Archive

Back to homepage
Arabia

മദീനയിലേക്കുള്ള വിമാനത്തിന്റെ സമയം പുനക്രമീകരിച്ച് ഇത്തിഹാദ്

അബുദാബി: അബുദാബിയില്‍ നിന്ന് മദീനയിലേക്കുള്ള വിമാന സര്‍വീസുകളുടെ സമയം മാറ്റി ഇത്തിഹാദ് എയര്‍വേയ്‌സ്. ഇത് കൂടാതെ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ പ്രതിവാരം മൂന്ന് സര്‍വീസുകള്‍ അധികമായി കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്. അബുദാബിയില്‍ നിന്ന് രാത്രിയില്‍ പുറപ്പെടുന്ന വിമാനത്തിന്റെ സമയം രാവിലെയാക്കിയാണ് പുനക്രമീകരിച്ചത്.

Business & Economy

നഷ്ടം സഹിച്ചും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മഹീന്ദ്ര

മുംബൈ: എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡി (ഇഇഎസ്എല്‍)ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള കരാര്‍ കമ്പനിക്ക് നഷ്ടം വരുത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ പദ്ധതിയില്‍ തങ്ങള്‍ പങ്കാളികളാകുമെന്നും മഹീന്ദ്ര വ്യക്തമാക്കി. പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍

Business & Economy

വില്‍പ്പനയില്‍ 17 ശതമാനം വര്‍ധനവുമായി ടാറ്റ സ്റ്റീല്‍

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ വില്‍പ്പനയില്‍ വര്‍ധന. മുന്‍ വര്‍ഷം സമാനപാദവുമായി തട്ടിക്കുമ്പോള്‍ വില്‍പ്പന 17 ശതമാനം ഉയര്‍ന്ന് 6.4 മില്ല്യണ്‍ ടണ്ണിലെത്തി. താല്‍ക്കാലിക ഉല്‍പ്പാദനത്തിന്റെയും വില്‍പ്പന പ്രകടനത്തിന്റേയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഈ കണക്കുകള്‍ പുറത്തുവിട്ടത്.

Business & Economy

യൂറോപ്പില്‍ ഇന്ത്യന്‍ കമ്പനികള്‍ കുതിപ്പുണ്ടാക്കുമെന്ന് ഫിക്കി സര്‍വെ

ന്യൂഡെല്‍ഹി: യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ബിസിനസില്‍ സമീപഭാവിയില്‍ കുതിപ്പുണ്ടാകുമെന്ന് ഫിക്കി സര്‍വെ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് മേഖലയിലെ ഇന്ത്യന്‍ കമ്പനികളെ തേടി ശുഭ വാര്‍ത്തയെത്തുന്നത്. ലോകത്തിലെ ഏറ്റവും സംഘടിതവും ആവശ്യകതയുള്ളതുമായ യൂറോപ്യന്‍ വിപണിയില്‍ കൃത്യമായ രീതിയില്‍ വിജയകരമായി പുനക്രമീകരണം നടത്തിയതിനാല്‍

More

ഇന്ത്യയിലേക്കുള്ള അമേരിക്കന്‍  ഓയില്‍ കയറ്റുമതി ഗുണം ചെയ്യും: റിക് പെറി

ഭുവനേശ്വര്‍: ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ഇരു രാജ്യങ്ങളുടേയും സാമ്പത്തിക സ്ഥിരത, ദേശീയ സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുമെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി റിക് പെറി പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡ് ഓയില്‍ കപ്പല്‍ കഴിഞ്ഞ ദിവസം ഒഡീഷയിലെത്തിയിരുന്നു.

