ഹോളിഡേ പാക്കേജുമായി  ജെറ്റ് എയര്‍വേസ്

ഹോളിഡേ പാക്കേജുമായി  ജെറ്റ് എയര്‍വേസ്

കൊച്ചി: ജെറ്റ് എയര്‍വേസ് ശീതകാലത്ത് അവധിക്കാലം ആഘോഷിക്കുവാന്‍ ഉദ്ദേശിക്കുന്ന അതിഥികള്‍ക്കായി പ്രത്യേക യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് എന്ന ഈ യാത്രാപരിപാടിയില്‍ അതിഥികള്‍ ചെലവഴിക്കാനുദ്ദേശിക്കുന്ന സ്ഥലവും തീയതിയും നല്‍കിയാല്‍ മതിയാകും. ശേഷിച്ച കാര്യങ്ങള്‍ എല്ലാം ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് ഏറ്റെടുത്തുകൊള്ളും.

രാജ്യത്തിനുള്ളില്‍ അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കുള്ള ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് പാക്കേജ് ആരംഭിക്കുന്നത് 11,390 രൂപയിലാണ്. സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങള്‍, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, പ്രഭാത ഭക്ഷണത്തോടുകൂടിയ ത്രീസ്റ്റാര്‍ ഹോട്ടല്‍ താമസം, സ്ഥലകാഴ്ചകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് (70 വയസില്‍ താഴെ) തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. അതിഥികളുടെ ആവശ്യമനുസരിച്ച് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ താമസ സൗകര്യവും ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് ലഭ്യമാക്കും.

ഇന്ത്യയിലും വിദേശത്തുമുള്ള വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് അതിഥികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതില്‍നിന്നു യോജിച്ച ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കാം. ആഴ്ചാവസാന യാത്ര മുതല്‍ ദീര്‍ഘകാലയളവിലുള്ള ട്രിപ്പുവരെ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു രാത്രിയും നാലു പകലുമുള്ള ഗോവ ട്രിപ്പ്, നേപ്പാള്‍ യാത്ര, സിംല, മണാലി, പെല്ലിംഗ്, ഡാര്‍ജിലിംഗ് തുടങ്ങിയ ഹില്‍സ്റ്റേഷനുകളില്‍ ആദ്യ മഞ്ഞുവീഴ്ച അനുഭവം തുടങ്ങിയ വൈവിധ്യമാര്‍ന്ന അവധിക്കാല ലക്ഷ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍, കടല്‍ത്തീരം, ഹില്‍സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍, ആയുര്‍വേദ ചികത്സ എന്നിവയടങ്ങിയ അഞ്ചു രാത്രിയും ആറു പകലുമടങ്ങിയ ‘എക്‌സോട്ടിക് കേരള’യാണ് മറ്റൊരു പാക്കേജ്. മൂന്നാര്‍, തേക്കടി, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ സന്ദര്‍ശനവും ഇതിലുള്‍പ്പെടുന്നു.
തമിഴ്‌നാട്ടിലെ അമ്പലങ്ങള്‍, കാപ്പി, തേയിലത്തോട്ടങ്ങള്‍, മലനിരകളിലെ സന്ദര്‍ശനം, ബംഗളരൂ, മൈസൂര്‍, ഊട്ടി എന്നീ നഗരങ്ങളിലെ സന്ദര്‍ശനം എന്നിവയടങ്ങിയ അഞ്ചു രാത്രിയും ആറു പകലുമുള്ള ‘സതേണ്‍ ഡിലൈറ്റ്’ ആണ് മറ്റൊരു പാക്കേജ്.

അഞ്ചു രാത്രിയും ആറു പകലും ഉള്‍പ്പെടുന്ന ആന്‍ഡമാന്‍ യാത്ര, ന്യൂഡെല്‍ഹി, ആഗ്ര, ജയ്പ്പൂര്‍ എന്നീ നഗരങ്ങളെ കവര്‍ ചെയ്യുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നിവ മറ്റ് ആഭ്യന്തര പാക്കേജുകളാണ്.

ദുബായ്-അബുദാബി, ലണ്ടന്‍-പാരീസ്- ആംസ്റ്റര്‍ഡാം എന്നിവയ്ക്ക് മൂന്നു രാത്രിയും നാലു പകലുമുള്ള രാജ്യാന്തര പാക്കേജും ജെറ്റ് എസ്‌കേപ് ഹോളിഡേയ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. നാല് രാത്രിയും അഞ്ചു പകലുമുള്ള ‘തായ്‌ലാന്‍ഡ്’ ഹോളിഡേ, ഇതേ ദൈര്‍ഘ്യത്തിലുള്ള ‘ലാന്‍ഡ് ഓഫ് സ്‌മൈല്‍സ്’ എന്നിവയാണ് മറ്റ് പാക്കേജുകള്‍. സര്‍ഫിംഗ്, നീന്തല്‍, സ്‌കൂബ ഡൈവിംഗ് തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രസിദ്ധമായ പട്ടായ കാര്‍ണിവല്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടാകും.

ജെറ്റ് പ്രിവിലെജ് അംഗങ്ങള്‍ക്ക് ചെലവഴിക്കുന്ന ഓരോ നൂറു രൂപയ്ക്കും അഞ്ച് ജെപി മൈല്‍സ് പോയിന്റ് വീതം ലഭിക്കും.”എല്ലാ വിഭാഗം അതിഥികളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് ജെറ്റ് എയര്‍വേസിന്റെ ശീതകാല അവധിക്കാല ഓഫറുകള്‍. കമ്പനിയുടെ വിപുലമായ ആഭ്യന്തര, വിദേശ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തി മറക്കാത്ത അവധിക്കാല അനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.” ജെറ്റ് എയര്‍വേസിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്മുഖം പറഞ്ഞു.

Comments

comments

Categories: Business & Economy