വിഷാദമകറ്റാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമം

വിഷാദമകറ്റാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമം

ജോലിത്തിരക്ക് കാരണം വ്യായാമം ചെയ്യുന്നത് വാരാന്ത്യങ്ങളിലേക്ക് മാറ്റി വെക്കുന്നവരാണോ നിങ്ങള്‍? ഒരു ദിവസം മാത്രമുള്ള വ്യായാമം പ്രയോജനം ചെയ്യില്ലെന്ന ചിന്ത ഇനി വേണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ വാര്‍ത്ത. ചെറിയ രീതിയിലുള്ള വ്യായാമം ഏത് പ്രായക്കാരിലും മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നോര്‍വീജിയന്‍ വംശജരായ 33,908 ആളുകളെ 11 വര്‍ഷത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ഗവേഷകര്‍ പുതിയ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവരില്‍ വ്യായാമത്തിന്റെ അഭാവവും ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമവും വരുത്തുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങളും, ഉത്കണ്ഠ, വിഷാദം എന്നിവയുടെ തോതും ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി.

ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമം 12 ശതമാനത്തോളം വിഷാദ സാധ്യത കുറയ്ക്കുന്നുവെന്നും മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നുവെന്നും ന്യൂ സൗത്ത് വെയില്‍സിലെ ബ്ലാക്ക് ഡോഗ് ഇന്‍സ്റ്റിറ്റ്യൂട്ട്് ആന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാമുവല്‍ ഹാര്‍വി അറിയിച്ചു. വ്യായാമം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് അറിയാമെങ്കിലും ആഴ്ചയിലെ ഒരു മണിക്കൂര്‍ വ്യയാമത്തിന് ഇത്ര വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നത് നിരവധിയാളുകള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK Special, Life