നിരോധനം നീക്കിയത് പ്രവാസി വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനല്ല: സൗദി

നിരോധനം നീക്കിയത് പ്രവാസി വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനല്ല: സൗദി

അടുത്ത വര്‍ഷം സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നതോടെ ഗതാഗത മേഖലയിലെ സ്വദേശവല്‍ക്കരണത്തിന്റെ അനുപാതം വര്‍ധിപ്പാക്കാനാവുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പ്രസിഡന്റ് റുമയ് അല്‍ റുമയ്

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം നീക്കാനുള്ള തീരുമാനം വിദേശ വനിത തൊഴിലാളികളെ ഗതാഗത ജോലികള്‍ക്കായി എടുക്കാന്‍ വേണ്ടിയല്ലെന്ന് സൗദി അറേബ്യയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പ്രസിഡന്റ് റുമയ് അല്‍ റുമയ് പറഞ്ഞു. സൗദിയിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇതിലൂടെ തൊഴിലവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ യുബറിലും കരിമിലും വിദേശ ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യം. ഇതിലൂടെ സൗദി പൗരന്‍മാര്‍ക്ക് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നൂറ് മില്യണ്‍ റിയാലിന്റെ ലാഭം നേടാനും സാധിച്ചെന്നാണ് വിലയിരുത്തുപ്പെടുന്നത്. അടുത്ത വര്‍ഷം സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നതോടെ ഗതാഗത മേഖലയിലെ സ്വദേശവല്‍ക്കരണത്തിന്റെ അനുപാതം വര്‍ധിപ്പാക്കാനാവുമെന്ന് അല്‍ റുമയ് പറഞ്ഞു.

നിലവില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ യുബറിലും കരിമിലും വിദേശ ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യം

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിലൂടെ 20 ബില്യണ്‍ റിയാലിന്റെ ലാഭം നേടാന്‍ സൗദിക്ക് സാധിക്കുമെന്നാണ് സൗദി ഇക്കണോമിക് അസോസിയേഷന്‍ അംഗം കഴിഞ്ഞ ദിവസം പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യുന്നതിനായി വീടുകളില്‍ ഡ്രൈവറായി ജോലിചെയ്യുന്ന രാജ്യത്തെ 1.38 മില്യണ്‍ പ്രവാസികളില്‍ പകുതി പേര്‍ക്ക് പുതിയ തീരുമാനത്തിലൂടെ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

വാഹനം ഓടിക്കുന്ന ജോലിയിലേക്ക് മാത്രമല്ല സ്ത്രീകളെ എടുക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലേക്കും സ്ത്രീകളെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനം ഓടിക്കുന്നതിലെ നിരോധനം നീക്കിയതോടെ വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനുള്ള തയാറെടുപ്പിലാണ് യുബര്‍. അതുപോലെ സ്ത്രീകള്‍ക്കായി സപ്പോര്‍ട്ട് സെന്ററുകളും ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Comments

comments

Categories: Arabia

Related Articles