Arabia

ഗള്‍ഫ് വിമാനകമ്പനികളുടെ ചരക്കു നീക്കത്തില്‍ മികച്ച വളര്‍ച്ച

ദുബായ്: അറേബ്യന്‍ വിമാനകമ്പനികളുടെ ഓഗസ്റ്റിലെ ചരക്കു നീക്കത്തില്‍ 14 ശതമാനത്തിന് മുകളില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2016 ഓഗസ്റ്റിനേക്കാള്‍ 14.1 ശതമാനത്തിന്റെ വര്‍ധനവാണ് ചരക്കുകളുടെ അളവിലുണ്ടായത്. കപ്പാസിറ്റിയില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായും

Slider Top Stories

ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സമാധാന നൊബേല്‍

ഓസ്‌ലോമ: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ആണവായുധങ്ങളുടെ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ് (ഐസിഎഎന്‍) എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. ആണവായുധങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിലും ആണവ

Slider Top Stories

ഡോക്‌ലാമില്‍ റോഡ് നിര്‍മാണം പുനരാരംഭിച്ച് ചൈനയുടെ പ്രകോപനം

ന്യൂഡെല്‍ഹി: ഡോക്‌ലാം മേഖലയില്‍ വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ച് ചൈനയുടെ പ്രകോപനം. നേരത്തെ റോഡുപണിയാന്‍ ശ്രമിച്ച സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ മാറിയാണ് ചൈന റോഡ് നിര്‍മാണം പുനരാരംഭിച്ചത്. 500 സൈനികരെയാണ് ഇതിനായി ചൈന വിന്യസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയെയും വടക്കുകിടക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ‘ചിക്കന്‍സ്

Slider Top Stories

എണ്ണ വരുമാനത്തില്‍ കേന്ദ്രം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 13% വര്‍ധന

ന്യൂഡെല്‍ഹി: പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ അടുത്തിടെ വെട്ടിക്കുറച്ചെങ്കിലും പെട്രോളിയം ഓയില്‍, ലൂബ്രിക്കന്റ്(പിഒഎല്‍) വിപണിയിില്‍ നിന്ന് ഈ വര്‍ഷം 2.73 ലക്ഷം കോടി രൂപ നേടാമെന്ന പ്രതീക്ഷയിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി). പുതിയ ഇളവിലൂടെ സാമ്പത്തിക

Slider Top Stories

ഹുറണ്‍ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് സമ്പന്നപട്ടിക: യൂസഫലി ആദ്യ പത്തില്‍

കൊച്ചി: ഹുറണും ഗ്രോഹെയും സംയുക്തമായി പുറത്തിറക്കിയ ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സമ്പന്നരുടെ പട്ടികയില്‍ പ്രമുഖ സ്ഥാനങ്ങള്‍ കരസ്ഥമാക്കി മലയാളികള്‍. 12,180 കോടി രൂപയുടെ ആസ്തിയുമായി എംകെ ഗ്രൂപ്പ് സാരഥി യൂസഫലി പട്ടികയില്‍ നാലാം സ്ഥാനം നേടി. പ്രമുഖ റിയല്‍റ്റി ഡെവലപ്പറായ

Slider Top Stories

5800 കമ്പനികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ കേന്ദ്രത്തിന് നല്‍കി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ രീതിയില്‍ പണമിടപാടുകള്‍ നടത്തിയ 5,800 കമ്പനികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. 13 ബാങ്കുകളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചത്. ഈ കമ്പനികളുടെ കൈവശമുള്ള 13,140 ബാങ്ക് എക്കൗണ്ടുകള്‍ വഴി 4,574 കോടി

Arabia

സൗദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പെട്ടെന്ന് നടപ്പാക്കരുതെന്ന് ഐഎംഎഫ്

റിയാദ്: എണ്ണ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണ പദ്ധതികളും വില വര്‍ധനവും പെട്ടെന്ന് നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). എണ്ണ ഇതര മേഖലയെ ശക്തിപ്പെടുത്തുക, ഗവണ്‍മെന്റിന്റെ ചെലവിടല്‍ വെട്ടിക്കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ

Business & Economy

എയര്‍ ഇന്ത്യയെ ഈ സാമ്പത്തിക വര്‍ഷം തന്നെ വിറ്റേക്കും

ന്യൂഡെല്‍ഹി: അനുയോജ്യനായ ബയറെ കണ്ടെത്തിയാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ എയര്‍ ഇന്ത്യയെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയെ വാങ്ങുന്നതിന് ഒന്നിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളതിനാല്‍ ഓഹരി വില്‍പ്പന ലക്ഷ്യം നേടാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശ്വാസം. നഷ്ടത്തിലായ

