ബ്ലാക്ക്‌ബെറി ഇന്ത്യന്‍ സാന്നിധ്യം ശക്തമാക്കുന്നു

ബ്ലാക്ക്‌ബെറി ഇന്ത്യന്‍ സാന്നിധ്യം ശക്തമാക്കുന്നു

ആറു പുതിയ പങ്കാളികള്‍

ടൊറന്റോ: ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനേഡിയന്‍ ടെക്‌നോളജി കമ്പനിയായ ബ്ലാക്ക്‌ബെറി രാജ്യത്ത് പുതിയ ആറു പങ്കാളികളെ പ്രഖ്യാപിച്ചു. എസിപിഎല്‍ സിസ്റ്റെംസ് പ്രൈവറ്റ് ലിമിറ്റഡ്, ഗാലക്‌സി ഓഫീസ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൈനം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, മേത്താ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂക്ലിയസ് സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ട് ലിമിറ്റഡ്, എക്‌സ്‌സാറ്റ് ഇന്ത്യ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായാണ് ഡിസൈന്‍, ഇംപ്ലിമെന്റ്, സൊലൂഷന്‍ സപ്പോര്‍ട്ട് എന്നീ രംഗങ്ങളില്‍ ബ്ലാക്ക്‌ബെറി സഹകരിക്കുന്നത്. ബ്ലാക്ക്‌ബെറിയുടെ എന്റര്‍പ്രൈസ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ അംഗമാകുന്നതോടെ ഈ കമ്പനികള്‍ക്ക് ഇന്നത്തെ സങ്കീര്‍ണമായ ബിസിനസ് അന്തരീക്ഷത്തെ അതിജീവിക്കാന്‍ സഹായകമായ സുരക്ഷിതമായ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബ്ലാക്ക്‌ബെറി ഗ്ലോബല്‍ ചാനല്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് മക്‌ലിയോഡ് പറഞ്ഞു. സിഇഒ ജോണ്‍ ചെനിന്റെ നേതൃത്വത്തില്‍ സുരക്ഷാ മേഖലയെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായി ബ്ലാക്ക്‌ബെറി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 249 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ബ്ലാക്ക്‌ബെറി നേടിയത്.

Comments

comments

Categories: Business & Economy