മൈക്രോസോഫ്റ്റ് മ്യൂസിക്ക് സ്റ്റോറും സ്ട്രീമിംഗ് സര്‍വീസും നിര്‍ത്തുന്നു

മൈക്രോസോഫ്റ്റ് മ്യൂസിക്ക് സ്റ്റോറും സ്ട്രീമിംഗ് സര്‍വീസും നിര്‍ത്തുന്നു

വാഷിംഗ്ടണ്‍ : ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് തങ്ങളുടെ മ്യൂസിക്ക് സ്‌റ്റോറും സ്ട്രീമിംഗ് സര്‍വീസും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. അതേസമയം വിന്‍ഡോസ് സ്‌റ്റോറില്‍ നിന്ന് ഗാനങ്ങളും ആല്‍ബവും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ എതിരാളികളായ സ്‌പോട്ട്‌ഫൈ,ആപ്പിള്‍ എന്നിവ ഇപ്പോള്‍ സ്ട്രീമിംഗും ഓണ്‍ലൈന്‍ മ്യൂസിക്കും വാങ്ങുന്നതിനുള്ള വിപണി സ്വന്തമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്‌പോട്ട്‌ഫൈയുമായി സഹകരിച്ച് കമ്പനിയുടെ ഡിജിറ്റല്‍ മ്യൂസിക്ക് സ്ട്രീമിംഗ് സര്‍വീസായ ഗ്രൂവ് മ്യൂസിക്ക് പാസിന്റെ ഉപഭോക്താക്കളെ സ്‌പോട്ട്‌ഫൈയിലേക്ക് നീക്കിയിട്ടുണ്ട്.

മൈക്രോസോഫ്റ്റ് സ്‌പോട്ട്‌ഫൈയുമായി സഹകരിച്ച് കമ്പനിയുടെ ഡിജിറ്റല്‍ മ്യൂസിക്ക് സ്ട്രീമിംഗ് സര്‍വീസായ ഗ്രൂവ് മ്യൂസിക്ക് പാസിന്റെ ഉപഭോക്താക്കളെ സ്‌പോട്ട്‌ഫൈയിലേക്ക് നീക്കിയിട്ടുണ്ട്.

ഡിസംബര്‍ 31 നാണ് കമ്പനി ഗ്രൂവ് മ്യൂസിക്ക് ആപ്ലിക്കേഷന്‍ ആരംഭിച്ചത്. സ്‌പോട്ടിഫൈയുമായുള്ള പങ്കാളിത്തത്തോടെ സ്ട്രീമിംഗ്, വാങ്ങല്‍, മ്യൂസിക്ക് ഡൗണ്‍ലോഡ് എന്നീ സവിശേഷതകള്‍ ഗ്രൂവ് മ്യൂസിക്ക് ആപ്പിന് നഷ്ടപ്പെടും. സ്‌പോട്ടിഫൈയിലേക്കുള്ള മാറ്റം ഏറെ പ്രയാസമുള്ളതാണ് എന്നാല്‍ ഗ്രൂവിന്റെ ഉപയോക്താക്കള്‍ വര്‍ഷങ്ങളായി സൃഷ്ടിച്ച എല്ലാ പാട്ടകളും പ്ലേലിസ്റ്റുകളും പുതിയ സര്‍വീസിലേക്ക് കൈമാറ്റം ചെയ്യുമെന്നും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. അടുത്ത അപ്പ്‌ഡേറ്റ് മുതല്‍ വിന്‍ഡോ ഇന്‍സൈഡര്‍ക്ക് ടെസ്റ്റ് സാധ്യമാകും. അടുത്തയാഴ്ച മുതല്‍ പുതിയ മാറ്റം പ്രാബല്യത്തിലാക്കാനാണ് കമ്പനി തീരുമാനം. സ്‌പോട്ടിഫൈയിലേക്കുള്ള മാറ്റം സാധ്യമായാലും അടുത്തവര്‍ഷം ജനുവരി 31 വരെ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമായിരിക്കും. 

Comments

comments

Categories: Tech