സാമൂഹ്യപ്രതിബദ്ധതയുള്ള ബി സ്‌കൂള്‍

സാമൂഹ്യപ്രതിബദ്ധതയുള്ള ബി സ്‌കൂള്‍

മാനേജ്‌മെന്റ് പഠനത്തിന്റെ ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടു വീഴ്ചകള്‍ക്കും തയാറാകാത്ത സ്ഥാപനമാണ് തിരുവനന്തപുരത്തെ  കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സാമൂഹ്യ വിദ്യാഭ്യാസം കൂടി അവര്‍ക്ക് പകര്‍ന്നു നല്‍കുന്നുവെന്നതാണ് സിഎഎംഎസിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്

ബിസിനസ് മാനേജ്‌മെന്റ് പഠനത്തിന് ലോകോത്തര നിലവാരം നല്‍കുന്നതിന് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ സെല്‍ഫ് ഫിനാന്‍സിംഗ് പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രദ്ധേയമായ ഒരു കാല്‍വെപ്പാണ് കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (സിഎഎംഎസ്) . കേരളത്തിലെ ഏക സാങ്കേതിക സര്‍വകലാശാലയായ കുസാറ്റിന്റെ പൂര്‍ണ്ണ അംഗീകാരത്തോടെ ഫുള്‍ടൈം എംബിഎ കോഴ്‌സ് നടത്തുന്ന തിരുവനന്തപുരത്തെ ഒരേയൊരു സ്ഥാപനം, എഐസിടിഇയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരമുള്ള സ്ഥാപനം തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്. മാനേജ്‌മെന്റ് പഠനത്തിന്റെ ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടു വീഴ്ചകള്‍ക്കും ഒരുക്കമല്ലെന്നതാണ് കോണ്‍സ്പി അക്കാദമിയെ വേറിട്ടു നിര്‍ത്തുന്നത്. ഈ ഗുണനിലവാരം തന്നെയാണ് അക്കാദമിയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും. ലോകോത്തര നിലവാരത്തിലുള്ള പഠനം ഉറപ്പു നല്‍കിക്കൊണ്ട് സമര്‍ത്ഥരായ ഒരുപറ്റം ബിസിനസ് പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാന്‍ അക്കാദമിക്കു കഴിഞ്ഞിട്ടുണ്ട്. ബിസിനസ് മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, അതിനനുസരിച്ചുള്ള പാഠ്യപദ്ധതി വികസിപ്പിച്ച് അതിവേഗം മുന്നോട്ടു പോകാനാണ് സിഎഎംഎസ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ മേഖലയില്‍ മികവുതെളിയിക്കാന്‍ അവസരം ലഭിക്കുന്നു.

അക്കാദമിക മേന്‍മ, സാമൂഹ്യ പ്രതിബദ്ധത, മികച്ച ഫാക്കല്‍ട്ടികള്‍ തുടങ്ങി മൂന്ന് ഘടകങ്ങളാണ് സിഎഎംഎസ് എന്ന ബ്രാന്‍ഡിന് ശക്തമായ അടിത്തറ നല്‍കുന്നത്. വലിയ രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊന്നും ഞങ്ങള്‍ പ്രയോഗിക്കുന്നില്ല. മൗത്ത് പബ്ലിസിറ്റിയാണ് സിഎഎംഎസിന്റെ ഏറ്റവും വലിയ ശക്തി

ദീപു ജയചന്ദ്രന്‍ നായര്‍
മാനേജിംഗ് ട്രസ്റ്റി

കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (സിഎഎംഎസ്)

