മൂലധന പുനക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഡ്രാക് ആന്‍ഡ് സ്‌കള്‍

മൂലധന പുനക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഡ്രാക് ആന്‍ഡ് സ്‌കള്‍

തബാറക് ഇന്‍വെസ്റ്റ്‌മെന്റിന്റെ 500 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവും കമ്പനി സ്വാഗതം ചെയ്തു

ദുബായ്: ദുബായിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കമ്പനിയായ ഡ്രാക് ആന്‍ഡ് സ്‌കള്‍ ഇന്റര്‍നാഷണലിന്റെ (ഡിഎസ്‌ഐ) മൂലധന പുനക്രമീകരണ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തബാറക് ഇന്‍വെസ്റ്റ്‌മെന്റിന്റെ 500 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവും കമ്പനി സ്വാഗതം ചെയ്തു. ഡിഎസ്‌ഐയുടെ പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടു പോകാന്‍ പുതിയ നേതൃത്വത്തിന് ഇത് ശക്തിപകരും.

കമ്പനിയുടെ തിരിച്ചുവരവും സുസ്ഥിര വളര്‍ച്ചയും ശക്തിപ്പെടുത്തുന്നതിന് വേണ്ടി മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് (എംഇപി) മേഖലകളില്‍ കാര്യക്ഷമത കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും ഡിഎസ്‌ഐ പറഞ്ഞു. കമ്പനിയുടെ ഓഹരി മൂലധനം 1.07 ബില്യണ്‍ ഡോളറിലും ഗ്രൂപ്പിന്റെ മൊത്തം ഓഹരികള്‍ 500 മില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഡിഎസ്‌ഐയുടെ മൂലധന പുനക്രമീകരണ പദ്ധതി പൂര്‍ത്തിയാക്കിയത് കമ്പനിയുടെ പ്രധാന നാഴികക്കല്ലായാണ് കണക്കാക്കുന്നതെന്ന് ഡ്രാക് ആന്‍ഡ് സ്‌കള്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ അബ്ദുള്ള അടാട്രേ പറഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രൂപ്പിന്റെ അടിത്തറ ശക്തിപ്പെടുത്താനും ഓഹരിയുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും അദ്ദേഹം. സാമ്പത്തികമായും തന്ത്രപരമായും കമ്പനിയെ പിന്തുണക്കുന്നത് തബാരക് ഇന്‍വെസ്റ്റ്‌മെന്റ് തുടരുമെന്നും പത്രക്കുറിപ്പിലൂടെ ഡ്രാക് ആന്‍ഡ് സ്‌കള്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia