സോപ്പ് വിപണിയില്‍ പുതിയ തരംഗമായി ഇലാരിയ

സോപ്പ് വിപണിയില്‍ പുതിയ തരംഗമായി ഇലാരിയ

സോപ്പ് വിപണിയില്‍ പുതുതരംഗം സൃഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുകയാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ജനുവരിയില്‍ ഇലാരിയ, അവന്തിക എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകളിലായി ഒന്‍പത് വ്യത്യസ്തതരം ബാത്ത് സോപ്പുകളാണ് ഇവര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എഫ്എംസിജി മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആവുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്ന് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജാബിര്‍ കെ സി ഫ്യൂച്ചര്‍കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

ഒറിയല്‍ ഇമാറ കമ്പനിയുടെ തുടക്കം എങ്ങനെയായിരുന്നു?

വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒരു കൂട്ടം ബിസിനസുകാരുടെ കൂട്ടായ്മയാണ് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്. സമൂഹത്തിലെ സാധാരണ ജനങ്ങളിലേക്ക് എത്തുന്നതും അവര്‍ക്ക് താങ്ങാവുന്ന വിലയില്‍, ഗുണമേന്മയുള്ള ഒരു ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചാല്‍ പൂര്‍ണ്ണ വിജയമാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇലാരിയ, അവന്തിക എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകളില്‍ ഒന്‍പത് ബാത്ത് സോപ്പുകള്‍ ഒറിയല്‍ ഇമാറ വിപണിയില്‍ എത്തിക്കുന്നത്.

വിപണിയിലെ മറ്റ് ബാത്ത് സോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലാരിയ, അവന്തിക സോപ്പുകളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ?

76 ടിഎഫ്എമ്മിന് മുകളിലുള്ള ഗ്രേഡ് വണ്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ് ഇലാരിയ, അവന്തിക സോപ്പുകള്‍. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാബുകളില്‍ ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമാണ് സോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. സോപ്പുകളുടെ നിര്‍മ്മാണത്തില്‍ മൃഗകൊഴുപ്പുകള്‍ ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല. മികച്ച ഗുണനിലവാരമുള്ള എണ്ണ ഉപയോഗിച്ചാണ് ഓരോ സോപ്പും നിര്‍മ്മിക്കുന്നത്. മാത്രമല്ല സുഗന്ധത്തിനായി എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇലാരിയ ബ്രാന്‍ഡില്‍ ഷിയാബട്ടര്‍, അലൊവര, ഓറഞ്ച്, സാന്‍ഡല്‍ സാഫ്രണ്‍, ഗ്ലിസറിന്‍, പ്രീമിയം വൈറ്റ് സോപ്പ് എന്നിവയും അവന്തികയില്‍ സാന്‍ഡല്‍, മഞ്ഞള്‍, വൈറ്റ്, ലെമണ്‍ എന്നിവയുമാണ് വിപണിയില്‍ എത്തിക്കുന്നത്. സാന്‍ഡല്‍ സോപ്പില്‍ യഥാര്‍ത്ഥ സാന്‍ഡല്‍ ഓയില്‍ തന്നെയാണ് ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്ക് വേണ്ടി വുമണ്‍ സോപ്പ്, കുട്ടികള്‍ക്കുവേണ്ടി കിഡ്‌സ് സോപ്പ് എന്നിവയും വിപണിയില്‍ എത്തിക്കുന്നുണ്ട്. ഹിമാചല്‍പ്രദേശ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഉല്‍പ്പാദന യൂണിറ്റുകള്‍.

76 ടിഎഫ്എമ്മിന് മുകളിലുള്ള ഗ്രേഡ് വണ്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ് ഇലാരിയ, അവന്തിക സോപ്പുകള്‍. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാബുകളില്‍ ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമാണ് സോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. സോപ്പുകളുടെ നിര്‍മ്മാണത്തില്‍ മൃഗകൊഴുപ്പുകള്‍ ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല. മികച്ച ഗുണനിലവാരമുള്ള എണ്ണ ഉപയോഗിച്ചാണ് ഓരോ സോപ്പും നിര്‍മ്മിക്കുന്നത്

ജാബിര്‍ കെ സി

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍

ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ്

വിപണിയിലെത്തുന്ന ബാത്ത് സോപ്പുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സാധാരണക്കാര്‍ ബോധവാന്‍മാരല്ല. ഇത് എങ്ങനെ മനസിലാക്കാന്‍ കഴിയും?

