിമാനങ്ങള്‍ വേണമെന്ന് കമ്പനിയുടെ പ്രസിഡന്റ് ടിം ക്ലര്‍ക്ക്. ശക്തമായ മാര്‍ക്കറ്റുകളില്‍ വലിയ വിമാനങ്ങളാണ് വേണ്ടതെന്നും ചെറുതും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളെ ഇടത്തരം വലിപ്പമുള്ള നഗരങ്ങളിലാണ് ഉപയോഗിക്കാനാവുകയെന്നും അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കമ്പനിക്ക് സാധ്യതയുള്ള വിപണികളിലെ ആവശ്യകത ശക്തമായി തുടരുകയാണെന്നും അതിനാല്‍ കൂടുതല്‍ എ380 ആവശ്യമാണെന്നും ക്ലര്‍ക് വ്യക്തമാക്കി. ഇത് കൂടാതെ എ350, ഡ്രീംലൈനര്‍ വിമാനങ്ങളും കമ്പനിക്ക് ആവശ്യമുണ്ടെന്നും അതിനെ തീര്‍ച്ചയായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് വിമാനകമ്പനിയായ ജൂണിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. എയര്‍ ഫ്രാന്‍സ്-കെഎല്‍എമ്മിന്റെ സഹസ്ഥാപനമായ ജൂണ്‍ ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു വിമാനവുമായി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്ന ജൂണ്‍ 2020 ആകുമ്പോഴേക്കും 10 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതിയിടുന്നത്.

എയര്‍ ഫ്രാന്‍സ്-കെഎല്‍എമ്മിന്റെ സഹസ്ഥാപനമായ ജൂണ്‍ ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു വിമാനവുമായി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്ന ജൂണ്‍ 2020 ആകുമ്പോഴേക്കും 10 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതിയിടുന്നത്

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായി നിലനില്‍ക്കുന്ന ഏവിയേഷന്‍ കരാറില്‍ മാറ്റം കെണ്ടുവരേണ്ട കാര്യമില്ലെന്നും ക്ലര്‍ക്ക് വ്യക്തമാക്കി. ഗള്‍ഫ് വിമാനകമ്പനികളില്‍ നിന്നുള്ള മത്സരം കാരണമാണ് ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്- കെഎല്‍എം എന്നിവ ഏഷ്യയിലേക്കുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എമിറേറ്റ്‌സ് മേധാവിയുടെ വിശദീകരണം. മറ്റ് വിദേശകമ്പനികള്‍ ആരോപിക്കുന്നതുപോലെ കമ്പനിക്ക് ഗവണ്‍മെന്റില്‍ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും സംശയമുള്ളവര്‍ക്ക് എമിറേറ്റ്‌സിന്റെ കണക്കുകള്‍ പരിശോധിക്കാമെന്നും ക്ലര്‍ക്ക് വ്യക്തമാക്കി.

Comments

comments

Categories: Arabia