കൂടുതല്‍ എ350 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് എയര്‍ബസ്

കൂടുതല്‍ എ350 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് എയര്‍ബസ്

ഈ വര്‍ഷം ഇതുവരെ 50 എ350 വിമാനങ്ങള്‍ നിര്‍മിച്ചു

പാരിസ്: എ350 വിമാനങ്ങളുടെ നിര്‍മാണം ഉയര്‍ത്താന്‍ ശേഷിയുണ്ടെന്ന അവകാശവാദവുമായി എയര്‍ബസ് രംഗത്ത്. നിലവില്‍ മാസത്തില്‍ പത്ത് വിമാനങ്ങളാണ് എയര്‍ബസ് നിര്‍മിക്കുന്നത്. 2018ന്റെ അവസാനത്തോടെ പ്രതിമാസം പത്ത് വിമാനങ്ങളെന്ന ലക്ഷ്യത്തില്‍ മാറ്റംവരുത്താന്‍ പോകുകയാണ്. നിലവിലേതിനെക്കാള്‍ അധികം വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വ്യാവസായിക ശേഷി കമ്പനിക്കുണ്ട്-എയര്‍ബസിന്റെ വക്താവ് അവകാശപ്പെട്ടു.

ബോയിംഗും വിമാന നിര്‍മാണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്

2019 ന്റെ തുടക്കത്തില്‍ മാസം 13 വിമാനങ്ങള്‍ വരെ നിര്‍മിക്കാന്‍ എയര്‍ബസ് പദ്ധതിയിടുന്നതായി എയറോസ്‌പേസ് പ്രസിദ്ധീകരണമായ ലീഹാം ന്യൂസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, എന്ന് മുതല്‍ കമ്പനി ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന ചോദ്യത്തോട് അദ്ദേഹം മൗനം പാലിച്ചു. ഈ വര്‍ഷം ഇതുവരെ 50 എ350 വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കിയതായി എയര്‍ബസ് വ്യക്തമാക്കിയിരുന്നു.

2017ഓടെ വിമാന നിര്‍മാണം 50 ശതമാനം ഉയര്‍ത്തുമെന്ന് കഴിഞ്ഞ മാസം എയര്‍ബസിന്റെ ചീഫ് ഫാബ്രൈസ് ബ്രെജിയര്‍ പറഞ്ഞിരുന്നു. 2016ല്‍ ആകെ 49 വിമാനങ്ങളാണ് എയര്‍ബസ് നിര്‍മിച്ചു നല്‍കിയത്. ഇതിനു പുറമെ, 2019തോടു കൂടി 787 ഡ്രീംലൈനര്‍ ജെറ്റുകളുടെ നിര്‍മാണം പ്രതിമാസം 14 ആയി ഉയര്‍ത്തുമെന്നും കമ്പനി പ്രഖ്യാപിക്കുകയുണ്ടായി. നിലവില്‍ ഒരുമാസം പന്ത്രണ്ട് 787 ഡ്രീംലൈനര്‍ ജെറ്റുകള്‍ എയര്‍ബസ് നിര്‍മിക്കുന്നുണ്ട്. എയര്‍ബസിന്റെ പ്രധാന എതിരാളിയായ ബോയിംഗും വിമാന നിര്‍മാണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Comments

comments

Categories: World