ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ ചെയര്‍മാന്‍ നെമിര്‍ കിര്‍ധര്‍ വിരമിച്ചു

ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ ചെയര്‍മാന്‍ നെമിര്‍ കിര്‍ധര്‍ വിരമിച്ചു

കിര്‍ധര്‍ വിരമിക്കുന്നതോടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കമ്പനിയുടെ വൈസ് ചെയര്‍മാനായ യൂസെഫ് അല്‍ ഇബ്രാഹീ ഏറ്റെടുക്കും

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ സ്ഥാപകനും ബോര്‍ഡ് ചെയര്‍മാനുമായ നെമിര്‍ കിര്‍ധര്‍ വിരമിക്കുന്നു. ഇന്‍വെസ്റ്റര്‍കോര്‍പ്പിന്റെ സ്ഥാപക സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കിര്‍ധര്‍ 35 വര്‍ഷക്കാലമാണ് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. 2015 ജൂണില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, സിഇഒ എന്നീ സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് അദ്ദേഹം ബോര്‍ഡ് ചെയര്‍മാനായി അധികാരമേറ്റത്.

കമ്പനിയുടെ സ്ഥാപക സിഇഒ എന്ന നിലയിലും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയും മികച്ച പ്രവര്‍ത്തനമാണ് കിര്‍ധര്‍ കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന്റെ കീഴിലെ മൂന്ന് പതിറ്റാണ്ടും സ്ഥിരതയാര്‍ന്ന വളര്‍ച്ച നേടിയെന്നും ഇന്‍വെസ്റ്റ്‌കോര്‍പ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൊഹമ്മെദ് അല്‍റാധി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പ്രധാന കമ്പനിയായി ഇന്‍വെസ്റ്റ്‌കോര്‍പ്പിനെ മാറ്റിയെടുത്തതും അദ്ദേഹമാണെന്നും അല്‍റാധി.

കമ്പനിയുടെ സ്ഥാപക സിഇഒ എന്ന നിലയിലും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയും മികച്ച പ്രവര്‍ത്തനമാണ് കിര്‍ധര്‍ കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന്റെ കീഴിലെ മൂന്ന് പതിറ്റാണ്ടും സ്ഥിരതയാര്‍ന്ന വളര്‍ച്ച നേടിയെന്നും ഇന്‍വെസ്റ്റ്‌കോര്‍പ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൊഹമ്മെദ് അല്‍റാധി

കിര്‍ധര്‍ വിരമിക്കുന്നതോടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കമ്പനിയുടെ വൈസ് ചെയര്‍മാനായ യൂസെഫ് അല്‍ ഇബ്രാഹീ ഏറ്റെടുക്കും. 2014 മേയ് മുതല്‍ അല്‍- ഇബ്രാഹീ ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ ബോര്‍ഡിലുണ്ട്. കുവൈറ്റ് അമീറിന്റെ സാമ്പത്തിക ഉപദേശകന്‍ കൂടിയാണ് ഇദ്ദേഹം. കുവൈറ്റിന്റെ ധനകാര്യമന്ത്രിയായും ആസൂത്രണ മന്ത്രിയായും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായും അല്‍ ഇബ്രാഹീ മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖാലിദ് ആര്‍ അല്‍ സയാനിയെ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി നിയമിച്ചു. നിലവിലെ ബിസിനസ് വികസിപ്പിച്ചും കൂടുതല്‍ കമ്പനികള്‍ ഏറ്റെടുത്തും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയില്‍ അധികമാക്കി ഉയര്‍ത്തി 50 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് ഇന്‍വെസ്റ്റര്‍കോര്‍പ് പദ്ധതിയിടുന്നത്. സൗദി ആരാംകോയുമായി ബന്ധപ്പെട്ടു കിടക്കുന്ന കമ്പനികളില്‍ താല്‍പ്പര്യമുണ്ടെന്നും 750 മില്യണ്‍ ഡോളറിന്റെ ഹെല്‍ത്ത്‌കെയര്‍ ഫണ്ട് രൂപീകരിക്കുമെന്നും ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അല്‍റാധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments

comments

Categories: Arabia