Archive

Back to homepage
Banking

പേടിഎം പേമെന്റ്‌സ് ബാങ്കിന് നഷ്ടക്കണക്ക്

ന്യൂഡെല്‍ഹി: പേടിഎം പേമെന്റ്‌സ് ബാങ്കിന് നഷ്ടക്കണക്കോടെ തുടക്കം. മാര്‍ച്ചില്‍ അവസാനിച്ച ഏഴ് മാസത്തെ കാലയളവില്‍ പേടിഎം പേമെന്റ്‌സ് ബാങ്ക് 30.7 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ (ആര്‍ഒസി) ഫൈലിംഗിനിടെയാണ് കമ്പനി കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇക്കാലയളവില്‍പേടിഎം പേമെന്റ്‌സ് ബാങ്ക്

Arabia

യുഎഇ ഇന്റര്‍നെറ്റ് ഷോപ്പിംഗിനായി ഓരോ മാസവും ചെലവാക്കുന്നത് 400 ഡോളര്‍

ദുബായ്: യുഎഇയിലെ താമസക്കാര്‍ ഇന്റര്‍നെറ്റ് ഷോപ്പിംഗിനായി ഓരോ മാസവും ശരാശരി 400 ഡോളര്‍ ചെലവാക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇവരില്‍ പകുതിയില്‍ കൂടുതല്‍ പേരും സാധനങ്ങള്‍ വാങ്ങുന്നത് വിദേശ വില്‍പ്പനക്കാരില്‍ നിന്നാണെന്നും റീട്ടെയ്ല്‍സ് ടോപ് ഗ്ലോബല്‍ ഹോട്‌സ്‌പോട്‌സില്‍ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ചെറിയ

Slider Top Stories

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേത് 11,500 കോടിയുടെ ഐപിഒ

കൊച്ചി: ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 11,500 കോടി രൂപ വിലമതിക്കുന്ന പ്രഥമ ഓഹരി വില്‍പ്പന നടത്തുന്നു. 2017 ഒക്‌റ്റോബര്‍ 11ന് ആരംഭിക്കുന്ന വില്‍പ്പന ഒക്ടോബര്‍ 13ന് അവസാനിക്കും. 5 രൂപ മുഖ വിലയുള്ള ഓഹരികള്‍ക്ക് 855 മുതല്‍ 912

Slider Top Stories

നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാ നയം

മുംബൈ: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോയിലും മാറ്റം വരുത്തിയിട്ടില്ല. കാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) നാല് ശതമാനത്തില്‍ തുടരും. അതേസമയം എസ്എല്‍ആര്‍

Slider Top Stories

രജനിഷ് കുമാര്‍ അടുത്ത എസ്ബിഐ ചെയര്‍മാനായേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത മേധാവിയായി രജനിഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടേക്കും. എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി ഈ ആഴ്ച അവസാനിക്കാനിരിക്കെ, പുതിയ സാരഥിയെ കണ്ടെത്തുന്നതിനുള്ള പട്ടികയില്‍ രജനീഷ് കുമാറിന്റെ പേര്

Slider Top Stories

ഇന്ധന വിലവര്‍ധന : 13ന് യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്‌റ്റോബര്‍ 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറു

Slider Top Stories

വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

Slider Top Stories

ഇന്ത്യയുടെ എതിര്‍പ്പുകളെ പിന്തുണച്ച് യുഎസ്

വാഷിംഗ്ടണ്‍: ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി)ക്കെതിരെ ഇന്ത്യ ഉയര്‍ത്തുന്ന എതിര്‍പ്പുകളെ പിന്തുണച്ച് ട്രംപ് ഭരണകൂടം രംഗത്ത്. സാമ്പത്തിക ഇടനാഴി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കപ്രദേശത്ത് കൂടി കടന്നു പോകുന്നതാണെന്നും പ്രശ്‌നബാധിത പ്രദേശത്ത് ഇത്തരം നീക്കങ്ങള്‍ നടത്താന്‍ ഒരു രാജ്യത്തിനും അധികാരമില്ലെന്നും യുഎസ് ഭരണകൂടം ചൂണ്ടിക്കാട്ടി.

Business & Economy

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റോഡ് നിര്‍മാണയന്ത്ര വിഭാഗത്തിലേക്ക്

പൂനെ: മുന്‍നിര വാഹനകമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റോഡ് നിര്‍മാണ യന്ത്ര വിഭാഗത്തിലേക്ക് കടക്കുന്നു. മള്‍ട്ടിലൈന്‍ എക്‌സ്പ്രസ്‌വേ, ദേശീയ-സംസ്ഥാന പാതകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പുറത്തിറക്കുന്നതില്‍ ആഗോള ഭീമന്മാരാണ് മുന്നില്‍. എന്നാല്‍ ഈ മേഖലയില്‍ സ്വന്തം ഇടം ഉറപ്പിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

Business & Economy

സോഫ്റ്റ്ബാങ്ക് നിക്ഷേപം: മുന്നോട്ടുപോകാന്‍ യൂബറിന്റെ തീരുമാനം

സാന്‍ഫ്രാന്‍സിസ്‌കോ: ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെയും ഡ്രാഗൊനീര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെയും നിര്‍ദ്ദിഷ്ട നിക്ഷേപ ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ യൂബര്‍ ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലാത്തതിനാല്‍ ഈ കമ്പനികള്‍ നിക്ഷേപിക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എട്ട് മില്ല്യണ്‍ ഡോളറിനും

Arabia

സൗദിയുമായുള്ള അബുദാബിയുടെ എണ്ണ ഇതര വ്യാപാരം 2.5 മില്യണ്‍ ഡോളറിലെത്തി

അബുദാബി: ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളിലായി അബുദാബിയും സൗദി അറേബ്യയും തമ്മില്‍ 2.5 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നടന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അബുദാബിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തില്‍ അബുദാബി നടത്തുന്ന മൊത്തം എണ്ണ

Arabia

ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ ചെയര്‍മാന്‍ നെമിര്‍ കിര്‍ധര്‍ വിരമിച്ചു

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ സ്ഥാപകനും ബോര്‍ഡ് ചെയര്‍മാനുമായ നെമിര്‍ കിര്‍ധര്‍ വിരമിക്കുന്നു. ഇന്‍വെസ്റ്റര്‍കോര്‍പ്പിന്റെ സ്ഥാപക സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കിര്‍ധര്‍ 35 വര്‍ഷക്കാലമാണ് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. 2015 ജൂണില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, സിഇഒ എന്നീ സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചതിന്

Arabia

പ്രവാസി തൊഴിലാളികളുടെ ശക്തിയില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഒമാന്‍

മസ്‌കറ്റ്: കൂടുതല്‍ പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഒമാന്‍. ഒരുമിച്ച് താമസിക്കുന്നതിനായി ഒമാനിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി പകുതിയായി വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള പ്രവാസികളുടെ കുറഞ്ഞ ശമ്പളം 300 ഒമാന്‍ റിയാലായി

Arabia

റഷ്യയുടേയും സൗദിയുടേയും $1 ബില്ല്യണ്‍ ഫണ്ട്

റിയാദ്: ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യയും റഷ്യയും ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കും. ഊര്‍ജ്ജ പദ്ധതികള്‍, സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്താനാണ് ഇതിലൂടെ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്. ഒപെക്

Arabia

സൗദിയില്‍ യുബര്‍വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കും

റിയാദ്: സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിലുണ്ടായിരുന്ന നിരോധനം നീക്കാനുള്ള സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യുബര്‍. നിരോധനം നീങ്ങുന്നതോടെ വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ലൈസര്‍സിന് അപേക്ഷ നല്‍കുന്നതിന്

More

കണ്ണീരില്‍ നിന്ന് വൈദ്യുതി

കണ്ണീര്‍, മുട്ടയുടെ വെള്ള, സസ്തനികളുടെ ഉമിനീര്‍, പാല്‍ എന്നിവയിലടങ്ങിയ ലൈസോസൈമുകള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠന ഫലം. ബയോമെഡിക്കല്‍ ഡിവൈസുകളുടെ നിര്‍മാണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് അപ്ലൈഡ് ഫിസിക്‌സ് ലെറ്റര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

Tech

ഓണ്‍ലൈന്‍ പീഢനം വര്‍ധിക്കുന്നു

രാജ്യത്ത് ഓണ്‍ലൈനിലൂടെയുള്ള പീഢനങ്ങളും ശല്യം ചെയ്യലും വര്‍ധിക്കുന്നുവെന്ന് സര്‍വെ ഫലം. ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ നോര്‍ട്ടന്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലിന് ഓണ്‍ലൈനില്‍ വിധേയരായതായി പറഞ്ഞു. ശാരീരികാക്രമണ ഭീഷണികളില്‍ മുംബൈയാണ് മുന്നില്‍.  

Tech

ഐ ഫോണ്‍8നെ മറികടന്ന് ഗാലക്‌സി നോട്ട് 8

സാംസംഗിന്റെ ഗാലക്‌സി നോട്ട് 8 വില്‍പ്പനയില്‍ ആപ്പിള്‍ 8 മറികടന്നതായി വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. 25,000 പേര്‍ ഫോണ്‍ അവതരിപ്പിച്ചതിനു പിന്നാലെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു. 100 ഗാലക്‌സി നോട്ട് 8 വില്‍ക്കുന്ന സമയത്തില്‍ 60-70 ഐ ഫോണ്‍ 8. 8പ്ലസ്

Tech

ഹാക്ക് ചെയ്യപ്പെട്ടത് 300 യാഹൂ എക്കൗണ്ടുകള്‍

2013ല്‍ ടെക് ലോകത്തെ അമ്പരിപ്പിച്ചു നടന്ന ഹാക്കിംഗില്‍ ബാധിക്കപ്പെട്ടത് 10 കോടി യാഹൂ എക്കൗണ്ടുകളാണെന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ 300 കോടി എക്കൗണ്ടുകള്‍ ഹാക്കിംഗിനിരയായിട്ടുണ്ടെന്ന് യാഹൂ എറ്റെടുത്ത വെരിസോണ്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് കമ്പനി.

Top Stories

2018ല്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന എണ്ണ വിപണിയാകും: മൂഡീസ്

മുംബൈ: 2018ഓടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏഷ്യന്‍ വിപണിയെന്ന പേര് ചൈനയെ മറികടന്ന് ഇന്ത്യ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലെ വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തെ ആറ് ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 2.5-3