Life More

വാഴപ്പഴം ഹൃദയത്തിനു നല്ലത്

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഹൃദയധമനികള്‍ക്ക് കട്ടി കൂടുന്നത് ഒരു പരിധിവരെ തടയുമെന്നും അതുവഴി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുമെന്നും പഠന ഫലം. ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് അല്‍ബാമയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ ജെസി ഐ ഇന്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tech

വ്യാജ വാര്‍ത്തകള്‍ അറിയാന്‍ ഫേസ്ബുക്ക് ബട്ടണ്‍

ഫേസ്ബുക്കിലെത്തുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിന് സംവിധാനമൊരുക്കാന്‍ സംവിധാനം വരുന്നു. ഒരു വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങളും പ്രസാധകരെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം ലഭ്യമാക്കുന്ന ഒരു ബട്ടണാണ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇവയെല്ലാം പരിശോധിച്ച് വാര്‍ത്തയുടെ ആധികാരികത ഉറപ്പുവരുത്താം.

More

നോട്ട് അസാധുവാക്കലില്‍ റഹ്മാന്റെ സംഗീതം

നോട്ട് അസാധുവാക്കല്‍ പ്രമേയമാക്കി 19 മിനിറ്റ് നീളുന്ന മ്യൂസിക് ട്രാക് എ ആര്‍ റഹ്മാന്‍ പുറത്തിറക്കി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് എന്തെങ്കിലും തീര്‍പ്പ് കല്‍പ്പിക്കുന്ന തരത്തിലല്ല, തുറന്ന വ്യാഖ്യാനങ്ങള്‍ക്ക് അവസരം നല്‍കുന്ന തരത്തിലാണ് ‘ ദ ഫ്‌ളൈയിംഗ് ലോട്ടസ്’ തയാറാക്കിയിട്ടുള്ളതെന്ന് എ

More

മിഥിലാ രാജിന്റെ ആത്മകഥ ഉടന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥിലാ രാജിന്റെ ആത്മകഥ അടുത്തവര്‍ഷം പുറത്തിറങ്ങും. മിഥിലയുടെ വ്യക്തി ജീവിതവും സ്‌പോര്‍ട്‌സ് ജീവിതവും ഉള്‍ക്കൊള്ളിച്ചു തയാറാക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയാണ്. ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഒരാളായി ബിബിസി മിഥിലയെ തെരഞ്ഞെടുത്തിട്ടുണ്ട്.

Business & Economy

ഇന്ത്യയുടെ വളര്‍ച്ചയിലുണ്ടായ ഇടിവ് താല്‍ക്കാലികം: ലോക ബാങ്ക്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അടുത്തിടെ അനുഭവപ്പെട്ട തളര്‍ച്ച അപ്രതീക്ഷിതമാണെന്നും സമീപമാസങ്ങളില്‍ വളര്‍ച്ചാ നിരക്ക് സാധരണനിലയിലാകുമെന്നും ലോക ബാങ്ക്. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നയം നടപ്പിലാക്കിയതു മൂലമുണ്ടായ താല്‍ക്കാലിക തടസങ്ങളാണ് ഇതിന്റെ പ്രധാന കാരണമെന്ന് ലോക ബാങ്ക് വിലയിരുത്തി.

Business & Economy

ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ 16% വര്‍ധന

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) ഗ്ലോബല്‍ പാസഞ്ചര്‍ ട്രാഫിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി ഇത് 36-ാമത്തെ മാസമാണ് ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രികരുടെ

More

ഐടി മേഖലയിലെ റിക്രൂട്ട്‌മെന്റ് സെപ്റ്റംബറില്‍ 8 ശതമാനം വര്‍ധിച്ചു: സര്‍വെ

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നിന്നത് ഐടി, ടെലികോം, ഹെല്‍ത്ത് കെയര്‍ വ്യവസായങ്ങളെന്ന് സര്‍വെ റിപ്പോര്‍ട്ട്. 3 ശതമാനം വീതം വളര്‍ച്ചയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ മേഖലകള്‍ സ്വന്തമാക്കിയത്. ഐടി മേഖലയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, സെയില്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ്,