അശോക് ലെയ്‌ലന്റ് ‘ദോസ്ത് പ്ലസ് ‘ വിപണിയില്‍

അശോക് ലെയ്‌ലന്റ് ‘ദോസ്ത് പ്ലസ് ‘ വിപണിയില്‍

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്റ് ചെറിയ വാണിജ്യ വാഹനമായ ‘ദോസ്ത് പ്ലസ്’ കൊച്ചിയില്‍ പുറത്തിറക്കി. വന്‍ വിജയമായ ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ദോസ്ത് പ്ലസ് പുറത്തിറക്കുന്നതോടെ ദോസ്ത് ബ്രാന്റിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അശോക് ലെയ്‌ലന്റ്. 2 ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണും ഉള്ള ഈ ചെറിയ വാണിജ്യ വാഹനം പരമാവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണ്. 5,69,960 രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില.

ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ അശോക് ലെയ്‌ലന്റിന്റെ സ്വാധീനം നില നിര്‍ത്തുന്നതിന്റെ ഭാഗമായി ദോസ്തും, ദോസ്ത് പ്ലസും വിപണിയിലുണ്ടാകും. സാമ്പത്തിക മുന്നേറ്റത്തിന്റെ ഭാഗമായുള്ള റീട്ടെയില്‍, ഇ കോമേഴ്‌സ് വിപണിയുടെ വളര്‍ച്ചക്ക് അനുസൃതമായി ചരക്ക് കടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ആണ് രണ്ട് മോഡലുകളും വിപണിയില്‍ നില നിര്‍ത്തുന്നത്.

ചെറിയ വാണിജ്യ വാഹന വിപണിയില്‍ ദോസ്ത് പ്ലസ് തങ്ങളുടെ നിര്‍ണായക വഴിത്തിരിവാകുമെന്ന് വാഹനം പുറത്തിറക്കിക്കൊണ്ട് അശോക് ലെയ്‌ലന്റ് മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് കെ ദസരി പറഞ്ഞു. ‘ആപ് കീ ജീത്, ഹമാരി ജീത്’ എന്ന വാഗ്ദാനം എപ്പോഴും പാലിക്കും. ഞങ്ങളുടെ വാഗ്ദാനം പാലിക്കുന്നതില്‍ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ദോസ്ത് ബ്രാന്റ്. കൂടുതല്‍ വിപണി വിഹിതം നേടിക്കൊണ്ട് ഈ ബ്രാന്റ് മുന്നോട്ട് പോവുകയാണ്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശോക് ലെയ്‌ലന്റിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദോസ്തിന്റെ 1.7 ലക്ഷം യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചിട്ടുണ്ട്. ദോസ്ത് പ്ലസ് കൂടി ചേരുന്നതോടെ ചെറിയ വാണിജ്യ വാഹനങ്ങളിലെ ഉയര്‍ന്ന സെഗ്മെന്റില്‍ ഈ ബ്രാന്റിന്റെ വിശ്വാസ്യത ഉറപ്പിക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അശോക് ലെയ്‌ലന്റ്, എല്‍സിവി വിഭാഗം പ്രസിഡണ്ട് നിധിന്‍ സേത്ത് പറഞ്ഞു . ” ഏറ്റവും മികച്ച മൈലേജ്, 18 ശതമാനം അധികം പേലോഡ്, 7 ശതമാനം കൂടുതല്‍ സ്ഥലവും വലിപ്പവും, 15 ഇഞ്ച് ടയര്‍ എന്നിവ ഓരോ ട്രിപ്പിലും കൂടുതല്‍ വരുമാനം ഉറപ്പു നല്‍കുന്നു. ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ ഞങ്ങളുടെ ദൗത്യം നിറവേററുന്ന രീതിയില്‍ ഏറ്റവും മികച്ച അനുഭവവും ഇന്ധന ക്ഷമതയും ദോസ്ത് പ്ലസിലൂടെ നല്‍കുന്നു. ഇതിന് പുറമേ ദോസ്ത് പ്ലസിന്റെ വാറണ്ടി ഇരട്ടിയാക്കിയിട്ടുണ്ട്. ”അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy