നൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് സൗക്

നൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് സൗക്

ഒരു ബില്യണ്‍ ഡോളറിന്റെ സംരംഭമായ നൂണ്‍ ഡോട്ട് കോമിന്റെ രംഗപ്രവേശം മിഡില്‍ ഈസ്റ്റിന്റെ ഇ-കൊമേഴ്‌സ് മേഖലയിലെ മത്സരം ശക്തമാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്

ദുബായ്: നൂണ്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചതോടെ മിഡില്‍ ഈസ്റ്റിലെ ഇ- കൊമേഴ്‌സ് മേഖലയില്‍ മത്സരം ശക്തമായി. പുതിയ സംരംഭവുമായി മത്സരിക്കാനായി ചില ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ആമസോണിന്റെ മിഡില്‍ ഈസ്റ്റിലെ ഇ-കൊമേഴ്‌സ് സംരംഭമായ സൗക് ഡോട്ട് കോം.

അറബ് പോര്‍ട്ടലുകള്‍ തമ്മില്‍ ഉല്‍പ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട യുദ്ധമുണ്ടാകുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. സൗക് ചില പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതോടെയാണ് പ്രൈസ് വാറിന് തുടക്കമായിരിക്കുകയാണ്. കൂടുതല്‍ വിറ്റുപോകുന്ന ഉല്‍പ്പന്നമായ ആപ്പിള്‍ എയര്‍ പോഡ്‌സിന്റെ നൂണ്‍ ഡോട്ട് കോമിലെ വില്‍പ്പന വില 575 ദിര്‍ഹമായിരുന്നു. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിലയായ 649 ദിര്‍ഹത്തിനേക്കാള്‍ കുറവിനാണ് നൂണ്‍ ഉല്‍പ്പന്നം വിറ്റത്. എന്നാല്‍ നൂണിനോട് മത്സരിക്കുന്നതാനായി സൗക് ഡോട്ട് കോമും ഉല്‍പ്പന്നത്തിന്റെ വില 575 ദിര്‍ഹമായി കുറച്ചു.

പുതിയതായി പുറത്തിറക്കിയ ഇ-കോമേഴ്‌സ് പോര്‍ട്ടലില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില വില്‍പ്പനക്കാര്‍ സൗക്കിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പേര് നീക്കണമെന്ന ആവശ്യവുമായി നൂണിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്‌

1389 ദിര്‍ഹം വില വരുന്ന ഷവോമി എംഐ 5 ന് ഉദ്ഘാടന വിലയായി 10,99 ദിര്‍ഹമാണ് നല്‍കിയത്. ഇതോടെ സൗക് ഡോട്ട് കോം ഉല്‍പ്പന്നത്തിന്റെ വില 998 ദിര്‍ഹമായി ചുരുക്കി. ഇത് കൂടാതെ റെഗുലര്‍ ഡെലിവറിക്കുള്ള ഷിപ്പിംഗ് റേറ്റ് 12 ദിര്‍ഹത്തില്‍ നിന്ന് 10 ദിര്‍ഹമാക്കി കുറച്ചു. ബുക്ക് ചെയ്ത അതേ ദിവസം തന്നെ ഉല്‍പ്പന്നം ലഭിക്കാനുള്ള തുക 24 ദിര്‍ഹത്തില്‍ നിന്ന് 18 ദിര്‍ഹമാക്കി കുറച്ചു. 100 ദിര്‍ഹത്തിന് മുകളിലുള്ള ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നത് സൗജന്യമായിട്ടാണ്. മുന്‍പ് 150 ദിര്‍ഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്കാണ് സൗജന്യ സേവനം ലഭ്യമായിരുന്നത്.

പുതിയതായി പുറത്തിറക്കിയ ഇ-കോമേഴ്‌സ് പോര്‍ട്ടലില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില വില്‍പ്പനക്കാര്‍ സൗക്കിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പേര് നീക്കണമെന്ന ആവശ്യവുമായി നൂണിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ബില്യണ്‍ ഡോളറിന്റെ സംരംഭമായ നൂണ്‍ ഡോട്ട് കോമിന്റെ രംഗപ്രവേശം മിഡില്‍ ഈസ്റ്റിന്റെ ഇ-കൊമേഴ്‌സ് മേഖലയിലെ മത്സരം ശക്തമാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദുബായിലെ പ്രമുഖ വ്യവസായിയായ മൊഹമ്മെദ് അലബ്ബാറിന്റെ നേതൃത്വത്തിലാണ് കമ്പനി. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനും ഇതില്‍ നിക്ഷേപമുണ്ട്.

Comments

comments

Categories: Arabia