ഇന്ധന വിലവര്‍ധന : 13ന് യുഡിഎഫ് ഹര്‍ത്താല്‍

ഇന്ധന വിലവര്‍ധന : 13ന് യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്‌റ്റോബര്‍ 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജിഎസ്ടി നടപ്പാക്കിയതിലൂടെ പ്രതിസന്ധി ഉണ്ടായെന്നും ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൃഷ്ടിച്ചിരിക്കുനന്തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories