1 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടുള്ള വില്‍പ്പന പ്രക്രിയകള്‍ സ്റ്റാര്‍ ഹെല്‍ത്ത് ആരംഭിച്ചു

1 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടുള്ള വില്‍പ്പന പ്രക്രിയകള്‍ സ്റ്റാര്‍ ഹെല്‍ത്ത് ആരംഭിച്ചു

മുംബൈ: രാജ്യത്തെ ആദ്യ സ്റ്റാന്‍ഡ് എലോണ്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈയ്ഡ് ഇന്‍ഷുറന്‍സ് 900 മില്യണ്‍ ഡോളര്‍ മുതല്‍ 1 ബില്യണ്‍ ഡോളര്‍ വരെ ലക്ഷ്യമിട്ടുള്ള തങ്ങളുടെ വില്‍പ്പന പ്രക്രിയ ആരംഭിച്ചു. കോട്ടക് മഹിന്ദ്ര ബാങ്കും എംഎപിഇ അഡൈ്വസറിയുമാണ് ഉചിതമായ ഇടപാടുകാരെ കണ്ടെത്തുന്നതിന് വില്‍പ്പനയില്‍ ഉപദേശകരായി പ്രവര്‍ത്തിക്കുന്നത്.

ഐസിഐസിഐ വെഞ്ച്വര്‍, സെക്വോയ കാപിറ്റല്‍, ടാറ്റ കാപിറ്റല്‍ ഗ്രോത്ത് ഫണ്ട്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ്,അപിസ് പാര്‍ട്‌ണേഴ്‌സ്, ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി, ഇടിഎ സ്റ്റാര്‍ ഒാഫ് ദുബായ് എന്നിവരാണ് സ്റ്റാര്‍ ഹെല്‍ത്തിലെ പ്രധാന നിക്ഷേപകര്‍. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ മുന്‍ തലവനായിരുന്ന വി ജഗന്നാഥനാണ് സ്റ്റാര്‍ ഹെല്‍ത്ത് എന്ന ആശയത്തിന് പിന്നില്‍. ജഗന്നാഥന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് എടുക്കുന്ന ഓഹരി വില്‍പ്പന തീരുമാനം കമ്പനിക്ക് നിര്‍ണായകമാണ്.

അടുത്തിടെയാണ് വില്‍പ്പന പ്രക്രിയകള്‍ ആരംഭിച്ചതെന്നും തന്ത്രപരമായ നിക്ഷേപകരെയും ്വകാര്യ ഇക്വിറ്റി ഫണ്ടുകളെയും സമീപിക്കുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ ഐപിഒ കളും ലയന- ഏറ്റെടുക്കല്‍ കരാറുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഈ നീക്കം. 31,000 കോടി രൂപയുടെ വിപണി മൂലധനവുമായി നോണ്‍- ഇന്‍ഷുറന്‍സ് രംഗത്ത് നിന്ന് ഐപിഒ നടപ്പാക്കുന്ന ആദ്യ കമ്പനിയായി ഐസിഐസിഐ ലൊംബാര്‍ഡ് കഴിഞ്ഞ മാസം ചരിത്രം സൃഷ്ടിച്ചിരുന്നു.

Comments

comments

Categories: Business & Economy