സമൂഹത്തിലെ സാധാരണക്കാരില്‍ ഭൂരിഭാഗം ആളുകളും വിലയുടെ അടിസ്ഥാനത്തിലാണ് സോപ്പുകള്‍ വാങ്ങുന്നത്. വില കുറഞ്ഞ സോപ്പുകള്‍ മാത്രം ഉപയോഗിക്കുന്ന ഒട്ടനവധി ആളുകള്‍ നമുക്കിടയിലുണ്ട്. സോപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വില നോക്കുന്നതിനോടൊപ്പം അവയില്‍ അടങ്ങിയിരിക്കുന്ന ടിഎഫ്എം എത്രയാണെന്ന് കൂടി നോക്കിയിരിക്കണം. ടിഎഫ്എമ്മിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ്-1 , ഗ്രേഡ്-2, ഗ്രേഡ്-3 എന്നിങ്ങനെയാണ് സോപ്പുകളുടെ ഗുണനിലവാരം സൂചിപ്പിക്കുന്നത്. ടിഎഫ്എം 76 മുതല്‍ 80 വരെയാണെങ്കില്‍ ആ സോപ്പ് ഗ്രേഡ്-1ല്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം സോപ്പുകള്‍ മികച്ച ഗുണനിലവാരമുള്ളവയാണ്. ടിഎഫ്എം 70 മുതല്‍ 76 വരെയാണെങ്കില്‍ അത് ഗ്രേഡ്-2ലും ടിഎഫ്എം 60- 70 സോപ്പുകള്‍ ഗ്രേഡ്-3ലും ഉള്‍പ്പെട്ടിരിക്കുന്നു.

സോപ്പ് വിപണിയില്‍ പരസ്യങ്ങളുടെ സ്വാധീനം എത്രത്തോളമുണ്ട്? നിലവിലുള്ള പരസ്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?

പരസ്യങ്ങള്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തുന്നുണ്ട്. സോപ്പ് വിപണിയില്‍ മാത്രമല്ല എല്ലാ ഉല്‍പ്പന്നങ്ങളിലും പരസ്യങ്ങളുടെ സ്വാധീനം അതിശക്തമാണ്. വിപണിയില്‍ പുതിയതായി സോപ്പ് ഇറങ്ങിയാല്‍ അവയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണമെങ്കില്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ. ഞങ്ങളുടെ ഉല്‍പ്പന്നത്തിനും പരസ്യങ്ങള്‍ ആവശ്യമാണ്. പക്ഷേ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. സത്യസന്ധമായ കാര്യങ്ങള്‍ മാത്രം കാണിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇന്ന് വിപണിയില്‍ ഓര്‍ഗാനിക്ക് സോപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്നു. ഇത് നിങ്ങളെപോലുള്ളവര്‍ക്ക് ഒരു വെല്ലുവിളിയാണോ ?

ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ശരീരത്തിന് ഹാനികരമായ യാതൊരുവിധ വസ്തുക്കളും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ അവന്തിക, ഇലാരിയ സോപ്പുകള്‍ക്ക് വിപണിയില്‍ നല്ല മാര്‍ക്കറ്റ് ഉണ്ട്.

സോപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വില നോക്കുന്നതിനോടൊപ്പം അവയില്‍ അടങ്ങിയിരിക്കുന്ന ടിഎഫ്എം എത്രയാണെന്ന് കൂടി നോക്കിയിരിക്കണം. ടിഎഫ്എമ്മിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ്-1 , ഗ്രേഡ്-2, ഗ്രേഡ്-3 എന്നിങ്ങനെയാണ് സോപ്പുകളുടെ ഗുണനിലവാരം സൂചിപ്പിക്കുന്നത്. ടിഎഫ്എം 76 മുതല്‍ 80 വരെയാണെങ്കില്‍ ആ സോപ്പ് ഗ്രേഡ്-1ല്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം സോപ്പുകള്‍ മികച്ച ഗുണനിലവാരമുള്ളവയാണ്

പുതിയ ബ്രാന്‍ഡഡ് സോപ്പിന് വിപണിയില്‍ നിന്നുള്ള പ്രതികരണം എങ്ങനെയുണ്ട് ?

വളരെ നല്ല പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. ഇലാരിയ, അവന്തിക സോപ്പുകള്‍ ഉപയോഗിച്ചു തുടങ്ങിയവര്‍ വീണ്ടും അവ ഉപയോഗിക്കുന്നു എന്നറിയുന്നത് തന്നെ ഞങ്ങളുടെ വിജയമാണ്. കേരളമാണ് ഞങ്ങളുടെ പ്രധാന വിപണി. വരും നാളുകളില്‍ കേരളത്തിലെ എല്ലാം വിപണികളിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഒറിയല്‍ ഇമാറ ഗ്രൂപ്പ്.

ഭാവി പദ്ധതികള്‍ ?

വളരെ പെട്ടെന്നുതന്ന പുതിയ ഉല്‍പ്പന്നങ്ങളായ വാഷിംഗ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് എന്നിവ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. കൂടാതെ കോഴിക്കോട്ട് പുതിയ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങാനും ഗള്‍ഫ് നാടുകളിലേക്ക് കൂടി ഒറിയല്‍ ഇമാറ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

Comments

comments