ബ്രാന്‍ഡ് കോണ്‍സ്പി

”അക്കാദമിക മേന്‍മ, സാമൂഹ്യ പ്രതിബദ്ധത, മികച്ച ഫാക്കല്‍ട്ടികള്‍ തുടങ്ങി മൂന്ന് ഘടകങ്ങളാണ് സിഎഎംഎസ് എന്ന ബ്രാന്‍ഡിന് ശക്തമായ അടിത്തറ നല്‍കുന്നത്. വലിയ രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊന്നും ഞങ്ങള്‍ പ്രയോഗിക്കുന്നില്ല. മൗത്ത് പബ്ലിസിറ്റിയാണ് സിഎഎംഎസിന്റെ ഏറ്റവും വലിയ ശക്തി,” കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മാനേജിംഗ് ട്രസ്റ്റി ദീപു ജയചന്ദ്രന്‍ നായര്‍ പറയുന്നു. അന്താരാഷ്ട്ര സെമിനാറുകളും ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ട് മികച്ച അധ്യാപക സമ്പത്ത് ഉണ്ടാക്കിയെടുത്തത് ബ്രാന്‍ഡ് ബില്‍ഡിംഗില്‍ നിര്‍ണായകമായെന്ന് ദീപു പറയുന്നു. കഴിഞ്ഞ നാല് – അഞ്ച് വര്‍ഷങ്ങളായി സിഎഎംഎസ് ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ട്. നിലവാരമുള്ള അധ്യാപകരെ മാത്രം നിയമിക്കുന്നതിലും ഇവര്‍ ശ്രദ്ധയൂന്നുന്നുണ്ട്. ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതില്‍ ഇവരുടെ പ്ലേസ്‌മെന്റ് സെല്ലും നിര്‍ണായകമായ പങ്കുവഹിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ ഒരേപോലെ ശ്രദ്ധ നല്‍കുന്ന കാര്യമാണ് തൊഴില്‍ നിയമനങ്ങള്‍. അത്തരത്തിലുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടം തന്നെയാണ് സിഎഎംസ്. മികച്ച പ്ലേസ്‌മെന്റാണ് ഇവര്‍ നല്‍കുന്നത്. സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ 80 മുതല്‍ 85 ശതമാനം വിദ്യാര്‍ത്ഥികളും മുന്‍നിര സ്ഥാപനങ്ങളില്‍ തന്നെ ജോലി ചെയ്യുന്നുവെന്നും ദീപു ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തമായ നിരവധി കമ്പനികളാണ് ഇവിടെ കാംപസ് റിക്രൂട്ട്‌മെന്റിനെത്തുന്നത്. ഫോക്‌സ് വാഗണ്‍, ഹോണ്ട, നെസ്ലെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, സിപ്ല, എച്ച്ഡിഎഫ്‌സി, റാന്‍ബാക്‌സി, ടാറ്റാ, ശ്രീറാം തുടങ്ങിയ അനേകം കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കരിയര്‍ ഗൈഡന്‍സ് സെല്ലിനു പുറമേ വിദ്യാര്‍ത്ഥികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സംരംഭകത്വ വികസന സെല്ലും അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോണ്‍സ്പിക്കു പിന്നില്‍ ഒരു വലിയ ആശയം തന്നെയുണ്ട്. കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ സെല്‍ഫ് ഫിനാന്‍സിംഗ് പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നതാണ് കോണ്‍സ്പിയുടെ പൂര്‍ണരൂപം. ധാര്‍മികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഈ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകാം. ഇത്തരത്തിലുള്ള ആളുകളുടെ ഒരു വലിയ കണ്‍സോര്‍ഷ്യമാക്കി ഇതിനെ മാറ്റുക എന്നതാണ് ദീപുവിന്റെ ലക്ഷ്യം. സാമ്പത്തിക നേട്ടത്തെ ആധാരമാക്കിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദീപു പറയുന്നു. എപ്പോഴും ചാരിറ്റിക്കാണ് സ്ഥാപനം പ്രാധാന്യം നല്‍കുന്നത്. നല്ല ഒരു ബിസിനസ് സ്‌കൂള്‍ എന്നതിനേക്കാള്‍ ഉപരി മികവിന്റെ കേന്ദ്രമായ ഒരു ബി സ്‌കൂളായി സ്ഥാപനത്തെ കാണാനാണ് ശ്രമിക്കുന്നത്.

സമൂഹ്യ പ്രതിബദ്ധതയുള്ള ബി സ്‌കൂള്‍

വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അക്കാദമിക വിദ്യാഭ്യാസത്തിനുമപ്പുറം സാമൂഹ്യ വിദ്യാഭ്യാസം കൂടി അവര്‍ക്ക് പകര്‍ന്നു നല്‍കുന്നുവെന്നതാണ് സിഎഎംഎസിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ പ്രൊഫഷണല്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന അത്യപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണിത്. ജീവനം എന്ന പേരില്‍ സ്ഥാപനത്തിനകത്തു തന്നെ ഇതിനായി ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. 2013ലാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇതിനു നേതൃത്വം വഹിക്കുന്നത്. ഓണം, ക്രിസ്തുമസ് തുടങ്ങി ആഘോഷ ദിനങ്ങളെല്ലാം ഈ സംഘടനയുടെ ഭാഗമായാണ് കൊണ്ടാടുന്നത്. അതും തീര്‍ത്തും വേറിട്ട രീതിയില്‍. ആ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍ട്ടികളും മറ്റ് അധികൃതരും ചേര്‍ന്ന് വൃദ്ധ സദനങ്ങള്‍, മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ താമസിക്കുന്നയിടങ്ങള്‍, വിദ്യാലയങ്ങള്‍, പുവര്‍ ഹോമുകള്‍ തുടങ്ങിയ ഏതെങ്കിലും ഒരു സാമൂഹ്യ സ്ഥാപനം സന്ദര്‍ശിക്കുകയും അവിടെയുള്ളവരോടൊത്ത് അന്നത്തെ ദിവസം ചെലവഴിക്കുകയും അവരോടൊത്ത് ആഘോഷിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഇത്തരം ആളുകളുടെ കൂടെ ഭക്ഷണം കഴിക്കുകയും അവര്‍ക്കായി അന്നത്തെ ദിവസം മാറ്റിവെക്കുകയും ചെയ്യും. സംഘടന അവയവദാന കാംപെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്.

ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തമായ നിരവധി കമ്പനികളാണ് സിഎഎംഎസില്‍ ക്യാംപസ് റിക്രൂട്ട്‌മെന്റിനെത്തുന്നത്. ഫോക്‌സ് വാഗണ്‍, ഹോണ്ട, നെസ്ലെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, സിപ്ല, എച്ച്ഡിഎഫ്‌സി, റാന്‍ബാക്‌സി, ടാറ്റാ, ശ്രീറാം തുടങ്ങിയ അനേകം കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കരിയര്‍ ഗൈഡന്‍സ് സെല്ലിനു പുറമേ വിദ്യാര്‍ത്ഥികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സംരംഭകത്വ വികസന സെല്ലും അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

അക്കാദമിക നിലവാരത്തിന് എന്നും പ്രാധാന്യം

സിഎഎംഎസിനെ ലോകോത്തര നിലവാരത്തിലുള്ള ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് അധികൃതര്‍. ഐഐഎമ്മിന്റെ അതേ നിലവാരത്തിലേക്ക് സ്ഥാപനത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഠനം പൂര്‍ത്തിയാക്കി പുറത്തേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ നല്ല മാര്‍ക്കു വാങ്ങുക മാത്രമല്ല മറിച്ച് മറ്റു മേഖലകളിലും മികവ് പുലര്‍ത്തുന്നവരായിരിക്കണം എന്ന ചിന്തയുള്ളവരാണ് അധ്യാപകരും, മാനേജ്‌മെന്റും. ഇന്റര്‍നാഷണല്‍ ബിസിനസ്, ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഐടി മാനേജ്‌മെന്റ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എന്നിവയാണ് എംബിഎയില്‍ സിഎഎംഎസ് നല്‍കുന്ന സ്‌പെഷലൈസേഷനുകള്‍. പ്രമുഖ കമ്പനികള്‍, തൊഴില്‍ ദാതാക്കള്‍, പ്രൊഫഷണല്‍ ബോഡികള്‍, ഗവേഷണ സംഘടനകള്‍, ബിസിനസ് വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരുമായി നേരിട്ട് സമ്പര്‍ക്കമുള്ള മാനേജ്‌മെന്റ് ആണ് സിഎഎംഎസിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ഇവരുടെയെല്ലാം ആവശ്യങ്ങള്‍ക്കും അഭിരുചിക്കും അനുസൃതമായി രൂപപ്പെടുത്തിയെടുത്തതിന്റെ ഫലമായുള്ള ഫഌക്‌സിബിലിറ്റിയാണ് സിഎഎംഎസിലെ കരിക്കുലത്തിന്റെ പ്രത്യേകത. ഗുണനിലവാരമുള്ള ഒരു വിദ്യാഭ്യാസ അനുഭവവും മൂല്യവും പകര്‍ന്നു നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ദീപു പറയുന്നു. ”കുട്ടികളുടെ കഴിവുകളെ പൂര്‍ണ്ണമായി വികസിപ്പിച്ചെടുക്കുന്നതിനും മാനേജ്‌മെന്റില്‍ പ്രൊഫഷണലിസം ഊട്ടിയുറപ്പിക്കാനുമാണ് ഞങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ബിസിനസ് സ്‌കൂളുകളില്‍ ഒരു മുന്‍നിര സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ദൗത്യമാണ് സ്ഥാപനം ഏറ്റെടുത്തിരിക്കുന്നത്. ബിസിനസ് രംഗത്തെ വെല്ലുവിളികളെയും മത്സരങ്ങളെയും സമര്‍ത്ഥമായി അതിജീവിക്കാന്‍ പ്രാപ്തരായ മാനേജ്‌മെന്റ് പ്രൊഫണലുകളാക്കി കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ട വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയും ഫഌക്‌സിബിലിറ്റിക്ക് ഊന്നല്‍ നല്‍കിയുമാണ് കരിക്കുലം നിര്‍ണ്ണയിച്ചിരിക്കുന്നത്. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, പ്രൊഫഷണല്‍ മാനേജര്‍മാരെ വാര്‍ത്തെടുക്കല്‍, സാമൂഹിക മനോഭാവം എന്നീ മൂന്ന് ഘടകങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസ രീതിയാണ് സിഎഎംഎസ് മുന്നോട്ട് വയ്ക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

Comments

comments