ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കുന്നുവെന്ന് സര്‍വേ

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കുന്നുവെന്ന് സര്‍വേ

മുംബൈ: ഇന്ത്യന്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കുന്നു. നഗര ഉപഭോക്താക്കളുടെ മൂന്നില്‍ രണ്ടു ഭാഗവും (66 ശതമാനം) കുറഞ്ഞത് ഒരു ക്രെഡിറ്റ് കാര്‍ഡെങ്കിലുമുള്ളവരാണ്. നിലവില്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്ത 55 ശതമാനം പേരില്‍ 19 ശതമാനവും ഭാവിയില്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമെന്നും ട്രാന്‍സ് യൂണിയന്‍ സിബില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
നിത്യേനയുള്ള പര്‍ച്ചേസുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ഇന്ന് ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം കൈവന്നതായി സര്‍വേ വ്യക്തമാക്കുന്നുവെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ബിസിനസ് വൈസ് പ്രസിഡന്റും മേധാവിയുമായ ഹൃഷികേശ് മേഹ്ത പറഞ്ഞു.

ഇന്ത്യയിലെ നഗരവാസികളായ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ വ്യക്തമായ വര്‍ധനയുണ്ടെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുവെന്ന് പകുതിയിലധികം (57 ശതമാനം) ക്രെഡിറ്റ് കാര്‍ഡ് ഉടമകളും പറയുന്നു. 59 ശതമാനം പേര്‍ ബില്ലടയ്ക്കാനും 53 ശതമാനം പേര്‍ വലിയ പര്‍ച്ചേസുകള്‍ക്കും 45 ശതമാനം പേര്‍ മറ്റു പണമടയ്ക്കല്‍ രീതികളേക്കാളുപരിയായി ഡിസ്‌ക്കൗണ്ടുകളും റിവാര്‍ഡുകളും സ്വന്തമാക്കാനായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു.

ഇന്ത്യയിലെ നഗരവാസികളായ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ വ്യക്തമായ വര്‍ധനയുണ്ടെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകളും ഉത്തരവാദിത്തത്തോടെയല്ല തങ്ങളുടെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചതിലും കൂടുതല്‍ സമയം എടുത്തുവെന്ന് 20 ശതമാനം പേരും പറയുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ സിബില്‍ സ്‌കോറിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം. ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോറും സാമ്പത്തിക ഘടനയും നിലനിര്‍ത്തിയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് മേഹ്ത നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ മാസവും കൃത്യമായും പൂര്‍ണമായും
പണം അടയ്ക്കുക, എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുക, പിശകുകള്‍ കണ്ടെത്താന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക, തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

Comments

comments

Categories: More

Related Articles